കോളില്‍ ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചത്തു വീഴുന്നു! കാരണം വിഷം?

  • Posted By:
Subscribe to Oneindia Malayalam

പാലയ്ക്കല്‍ (തൃശ്ശൂര്‍): പ്രകൃതിയിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് ദേശാടനകിളികള്‍. വര്‍ഷം തോറും കിലോ മീറ്ററുകള്‍ സഞ്ചരിച്ച് രാജ്യാതിര്‍ത്തികളുടെ അതിര്‍ വരമ്പുകള്‍ ഇല്ലാതെ നമ്മുടെ നാട്ടിലെത്തുന്നു. കേരളത്തില്‍ ദേശാടന പക്ഷികള്‍ എത്തുന്ന സ്ഥങ്ങളിലൊന്നാണ് പൊന്നാനിയിലെ കോള്‍ മേഖല. വിവിധയിനം ദേശാടന പക്ഷികളാണ് മേഖലയില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം മേഖലയില്‍ ദേശാടനകളികള്‍ കൂട്ടത്തോടെ ചത്തു വീണതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ട്രംപിന്റെ ജെറുസലേം നടപടിയിൽ പ്രതിഷേധം; അമേരിക്കയിലെ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു

kerala bird

കഴിഞ്ഞ ദിവസം കുളക്കൊക്ക്, പാതിര കൊക്ക്, പെരുമുണ്ടി , ചെറു മുണ്ടി, എന്നീ ഇനത്തില്‍പ്പെട്ട ഇരുപതോളം പക്ഷികളെയാണ് കോള്‍ മേഖലയില്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. മീന്‍പിടിത്തകാര്‍ തോട്ടില്‍വച്ച വലയില്‍ കുടങ്ങിയാകാമെന്നും വിഷം നല്‍കി കൊന്നതാകാമെന്നുള്ള രണ്ട് അഭിപ്രായങ്ങള്‍ പ്രദേശത്തു നിന്നു ഉയര്‍ന്നു വരുന്നുണ്ട്.എന്നാല്‍ മീന്‍പിടിത്തക്കാര്‍ തോട്ടില്‍ സ്ഥാപിച്ച വലയില്‍ കുടുങ്ങിയാണ് പക്ഷികള്‍ ചത്തതെന്നന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം.

bird

അതേസമയം പക്ഷികളെ വിഷം ഉപയോഗിച്ച് കൊന്നതാകാമെന്നും പ്രദേശവാസികളുടെ വാദം. മീനുകളില്‍ വിഷം കലര്‍ത്തി എറിഞ്ഞു കൊടുത്തു പക്ഷികളെ പിടികൂടുന്ന രീതി മുന്‍പ് പലയിടത്തും നടന്നിട്ടുണ്ട്. ഇതാണ് സംശയം ബലപ്പെടുത്തുന്ന കാരണം. എന്നാല്‍ ഇവിടെ അതാണ് സംഭവിച്ചതെന്നു ഉറപ്പിച്ചു പറായാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോറന്‍സിക് പരിശോധന ഫലം വന്നാല്‍ മാത്രമേ സംഭവത്തിനെ കുറിച്ചുള്ള വ്യക്തമായ രൂപം കിട്ടുകയുള്ളുവെന്നാണ് പക്ഷി നിരീക്ഷകരുടെ വാദം.

തമിഴ്നാട് എംജി ആറിന്റേയും ജയയുടേയും, പാർട്ടിയെ തകർക്കാൻ ആർക്കും കഴിയില്ല, രജനിക്കെതിരെ പളനിസ്വാമി

bird dead

കൂടാതെ രാത്രികാലങ്ങളില്‍ പാടങ്ങള്‍ക്കു സമീപമുള്ള വൃക്ഷങ്ങളിലും മറ്റും ചേക്കേറുന്ന ദേശാടന കിളികളെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുന്ന രീതിയും ഇപ്പോള്‍ വ്യാപകമാകുന്നുണ്ട്. എന്നാല്‍ കോള്‍ മേഖലയില്‍ അത്തരത്തിലുള്ള ഒരു ആക്രമണമല്ല നടന്നത്. അതേസമയം നമ്മുടെ സംസ്ഥാനത്ത് എയര്‍ഗണിന്റെ ഉപയോഗം  കൂടി വരുന്നുണ്ട്. കോള്‍ മേഖലയില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശാടനകിളികളെ വോട്ടയാടുന്നത് സജീവമാകുന്നുണ്ട്. ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിച്ചാല്‍ മാത്രമേ പക്ഷികളെ സംരക്ഷിക്കാന്‍ കഴിയുകയുളളു.

bird

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
20 Migratory atmosphere died in Kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്