മഞ്ചേശ്വരത്ത് സുരേന്ദ്രൻ നിലം തൊടില്ല?സീറ്റ് ഉറപ്പിച്ച് യുഡിഎഫ്?കണക്കിലെ കളികൾ ഇങ്ങനെ.. ഒപ്പം കാസർഗോഡും
കാസർഗോഡ്; ഇത്തവണ ശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങിയ മഞ്ചേശ്വരത്ത് എന്താകും ജനവിധി? പോളിംഗ് ശതമാനം കുത്തനെ ഉയർന്നതാണ് മുന്നണികളെ ആശങ്കയിലാക്കുന്നത്. ജില്ലയിൽ കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മഞ്ചേശ്വരത്ത് മാത്രമാണ് പോളിംഗ് ശതമാനം ഉയർന്നത്. 76.81 ശതമാനമായിരുന്നു പോളിംഗ്.
കോവിഡ് രണ്ടാംതരംഗം, ദല്‍ഹിയില്‍ നൈറ്റ് കര്‍ഫ്യു, ചിത്രങ്ങള്‍ കാണാം
തങ്ങൾ എ പ്ലസ് എന്ന് കണക്കാക്കുന്ന മണ്ഡലത്തിലെ പോളിംഗിലെ വർധനവോടെ ഇവിടെ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. എന്നാൽ ബിജെപിയുടെ മോഹങ്ങൾ അസ്ഥാനത്താണെന്നാണ് യുഡിഎഫ് വാദം. മുസ്ലീം ലീഗ് ശക്തികേന്ദ്രങ്ങളിലെ വോട്ട് കണക്കാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്.

കപ്പിനും ചുണ്ടിനും ഇടയിൽ
കഴിഞ്ഞ തവണ കപ്പിനും ചുണ്ടിലും ഇടയിൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ച് പിടിക്കണമെന്ന കർശന നിർദ്ദേശമാണ് ബിജെപി കേന്ദ്ര നേതൃത്വം നൽകിയത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വിജയത്തിനായി പ്രത്യേക ശ്രദ്ധ തന്നെ മണ്ഡലത്തിൽ ബിജെപി പുലർത്തിയിരുന്നു. ഉത്തരേന്ത്യയിൽ ബിജെപിക്ക് വോട്ടുറപ്പിക്കാൻ അമിത് ഷാ നടപ്പാക്കിയ തന്ത്രമായിരുന്ന സുരേന്ദ്രന് വേണ്ടി ബിജെപി മഞ്ചേശ്വരത്തും നടത്തിയത്.

പോളിംഗ് ഉയർന്നു
ശക്തികേന്ദ്ര എന്ന പേരിൽ നിരവധി പേരടങ്ങുന്ന ഒരു ടീമിനെ രൂപീകരിച്ചായിരുന്നു പ്രവർത്തനം. പാർട്ടി അനുഭാവികളായവരുടെ പരമാവധി വോട്ടുകൾ ഉറപ്പാക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യം വെച്ചത്. ഇതിനായി വീടുകൾ കയറി ഇറങ്ങിയുള്ള പ്രവർത്തനവും ബിജെപി നടത്തിയിരുന്നു. പോളിംഗ് ശതമാനം ഉയർന്നതോടെ ഇത് ഫലം കണ്ടെന്ന് ബിജെപി കണക്കാക്കുന്നത്.

89 വോട്ടിന്
2011 ലും 2016 ലും മുസ്ലീം ലീഗിന്റെ പിബി അബ്ദുൾ റസാഖ് മഞ്ചേശ്വരത്ത് വിജയിച്ചപ്പോൾ അന്ന് പോളിംഗ് ശതമാനം 75.21 ശതമാനവും 76.19 ശതമാനവുമായിരുന്നു. ഇതിന് മുൻപ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ 2016 ൽ വെറും 89 വോട്ടിനായിരുന്നു സുരേന്ദ്രൻ മണ്ഡലത്തിൽ പരാജയപ്പെട്ടത്. ഇരുനൂറിൽ പരം കള്ളവോട്ടുകൾ മണ്ഡലത്തിൽ പോൾ ചെയ്തിട്ടുണ്ടെന്നായിരുന്നു അന്ന് ബിജെപി ആരോപിച്ചത്.

പോളിംഗ് വർധനവ്
വീണ്ടും സുരേന്ദ്രൻ തന്നെ മണ്ഡലത്തിൽ എത്തിപ്പോഴുള്ള വോട്ട് വർധനവ് ബിജെപിയുടെ പ്രതീക്ഷ വാനോളം ഇരട്ടിക്കുന്നുണ്ട്. ഇത്തവണ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായ പൈവളിഗെ, വോർക്കാടി, എൻമകജെ പഞ്ചായത്തുകളിൽ കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പാർട്ടി വോട്ടുകൾ പൂർണമായിപെട്ടിയിലായിട്ടുണ്ടെന്ന സൂചനയാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

ക്രോസ് വോട്ടെന്ന്
ചിലയിടത്ത് സിപിഎം-യുഡിഎഫ് ക്രോസ് വോട്ട് നടന്നു. അതിനെ മറികടക്കാന്‍ കഴിഞ്ഞുവെന്നാണ് ബൂത്തുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്നും ബിജെപി അവകാശപ്പെടുന്നുണ്ട്. അതേസമയം ബിജെപിയെ പാടെ തള്ളുകയാണ് യുഡിഎഫ് കേന്ദ്രങ്ങൾ.
മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രങ്ങളായ മംഗൽപാടി, കുമ്പള എന്നിവിടങ്ങളിൽ കഴിഞ്ഞ തവണത്തേതിന് സമാനമായ പോളിംഗ് കാഴ്ച വെയ്ക്കാൻ സാധിച്ചിട്ടുണ്ടെന്ന് യുഡിഎഫ് വ്യക്തമാക്കുന്നു.

പ്രവാസി വോട്ടുകൾ
അതേസമയം ഇത്തവണ പ്രവാസികളായ വോട്ടുകാർ കൂടുതലായി നാട്ടിലെത്തിയില്ലെന്നത് യുഡിഎഫിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മാത്രമല്ല കാന്തപുരം എപി വിഭാഗങ്ങളുടെ വോട്ടുകൾ ഇത്തവണ നഷ്ടമായെന്ന വിലയിരുത്തലും ഉണ്ട്. സാധാരണ ഗതിയിൽ ഇത്തരത്തിലുള്ള 3000 ത്തോളം വോട്ടുകൾ യുഡിഎഫിന് വീഴാറുണ്ട്.

എസ്ഡിപിഐ വോട്ടുകൾ
എന്നാൽ ഇത്തവണ തങ്ങളുടെ വോട്ട് യുഡിഎഫിന് മാത്രമായി നൽകാൻ തിരുമാനിച്ചിട്ടില്ലെന്നായിരുന്നു നേരത്തേ എപി വിഭാഗം നേതാക്കൾ പ്രതികരിച്ചത്. അതേസമയം ബിജെപിയെ പരാജയപ്പെടുത്താൻ എസ്ഡിപിഐ വോട്ടുകൾ ലീഗിന് മറഞ്ഞിട്ടുണ്ടാകുമെന്ന വിലയിരുത്തൽ ഉണ്ട്. നേരത്തേ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

തിരിച്ചടിയാകുമോ?
എന്നാൽ വർഗീയ ശക്തികളുടെ വോട്ട്
വേണ്ടെന്നായിരുന്നു ലീഗ് നിലപാട്. എന്നിരുന്നാൽ കൂടിയും എസ്ഡിപിഐയുടെ ഏഴാരിത്തോളം വരുന്ന വോട്ടുകളിൽ പകുതി യുഡിഎഫിന് ലഭിച്ചിട്ടുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം എസ്ഡിപിഐ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത് തിരിച്ചടിക്ക് കാരണമാകുമെന്ന ആശങ്കയും യുഡിഎഫിന് ഉണ്ട്.

വോട്ട് ചോർച്ച
എൻമകജെ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ കോൺഗ്രസിൽ വോട്ട് ചോർച്ച ഉണ്ടായതായുള്ള ആശങ്കയും ലീഗിന് ഉണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും മണ്ഡലത്തിൽ അന്തിമവിജയം തങ്ങൾക്ക് തന്നെയാണെന്നാണ് ലീഗ് വിശ്വസിക്കുന്നത്.അതേസമയം ആര് വിജയിച്ചാലും ഭൂരിപക്ഷം 1000ത്തിനും 2000 ത്തിനും ഇടയിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാസർഗോഡ് നിലനിർത്തും
അതേസമയം ബിജെപി പ്രതീക്ഷ പുലർത്തുന്ന മറ്റൊരു മണ്ഡലമായ കാസർഗോഡ് ഇത്തവണ നേരിയ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്താനാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. സിപിഎം ശക്തി കേന്ദ്രമായ ഉദുമയിൽ ഇത്തവണ അട്ടിമറി ഉണ്ടാകുമെന്നും യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നു.

ഇടതുകോട്ടകൾ
അതേസമയം ഇടതുപക്ഷത്തിന്റെ കോട്ടകളാ തൃക്കരിപ്പൂരും കാസർഗോഡും ഇക്കുറിയും ഇളകില്ലെന്ന് എൽഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 2016 ന് സമാനമായി രണ്ട് സീറ്റിൽ യുഡിഎഫും 3 സീറ്റിൽ എൽഡിഎഫും എന്ന കണക്കാകുമോ അതോ അട്ടിമറികൾ ഉണ്ടാകുമോ എന്നറിയാൻ മെയ് 2 വരെ കാത്തിരിക്കേണ്ടി വരും.
സിമ്രത് കൗറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം