വൈനില്‍ ലഹരി മരുന്ന്, കൊടിയ മര്‍ദ്ദനം; ശ്രുതിയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍തൃപീഡനം, വെളിപ്പെടുത്തല്‍
കാസര്‍കോട്: മലയാളി മാധ്യമപ്രവര്‍ത്തക കാസര്‍കോട് സ്വദേശി ശ്രുതി ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. ഭര്‍ത്താവ് തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടന്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്ന് കുടുംബം ആരോപിച്ചു. മുഖത്ത് തലയിണ അമര്‍ത്തിയും വൈനില്‍ ലഹരി മരുന്ന് നല്‍കിയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്ന് സഹോദരന്‍ ആരോപിക്കുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ശ്രുതി അനുഭവിച്ച കാര്യങ്ങള്‍ പറയുന്നത്, ഇപ്പോഴാണ്. പണത്തിന് വേണ്ടിയാണ് അനീഷ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇടയ്ക്ക് ശ്രുതിയുടെ മാതാപിതാക്കള്‍ കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് ബംഗളൂരുവില്‍ എത്തിയിരുന്നു. അന്നാണ് ഭര്‍ത്താവിന്റെ തനിസ്വരൂപം കണ്ടതെന്ന് സഹോദരന്‍ പറയുന്നു.

അമ്മയെയും അച്ഛനെയും വിളിക്കാന്‍ പാടില്ല. സഹോദരനായ എന്നെ വിളിക്കാന്‍ പാടില്ല. എന്നൊക്കെയായിരുന്നു അവന്റെ നിബന്ധന. ശ്രുതി അവള്‍ക്ക് ലഭിക്കുന്ന ശമ്പളം എനിക്കും അച്ഛനും അമ്മയ്ക്കും നല്‍കുന്നുണ്ടെന്ന സംശയം അവനുണ്ടായിരുന്നു. ഒരിക്കല്‍ ശരീരമാസകലം കടിച്ച് മുറിവേല്‍പ്പിച്ചു. ശ്രുതിയെ നിരീക്ഷിക്കുന്നതിനായി വീടിനുള്ളില്‍ ക്യാമറയും വോയിസ് റെക്കോര്‍ഡറും സ്ഥാപിച്ചിരുന്നെന്നും സഹോദരന്‍ ആരോപിച്ചു.

റോയിറ്റേഴ്‌സിന്റെ ബെംഗ്ലുരു റിപ്പോര്‍ട്ടറും മലയാളിയുമായ മാധ്യമപ്രവര്‍ത്തകയുമായ ശ്രുതിയെ ബെംഗ്ലൂരുവിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശ്രുതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ശാരീരകമായും മാനസികമായും പീഡിപ്പിച്ചു. ഓഫീസിലും പുറത്തും ശ്രുതിയെ അനീഷ് പിന്തുടര്‍ന്നു.

കാസര്‍ഗോഡ് സ്വദേശിയായ ശ്രുതി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി റോയിറ്റേഴ്‌സില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്മെന്റില്‍ ഭര്‍ത്താവ് അനീഷിനൊപ്പം താമസിക്കുകയാണ് ശ്രുതി. ഭര്‍ത്താവ് കണ്ണൂരിലെ തളിപ്പറമ്പിലുള്ള തന്റെ വീട്ടില്‍ പോയിരിക്കുകയായിരുന്നു.
Recommended Video

വീട്ടില്‍ നിന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതോടെ സഹോദരന്‍ നിശാന്ത് അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തി. പരിശോധിച്ചപ്പോഴാണ് ശ്രുതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപീഡനമാണ് മരണത്തിന് കാരണമെന്ന് ചൂണ്ടികാട്ടി ശ്രുതിയുടെ ബന്ധുക്കള്‍ ബെംഗ്ലൂരു പൊലീസില്‍ പരാതി നല്‍കി.
കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും ഒരേ പരിഭവം, രാഹുലിനെ കാണാനില്ല, പ്രശ്‌നം പരിഹരിക്കാനിറങ്ങി സോണിയ


Click it and Unblock the Notifications