സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ്; ഇന്ന് ഏറ്റവും കൂടതൽ രോഗികൾ!! 2 പേർക്ക് രോഗമുക്തി
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇത്രയേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമായാണ്. കണ്ണൂര്‍-12, കാസര്‍കോട്-7, കോഴിക്കോട്-5, പാലക്കാട്-5,തൃശ്ശൂര്‍-4, മലപ്പുറം-4, കോട്ടയം-2,കൊല്ലം,പത്തനംതിട്ട,വയനാട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരാണ് രോഗമുക്തി നേടിയത്. ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നവരാണ്. 17 പേർ വിദേശത്ത് നിന്ന് വന്നവരും.
കണ്ണൂരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെ. കോഴിക്കോട് രോഗം സ്ഥിരീകരിച്ച ഒരാൾ ആരോഗ്യപ്രവർത്തകയാണ്. ഇതുവരെ സംസ്ഥാനത്ത് 738 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.നിലവിൽ 216 പേർ ചികത്സയിലാണ്. 84258 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. 609 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ, മലപ്പുറം ജില്ലകളിൽ 36 പേർ വീതം നിലവിൽ ചികിത്സയിൽ കഴിയുന്നത്. പാക്കാട് 26 പേരും കാസ 21 പേരും കോഴിക്കോട് 19 ഉം തൃശൂർ 16 പേരുമാണ് ചികിത്സയിൽ ഉള്ളത്. 28 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതുവരെ 91344 പേരാണ് കര- കടൽ-വ്യോമ മാർഗം വഴി വിദേശത്ത് മിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായി കേരളത്തിൽ എത്തിയത്. ഇതിൽ 2961 പേർ ഗർഭിണികളും 1618 പേർ വയോജനങ്ങളും 805 കുട്ടികളുമാണ്.
കേസുകൾ കുത്തനെ ഉയർന്നത് ഗൗരവമായ മുന്നറയിപ്പാണ്. കൊവിഡ് പ്രതിരോധ സന്നാഹങ്ങൾ വലിയ രീതിയിൽ വർധിപ്പിക്കേണ്ടതുണ്ട്. കേസുകൾ ഇനിയും ഉയർന്നേക്കും. ഒരു കേരളീയന് മുന്നിലും വാതിലുകൾ കൊട്ടിയടക്കില്ല. കേസുകൾ വർധിക്കുന്നു എന്നതുകൊണ്ട് പരിഭ്രമിക്കാനോ നിസഹായാവസ്ഥ പ്രകടിപ്പിക്കാനോ തയ്യാറല്ല. കൃത്യമായ പരിശോധനയും ചികിത്സയും പരിചരണവും രോഗികൾക്ക് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. ആഘോഷിക്കാനായി ആരും ഇറങ്ങരുത്. പൊതുഗതാഗതം ആരംഭിച്ചതിനാൽ തിരക്ക് കൂടിയിട്ടുണ്ട്. കുട്ടികളും വയോജനങ്ങളുമായി പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
107 പേരുമായി പാക് വിമാനം ലാൻഡിംഗിന് തൊട്ട് മുൻപ് തകർന്ന് വീണു! അപകടം ജനവാസ കേന്ദ്രത്തിന് മുകളിൽ!












Click it and Unblock the Notifications