ജെല്ലി മിഠായി കഴിച്ച കുട്ടി മരിച്ചു; മരിച്ചത് 4 വയസ്സുകാരന്‍, അമ്മ ഗുരുതരാവസ്ഥയില്‍,സംഭവം കോഴിക്കോട്

  • By: Akshay
Subscribe to Oneindia Malayalam

കോഴിക്കോട്: ജെല്ലി മിഠായി കഴിച്ച് നാല് വയസ്സുകാരന്‍ മരിച്ചു. കൊയിലാണ്ടി കപ്പാട് പാലോടയില്‍ സുഹറാബിയുടെ മകന്‍ യൂസഫലി ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടി മരിച്ചത്.

മിഠായി കഴിച്ച അമ്മ സുഹറാബിയും മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലാണ്. വ്യാഴാഴ്ചയായിരുന്നു ഇവര്‍ കടയില്‍ നിന്നും മിഠായി വാങ്ങി കഴിച്ചത്. വ്യാഴാഴ്ചയാണ് ഇവര്‍ മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്നും മിഠായി വാങ്ങി കഴിച്ചത്.

Kozhikode Map

വീട്ടില്‍ എത്തിയതിനു ശേഷം ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട യൂസഫലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

English summary
4 year old boy died at Kozhikode
Please Wait while comments are loading...