ആക്രമണം നടക്കുമ്പോള്‍ നോക്കി നിന്നു, കാഴ്ചക്കാരനല്ല പോലീസ്..എട്ടിന്‍റെ പണിയും കിട്ടി !!

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് തലസ്ഥാന നഗരിയില്‍ സംഘര്‍ഷം ആരംഭിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനും ബിനീഷ് കോടിയേരിയുടെ വീടിന് നേരെയുമാണ് ആക്രമണുണ്ടായത്. ആറ്റുകാല്‍ മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷമാണ് വ്യാപക ആക്രമണത്തിലേക്ക് നീങ്ങിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് തലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

ആക്രമണത്തിന് പിന്നിലെ പ്രതികളെ പിടികൂടാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷം സംഘമാണ് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ബിജെപി ഓഫീസിന് നേരെ നടത്തിയ ആക്രമണത്തിന്റെ സിസിടിവി ദ്യശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ നടത്തിയ അക്രമങ്ങളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്കിലെത്തിയ സംഘത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. കൈയ്യില്‍ ആയുധങ്ങളുമായാണ് ഇവര്‍ എത്തിയത്.

പോലീസ് സംഘം നോക്കി നില്‍ക്കെ അക്രമം നടത്തി

പോലീസ് സംഘം നോക്കി നില്‍ക്കെ അക്രമം നടത്തി

നമ്പര്‍ പ്ലേറ്റ് മറച്ചു വച്ചത് പോസീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആയുധവുമായാണ് ഇവര്‍ എത്തിയതെന്ന് മനസ്സിലാക്കിയത്. പോലീസ് സംഘം നോക്കി നില്‍ക്കെയാണ് അക്രമകാരികള്‍ ഓഫീസും വാഹനങ്ങളും അടിച്ചു തകര്‍ത്തത്.

കൈയ്യും കെട്ടി നോക്കി നിന്ന രണ്ടു പോലീസുകാര്‍

കൈയ്യും കെട്ടി നോക്കി നിന്ന രണ്ടു പോലീസുകാര്‍

ബിജെപി ഓഫീസിന് നേരെ ആക്രമണം നടക്കുമ്പോള്‍ പോലീസ് സംഭവ സ്ഥലത്തുണ്ടായിരുന്നു. സ്ഥലത്തെത്തിയ അക്രമകാരികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ രണ്ടു പോലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുന്ന ദൃശ്യവും പോലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

സിസിടിവിയെ ഓര്‍ത്തില്ല

സിസിടിവിയെ ഓര്‍ത്തില്ല

സംഭവം നടക്കുമ്പോള്‍ ചില പോലീസുകാര്‍ ആക്രമണം തടയാന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിനിടയില്‍ രണ്ടു പേര്‍ കാഴ്ചക്കാരെപ്പോലെ നിസംഗരായി കൈയ്യും കെട്ടി നിന്നിരുന്നു. ഇവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ക-ത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

അന്വേഷണ ചുമതല പ്രത്യേക സംഘത്തിന്

അന്വേഷണ ചുമതല പ്രത്യേക സംഘത്തിന്

തിരുവനന്തപുരത്ത് നടന്ന സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രേത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

BJP Leader V Muraleedharan Warns CPM
ജാഗ്രതാ നിര്‍ദേശം നല്‍കി

ജാഗ്രതാ നിര്‍ദേശം നല്‍കി

സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നതിനാല്‍ തലസ്ഥാന നഗരിയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണം ശക്തമായ ആറ്റിങ്ങലില്‍ വലിയൊരു സംഘം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പെട്രോളിങ്ങും ശ്ക്തമാക്കിയിട്ടുണ്ട്.

English summary
2 police officers got suspended from service.
Please Wait while comments are loading...