മരുന്ന് കഴിക്കുന്നവര്‍ ഒന്ന് ശ്രദ്ധിച്ചോ... നിങ്ങളും രോഗികളാകുകയാണ്, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്!!

  • By: Akshay
Subscribe to Oneindia Malayalam

ആലപ്പുഴ: മരുന്ന് കഴിക്കുന്നവരും രോഗത്തിന്റെ പിടിയിലാകുകയാണെന്ന് ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് ഡോ ബി സുരേഷ്. മരുന്ന് കഴിക്കുന്നതുമൂലം കിടപ്പു രോഗികളുടെ എണ്ണം കൂടുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുപ്പത്തഞ്ച് ശതമാനം രോഗികളും ഉത്തരത്തില്‍ മകരുന്ന് കഴിച്ച് രോഗികളാകുന്നവരാണ്. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു രോഗത്തിന് മരുന്നുകഴിക്കുന്നവര്‍ മറ്റൊരു രോഗത്തിന് പിടിയിലാവുന്നു. ഇങ്ങനെയുള്ളവരുടെ എണ്ണം രാജ്യത്ത് ദിനംപ്രതി കൂടുകയാണ്. നിലവില്‍ ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്ന് രോഗിക്ക് നല്‍കുകമാത്രമാണ് ചെയ്യുന്നത്. ഇതിന്റെ അളവ്, പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനം രാജ്യത്ത് കുറവാണെന്നും അദ്ദേഹം പറഞ്ഞു.

 ഫാര്‍മസിസ്റ്റ് കൂടെ വേണം

ഫാര്‍മസിസ്റ്റ് കൂടെ വേണം

ഡോക്ടര്‍ക്കൊപ്പം ഒരു ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ്കൂടെയുണ്ടെങ്കിലേ ഇതിന്‌
പരിഹാരമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

 ഫാര്‍മസിസ്റ്റിന്റെ സഹായം വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നു

ഫാര്‍മസിസ്റ്റിന്റെ സഹായം വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നു

അമേരിക്കയില്‍ ഇന്‍ഷൂറന്‍സ് കമ്പനിക്കാര്‍ പരാതിപെട്ടതിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളിലെ ക്ലിനിക്കുകളില്‍ ഫാര്‍മസിസ്റ്റിന്റെ സഹായം നന്നായി ഉപയോഗിക്കുന്നുണ്ട്.

 ഇന്ത്യയും ഗൗരവപരമായി എടുക്കുന്നു

ഇന്ത്യയും ഗൗരവപരമായി എടുക്കുന്നു

ഇന്ത്യയിലും സര്‍ക്കാര്‍ ഗൗരവപരമായി തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ജനറിക് മരുന്നുകള്‍ വ്യാപിപ്പിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

 'ശരിയായ രോഗി... ശരിയായ മരുന്ന്'

'ശരിയായ രോഗി... ശരിയായ മരുന്ന്'

'ശരിയായ രോഗി, ശരിയായ മരുന്ന്, ശരിയായ അളവ്, ശരിയായ സമയം' എന്ന രീതിക്ക് പ്രാമുഖ്യംനല്‍കുന്ന പ്രവര്‍ത്തനത്തിനാണ് ഫാര്‍മസികൗണ്‍സില്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 ഫാര്‍മസിസ്റ്റുകള്‍ എല്ലാം അറിയണം

ഫാര്‍മസിസ്റ്റുകള്‍ എല്ലാം അറിയണം

മരുന്നിന്റെ ഉത്പാദനം മുതല്‍ ശരീരത്തിലെ പ്രവര്‍ത്തനംവരെയുള്ളത് പരിശോധിക്കുന്ന വിധത്തിലേക്ക് ഫാര്‍മസിസ്റ്റുകളെ തയ്യാറാക്കണം. അതിനുവേണ്ടിയാണ് ഫാം ഡി കോഴ്‌സ് കൂടുതലായി ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 ചെലവുകുറഞ്ഞ് ഗുണനിലവാരമുള്ള മരുന്നുകള്‍

ചെലവുകുറഞ്ഞ് ഗുണനിലവാരമുള്ള മരുന്നുകള്‍

രാജ്യത്തെ എല്ലാ ഫാര്‍മസി കോളേജുകള്‍ കേന്ദ്രീകരിച്ചും ജന്‍ഔഷധി കടകള്‍ തുറക്കും. വിദ്യാര്‍ഥികളുടെ പഠനത്തിനും ജനങ്ങള്‍ക്ക് ചെലവുകുറഞ്ഞ് ഗുണനിലവാരമുള്ള മരുന്നുകള്‍ വാങ്ങാന്‍ സാധിക്കുമെന്നും ഡേ. ബി സുരേഷ് പറഞ്ഞു.

English summary
According to Dr. B Suresh, President of the Indian Pharmacy council, 35 percent of the medical issues in the country are caused due to medical side effects. He also said this has led to an increase in the number of in-patients in hospitals.
Please Wait while comments are loading...