കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയിലെ ക്യാമ്പുകളില്‍ കഴിയുന്നത് 33,835 പേര്‍...

  • By Desk
Google Oneindia Malayalam News

ഇടുക്കി: പ്രളയം തകര്‍ത്തെറിഞ്ഞ ജീവിതം തിരികെ പിടിക്കാന്‍ ദിവസങ്ങളൊ ആഴ്ചകളോ മാത്രം മതിയാവില്ല ഇവര്‍ക്ക്. ഇടുക്കിയിലെ ദുരിതബാധിത പ്രദേശങ്ങളുടെ വിവരങ്ങള്‍ പലതും പുറംലോകം ഇനിയും അറിയാന്‍ കിടക്കുന്നതേയുള്ളൂ. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുള്ള മഴക്കെടുതിയില്‍ ജില്ലയില്‍ നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗീകമായും തകര്‍ന്നു. മിക്ക ഇടങ്ങളിലും ക്യാമ്പുകളില്‍ മഴയുടെ ഭീകരതയെ ഭയന്ന് കഴിയുന്നവര്‍ ഇനിയും ഏറേയാണ്.ജില്ലയിലെ അഞ്ചു താലൂക്കുകളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ 10630 കുടുംബങ്ങളിലെ 33,835 പേരാണ് കഴിയുന്നത്.

rain idukki

ഇതില്‍ 13,366 പേര്‍ പുരുഷന്‍മാരും 14,083 പേര്‍ സ്ത്രീകളും 6386 പേര്‍ 18 വയസ്സില്‍ താഴെയുള്ളവരുമാണ്. ഏറ്റവും കൂടുതല്‍ പേര്‍ ഇടുക്കി താലൂക്കിലെ ക്യാമ്പുകളിലാണ്. 15396 പേരാണ് ഇവിടെ കഴിയുന്നത്. ദേവികുളം താലൂക്കില്‍ 7362 പേരും പീരുമേട് താലൂക്കില്‍ 3440 പേരും തൊടുപുഴ താലൂക്കില്‍ 3704 പേരും ഉടുമ്പന്‍ചോല താലൂക്കില്‍ 3933 പേരും കഴിയുന്നു. എല്ലാ താലൂക്കുകളിലുമായി 203 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ വാസയോഗ്യമായ സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങിയേക്കും. എന്നാല്‍ വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവരെ പുനരദ്ധിവസിപ്പിക്കുകയെന്നത് സര്‍ക്കാരിനെ സംബന്ധിച്ച് തീര്‍ച്ചയായും വലിയവെല്ലുവിളിതന്നെയാണ്.

English summary
kerala flood 2018 local news about idukkicamp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X