Get Updates
Get notified of breaking news, exclusive insights, and must-see stories!

മങ്കി പോക്സ്; രോഗിയുമായി സമ്പർക്കം;കാസർഗോഡ് 80 പേർ നിരീക്ഷണത്തിൽ

കാഞ്ഞങ്ങാട്; മങ്കി പോക്സിന് ജില്ലയിൽ 80 പേർ നിരീക്ഷണത്തിൽ. പയ്യന്നൂരിൽ രോഗം സ്ഥിരീകരിച്ച ആൾക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ചവരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 5 പേർ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്.

കഴിഞ്ഞ 13 നായിരുന്നു രോഗം സ്ഥിരീകരിച്ച വ്യക്തി മംഗലാപുരം വിമാനത്താവളത്തിൽ എത്തിയത്. ഇയാൾക്ക് കൂടുതൽ സമ്പർക്കം കാസർഗോഡ് സ്വദേശികളുമായിട്ടാണ്. എല്ലാവരും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.ദക്ഷിണ കർണാടകത്തിലും 90 പേരെ നിരീക്ഷണത്തിലേക്ക് മാറ്റിയെന്നാണ് വിവരം.

monkeypoxnew-16581417

പയ്യന്നൂർ സ്വദേശി നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഈ മാസം 13ന് ദുബായിൽ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം മങ്കിപോക്സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ ലക്ഷണങ്ങള്‍ നിരീക്ഷിക്കുവാനും 21 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ജില്ലാ അധികാരികളെ അറിയിക്കുവാനും അവരുടെ നിര്‍ദ്ദേശപ്രകാരം ഐസൊലേഷന്‍ സൗകര്യമുള്ളിടത്തേക്കു മാറുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മങ്കിപോക്‌സ് ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ രോഗികളുടെ ഐസോലേഷന്‍, സാമ്പിള്‍ കളക്ഷന്‍ പരിശോധന, ചികില്‍സ, കോണ്‍ടാക്ട് ട്രേസിംഗ് തുടങ്ങിയവ സംബന്ധിച്ചുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും ഈ മാർഗനിർദ്ദേശങ്ങൾ പിന്തുടരണമെന്ന് നിര്‍ദ്ദേശിച്ചതായും മന്ത്രി വ്യക്തമാക്കി.

'ഇനിയെങ്കിലും പൂർണിമ ആ രഹസ്യം വെളിപ്പെടുത്തണം'..ഫോട്ടോസ് കണ്ട് കണ്ണു തള്ളി ആരാധകർ..വൈറൽ

അമൃത സുരേഷിന്റേയും ഗോപി സുന്ദറിന്റേയും വിവാഹം കഴിഞ്ഞോ? സിന്ദൂരം തൊട്ട് മാലയണിഞ്ഞ് ചിത്രങ്ങൾ...ഗോപി സുന്ദറിന്റെ മറുപടി ഇങ്ങനെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+