'മാപ്ര വിളിക്ക് പിന്നിലെന്തോ ഉണ്ട്.. തന്തക്ക് വിളി ഇഷ്ടം പോലെ കിട്ടിയതോണ്ട്..'; ശ്രീകണ്ഠന് നായര്‍ പറയുന്നു
കോഴിക്കോട്: അടുത്തിടെയാണ് മാധ്യമപ്രവര്‍ത്തകരെ ' മാപ്ര' എന്ന് സൈബറിടങ്ങള്‍ വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. ഈ മാപ്ര വിളിക്ക് പിന്നില്‍ എന്തോ ഉദ്ദേശമുണ്ടെന്ന് പറയുകയാണ് 24 ന്യൂസ് എം ഡി ശ്രീകണ്ഠന് നായര്‍. റിപ്പോര്‍ട്ടര്‍ ടി വിയുടെ മാപ്ര ഓണം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദ എയ്ഡെം ചീഫ് എഡിറ്റര്‍ സി എല്‍ തോമസ്, ദി ഫെഡറല്‍ അസോസിയേറ്റ് എഡിറ്റര്‍ കെ കെ ഷാഹിന, സഞ്ചാരം ടിവി ചെയര്മാന് സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവരാണ് റിപ്പോര്‍ട്ടര്‍ ടി വി എം ഡി നികേഷ് കുമാറിനൊപ്പം മാപ്ര ഓണം പരിപാടിയില്‍ പങ്കെടുത്തത്. മാപ്ര വിളിയെക്കുറിച്ച് ശ്രീകണ്ഠന് നായരും സി എല്‍ തോമസും പറഞ്ഞത് എന്തൊക്കെയെന്ന് നോക്കാം.

മാപ്ര എന്ന് വിളിക്കുന്നത് വേറെയെന്തോ മനസില്‍ വെച്ചിട്ട് തന്നെയാണ് എന്നാണ് ശ്രീകണ്ഠന് നായര്‍ പറയുന്നത്. നമ്മളൊക്കെ അത് ഹൈ ഡോസിലാണ് ആലോചിക്കുന്നത്. കാര്യം നമുക്കെന്ന് വെച്ചാല്‍ കുറേക്കാലമായിട്ടേ തന്തയ്ക്ക് വിളിയൊക്കെ ഇഷ്ടം പോലെ കിട്ടുന്നുണ്ട്. വെറെയൊന്തെക്കെയോ വിളിക്കുന്നത് പോലെയാണ് തോന്നുന്നത്.

ഈയിടെ ഒരാള്‍ എന്നോട് ചോദിച്ചു മാപ്ര എന്ന് വിളിക്കുന്നത് ഒരു അംഗീകാരമായിട്ട് എടുക്കുന്നോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു നിങ്ങള്‍ എന്താണോ മനസില്‍ വിചാരിക്കുന്നത് അതങ്ങട് വിളിച്ചാല്‍ പോരേ എന്ന് ചോദിച്ചു. ചോദിക്കേണ്ട കാര്യമില്ലല്ലോ. അതേസമയം മാപ്ര വിളി പുച്ഛരസത്തില്‍ തന്നെയാണ് വിളിക്കുന്നത് എന്നാണ് സി എല്‍ തോമസ് പറയുന്നത്. അദ്ദേഹത്തിന്റെ അനുഭവം ഇങ്ങനെയാണ്...

ഒരിക്കല്‍ ഒരു പരിപാടിക്കിടെ കുറച്ച് പേര് ചേര്‍ന്ന് എന്നോട് വന്ന് പറഞ്ഞു നിങ്ങളുടെ ഈ ചര്‍ച്ച വളരെ വഷളാകുന്നുണ്ട് എന്ന്. ഞാന്‍ പറഞ്ഞു ഞാന്‍ ടെലിവിഷനൊക്കെ വിട്ടു. അല്ല, അത് പറഞ്ഞിട്ട് കാര്യമില്ല, നിങ്ങളൊക്കെ ആണല്ലോ ഇത് തുടങ്ങിയത് എന്ന് പറഞ്ഞു. അതിലൊരാള്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ചയായി ഞാന്‍ ടെലിവിഷന്‍ തുറന്നിട്ടില്ല എന്ന്. എനിക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയുന്നുണ്ട് എന്ന്.
ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍

അയാള്‍ എന്റെയൊരു പഴയ ക്ലാസ്മേറ്റ് ആണ്. അയാള്‍ വളരെ നന്നായി ടെലിവിഷന്‍ ഫോളോ ചെയ്തോണ്ടിരുന്നയാളാണ്. ശരിയായാലും തെറ്റായാലും അങ്ങനെ ഒരു സാമാന്യബോധം പതുക്കെ പതുക്കെ വളര്‍ന്ന് വരുന്നുണ്ട് എന്നാണ്. അജണ്ട സെറ്റ് ചെയ്യുന്ന എന്ന വാദം, ഇതിലിപ്പോ മാപ്ര എന്ന് വിളിക്കുന്നത്. ജനങ്ങള്‍ എന്ത് വേണമെങ്കിലും വിളിക്കട്ടെ നമുക്ക് അത് നോക്കേണ്ട കാര്യമില്ല.
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ഫുട്ബോള്‍ ക്ലബ് ഏതെന്നറിയാമോ?

നമ്മുടെ ജോലി ഭംഗിയായി ചെയ്യുക എന്നുള്ളത് തന്നെയാണ് ഈ പറയുന്ന മാപ്രകളുടെ കടമ. എന്നാലും അതൊരു പുച്ഛരസത്തില്‍ തന്നെയാണ് എന്നുള്ളതില്‍ യാതൊരു സംശയവുമില്ല. വിമര്‍ശനങ്ങള്‍ പലതരത്തില്‍ വരും. ഒന്ന് ഞാനഗ്രഹിക്കുന്ന തരത്തില്‍ വന്നില്ലെങ്കില്‍ വിമര്‍ശനം വരും. പണ്ട് അതല്ല. നമ്മള് പറയുന്ന കാര്യത്തില്‍ എത്രത്തോളം വസ്തുതയുണ്ട് എന്ന് നോക്കും.

വസ്തുതാപരമായ കാര്യത്തില്‍ ആണോ എന്നുള്ള വിലയിരുത്തലുണ്ടാകും. ഇന്ന് അതല്ല. എന്റെ പക്ഷം പറഞ്ഞാല്‍ മാത്രമെ അത് ശരിയാകുകയുള്ളൂ, അല്ലെങ്കില്‍ നിങ്ങള്‍ എല്ലാം മാപ്രകളാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മലയാളികള്‍ ഓണം നേരായി ആഘോഷിക്കണമെങ്കില്‍ അന്നേ ദിവസം ചാനല്‍ ഓഫ് ചെയ്തുവെക്കണം എന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നത്. അന്നൊരു ദിവസമെങ്കിലും മനുഷ്യരെ വെറുതെ വിട്ട് കൂടെ എന്നും അദ്ദേഹം ചോദിക്കുന്നു.

എന്നാല്‍ ടെലിവിഷന്‍ വിട്ടതിന് ശേഷമാണ് ഓണം വീട്ടില്‍ ആഘോഷിക്കാന്‍ തുടങ്ങിയത് എന്നാണ് കെ കെ ഷാഹിന പറയുന്നത്. അതേസമയം സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞതിനോട് യോജിക്കുന്നില്ല. ഓണക്കാലത്ത് ഒരുപാട് കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. ഒരുകാലത്ത് കേരളത്തില്‍ ഓണദിവസവും ഓണപിറ്റേന്നുമൊക്കെയായിരുന്നു വിഷമദ്യ ദുരന്തമുണ്ടാകാറുള്ളത്. അന്നൊക്കെ ഓണം എന്ന് പറയുന്നത് മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് ടെന്‍ഷനുള്ള കാലമായിരുന്നു എന്നും ഷാഹിന പറയുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications