കാഞ്ഞങ്ങാട് നഗരത്തിൽ തെരുവ് നായക്കളുടെ വിളയാട്ടം; 3 പേർക്ക് കടിയേറ്റു
കാഞ്ഞങ്ങാട്: നഗരത്തിൽ തെരുവ് നായയുടെ കരിയേറ്റ് മൂന്ന് പേർക്ക് പരിക്ക്. കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപം ഇന്നലെ വൈകൂട്ടായിരുന്നു സംഭവം. ഓണാഘോഷത്തിന് സാധാനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരിക്കിനിടയിലേക്ക് കയറി നായയാണ് ആളുകളെ ആക്രമിച്ചത്. കടിയേറ്റ ഇട്ടമ്മൽ സ്വദേശി രാമകൃഷ്ണനെ (65) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാമകൃഷ്ണനെ കാലിലായിരുന്നു നായ കടിച്ചത്. ഇയാളെ ഉടൻ തന്നെ ചുമട്ട് തൊഴിലാളികളും ഹോം ഗാർഡും ചേർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജില്ലാ ആശുപത്രിയിലാക്കി. ഇയാളെ കടിച്ച നായ ഒരു സ്ത്രീ അടക്കം മറ്റ് രണ്ട് പേരെ കടിച്ചിരുുന്നു. എന്നാൽ ഇവർ നഗരത്തിൽ നിന്നും പോയതിനാൽ ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
നഗരത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന പരാതി ശക്തമാണ്. റെയിൽവേ സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ പരിസരങ്ങളിലാണ് തെരുവ് നായ്ക്കൾ ധാരാളം ഉണ്ട്. അതേസമയം സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം തെരുവ് നായയുടെ കടിയേറ്റ് 12 കാരി സംസ്ഥാനത്ത് മരിച്ചിരുന്നു. റാന്നി പെരുനാട് സ്വദേശിനിയാണ് ചികിത്സയിൽ തുടരവെ മരിച്ചതെ. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും ദിവസങ്ങൾക്ക് ശേഷം ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു കുട്ടി മരിച്ചത്.
ഡയാന രാജകുമാരി, പോൾ വാൾക്കർ, സൈറസ് മിസ്ത്രി.. ലോകത്തെ ഞെട്ടിച്ച അപകടമരണങ്ങൾ ഇതാ
അതേസമയം സംസ്ഥാനത്ത് പേ വിഷബാധ മരണങ്ങൾ പൂർണമായി ഒഴിവാക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയോട് സർക്കാർ ആവശ്യപ്പെട്ടതായി മനോരമ റിപ്പോർട്ട് ചെയ്തു. ഒരു മാസത്തിന് അകം റിപ്പോർട്ട് നൽകാനാണ് സർക്കാർ ആവശ്യപ്പെട്ടത്. വാക്സിൻ എടുത്തിട്ടും ആളുകൾ മരിക്കുന്നതടക്കമുള്ള വിഷയങ്ങളാണ് കമ്മിറ്റി പരിശോധിക്കേണ്ടത്. നിലവിലെ വാക്സിൻ നയത്തിൽ പാളിച്ചകൾ ഉണ്ടോയെന്നും മാറ്റങ്ങൾ ആവശ്യമാണോയെന്നും പരിശോധിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
ഗായത്രിയുടെ കണ്ണിന് സ്പെഷ്യൽ പവർ ഉണ്ടോയെന്ന് ആരാധകർ,എന്തൊരു സുന്ദരിയെന്ന്; വൈറലായി സാരി ചിത്രങ്ങൾ












Click it and Unblock the Notifications