എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് പതിനേഴുകാരൻ; പ്രതിക്ക് ഒരു കുട്ടിയുണ്ടെന്ന് പൊലീസ്

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം : എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച നരുവാമൂട് സ്വദേശിയായ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.എന്നാൽ പ്രതിയെപ്പറ്റി പൊലീസ് കൂടുതൽ അന്വേഷിച്ചപ്പോൾ ഞെട്ടിപ്പോയി..
17കാരന് നെയ്യാറ്റിൻകര സ്വദേശിയായ മറ്റൊരു സ്ത്രീയിൽ ഒരു കുട്ടി കൂടിയുണ്ട്.പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേര് വെളിപ്പെടുത്താനാകില്ല.

policecap

ഇക്കഴിഞ്ഞ മൂന്നിനാണ് എട്ടാം ക്ളാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷാകർത്താക്കൾ കരമന പൊലീസിൽ പരാതി നൽകിയിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രാപച്ചമ്പലത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു..ഇവിടെ പതിനേഴുകാരനൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്.

പൊലീസ് അന്വേഷിക്കുന്നത് അറി‌ഞ്ഞ് പ്രതി രക്ഷപ്പെടുകയായിരുന്നു.
ഇവിടെ നിന്ന് രക്ഷപ്പെട്ട പതിനേഴുകാരനെ പൊലീസ് പിന്നീട് പിടികൂടി.ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ദിനിൽ, കരമന എസ്.എച്ച്.ഒ ശ്രീകാന്ത് ആർ.എസ്, സി.പി.ഒ ശ്രീനാഥ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
17 year boy arrested for molesting girl child in thiruvanathapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്