കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത് 16 ദളിത് ക്രിസ്ത്യാനികള്‍ ഹിന്ദുമതത്തിലേയ്ക്ക് മാറി

  • By Meera Balan
Google Oneindia Malayalam News

കോട്ടയം: കോട്ടയത്ത് വീണ്ടും കൂട്ടമതപരിവര്‍ത്തനം. 16 ദളിത് ക്രിസ്ത്യാനികളാണ് ഹിന്ദുമതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയത്. ഉഴവൂര്‍ കരുനൊച്ചി ക്ഷേത്രത്തിലാണ് മതപരിവര്‍ത്തന ചടങ്ങുകള്‍ നടന്നത്. ക്രിസ്ത്യന്‍ ചേരമര്‍ വിഭാഗത്തില്‍പെട്ടവരാണ് ഹിന്ദുമത്തിലേയ്ക്ക് പുനര്‍പരിവര്‍ത്തനം നടത്തിയത്.

ചേങ്കോട്ടുകോണം മഠത്തിലെ സ്വാമി ബ്രഹ്മാനന്ദ പാദാനന്ദ സരസ്വതി, തീര്‍ത്ഥ പാദാശ്രമത്തിലെ സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ എന്നിവര്‍ മതപരിവര്‍ത്തന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.മുന്‍പ് വിശ്വഹിന്ദു പരിഷത്ത് മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കോട്ടയം ജില്ലയിലാണ് വീണ്ടും മതപരിവര്‍ത്തനം നടന്നത്.

Religious Symbols

ഇത്തവണ നടന്ന മതംമാറ്റം വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലല്ലായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. കേരളത്തിലെ പല ജില്ലകളിലും നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ക്രിസ്മസ് ദിനത്തില്‍ തിരുനക്കരയിലും പൊന്‍കുന്നത്തും ഘര്‍ വാപസി നടന്നിരുന്നു. അന്ന് അറുപതിലേറെ ആളുകളാണ് ഹിന്ദു മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയത്.

English summary
16 Dalit Christians converted to Hindu in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X