കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധശ്രമ ഗൂഢാലോചന കേസ് തള്ളി, 14 പ്രതികളേയും വെറുതെ വിട്ടു

Google Oneindia Malayalam News

കോഴിക്കോട്: 2009 ല്‍ കോഴിക്കോട് ചോമ്പാലയില്‍ വച്ച് ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് കോടതി വിചാരണ കൂടാതെ തള്ളി. കോഴിക്കോട് ജുഡീഷ്യല്‍ സെഷന്‍സ് കോടതിയാണ് കേസ് തള്ളിയത്. കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു.

ടിപി ചന്ദ്രശേഖരെ വധിച്ച് കേസില്‍ ഉള്‍പ്പടെ ശിക്ഷിയ്ക്കപ്പെട്ട പ്രതികളും ഗൂഢാലോചന കേസിലും ഉള്‍പ്പെട്ടിരുന്നു. ആകെ പതിനാല് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. തെളിവുകളുടേയും സാക്ഷികളുടേയും അഭാവത്തിലാണ് കേസ് തള്ളിയത്. കേസ് തള്ളണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിയ്ക്കുകയായിരുന്നു. അന്വേഷണ സംഘത്തെ കോടതി വിമര്‍ശിയ്ക്കുകയും ചെയ്തു

TP

ടിപി കേസ് അന്വേഷിയ്ക്കുന്നതിനിടെയാണ് 2009 ല്‍ തന്നെ അദ്ദേഹത്തെ വധിയ്ക്കാന്‍ ശ്രമം നടന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പതിനാല് പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കെകെ കൃഷ്ണന്‍, കെസി രാമചന്ദ്രന്‍, അണ്ണന്‍ സിജിത്, ടികെ രജീഷ്, കിര്‍മാണി മനോജ്, പോണ്ടി ഷാജി, ബിജു, സന്തോഷ്, അഭിനേഷ്, പിപി രാമകൃഷ്ണന്‍, അജേഷ്, ചെട്ടി ഷാജി, അനീഷ്, പിഎം നാരായണന്‍ എന്നിവരെയാണ് കേസില്‍ കോടതി വെറുതെ വിട്ടത്. കേസിലെ ഒന്നാം പ്രതിയായിരുന്ന സിപിഎം നേതാവ് സിഎച്ച് അശോകന്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു. പ്രോസിക്യൂട്ടറുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിയ്ക്കുമെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ പറഞ്ഞു.

English summary
14 acquitted in TP Chandrasekharan Murder Conspiracy Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X