നാലാമതും പാർട്ടി മാറ്റം: മാമ്പഴത്തറ സലീമിന് നേർക്ക് കരി ഓയില്‍ ഒഴിച്ച് എല്‍ഡിഎഫ് പ്രവർത്തകർ
കൊല്ലം: സി പി എം വിട്ട് വീണ്ടും ബി ജെ പിയിലേക്ക് ചേക്കേറിയ മാമ്പഴത്തറ സലീമിന് നേർക്ക് കരി ഓയില്‍ അക്രമം. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാര്‍ഡ് അംഗം കൂടിയായ മാമ്പഴത്തറ സലീമിന്റെ നേർക്ക് എല്‍ ഡി എഫ് പ്രവർത്തകരാണ് കരി ഓയില്‍ ഒഴിച്ചത്. എല്‍ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജിയച്ചതിന് ശേഷം ബി ജെ പിയിലേക്ക് മടങ്ങിപ്പോയ സലീം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് പ്രവർത്തകർ പ്രതിഷേധത്തിലായിരുന്നു.
ഈ പ്രതിഷേധത്തിനെടായാണ് ഒരും സംഘം സലീമിനെ അക്രമിക്കാന്‍ ശ്രമിച്ചത്. ഒരാഴ്ച മുമ്പ് പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ച പഞ്ചായത്ത് കമ്മറ്റി യോഗം ഇന്നലെ വീണ്ടും ചേർന്നിരുന്നു. യോഗത്തിലേക്ക് പത്തരയോടെ സലീം എത്തിയപ്പോഴായിരുന്നു കരി ഓയില്‍ പ്രയോഗം.

സലീമിന് നേർക്ക് ഒഴിച്ച കരി ഒയില്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാരുടെ ദേഹത്തും വീണു. സംഭവത്തില്‍ അഞ്ച് എല്‍ ഡി എഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാർത്ഥിയായി 245 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹം വിജയിച്ചത്. എന്നാല്‍ ബി ജെ പിയിലേക്ക് മടങ്ങിയപ്പോള്‍ മെമ്പർ സ്ഥാനം രാജിവെക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
ഇത് ഡെയിഞ്ചർ ഡെയ്സിയുടെ ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍: കൂട്ടിന് റിയാസും, വൈറല്‍ ചിത്രങ്ങള്‍

മേഖലയിലെ സജീവ സി പി എം നേതാവായിരുന്നു മാമ്പഴത്തറ സലീം. പാർട്ടി ലോക്കല്‍ സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, അഞ്ചല്‍ ബ്ലോക്കംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. എന്നാല്‍ പാർട്ടി നേതൃത്വവുമായുണ്ടയ അഭിപ്രായ വ്യത്യാസത്തെതുടർന്ന് സി പി എം വിട്ട സലീം ആദ്യമായി കോണ്‍ഗ്രസിലേക്കായിരുന്നു എത്തി ചേർന്നത്.
13300 കോടിയുടെ ആസ്തിയുള്ള പ്രസാദ് മുതല്‍ സിന്ധ്യവരെ: ഇന്ത്യയിലെ കോടീശ്വരന്മാരായ രാഷ്ട്രീയക്കാർ

സലീമിന്റെ വരവോട് ആര്യങ്കാവ് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ആദ്യമായി ഭരണം ലഭിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് വിട്ട സലീം അവിടുന്ന് നേരെ ബി ജി പിയിലേക്ക് എത്തി. നാല് വർഷത്തോളം ബി ജെ പിയില്‍ പ്രവർത്തിച്ചു. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സലീമിലൂടെ കരുതുരുട്ടിയില്‍ ബി ജെ പി ആദ്യമായി വിജയിച്ച് കയറി.

എന്നാല്‍ പ്രദേശത്തെ ബി എം എസ് നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബി ജെ പിയുമായി അദ്ദേഹം അകന്നു. തോട്ടം തൊഴിലാളികളെയടക്കം സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നായിരുന്നു സലീമിന്റെ ആരോപണം. ഈ അവസരം മുതലെടുത്ത സി പി എം വീണ്ടും പാർട്ടിയിലെത്തിച്ച് മത്സരിപ്പിച്ച് വിജയിപ്പിച്ചു. എന്നാല്‍ സി പി എമ്മിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച അദ്ദേഹം വീണ്ടും ബി ജെ പി പാളയത്തിലേക്ക് മടങ്ങുകായിരുന്നു.

സിപിഐഎമ്മിനകത്ത് തന്നെ നിര്‍ത്തുവാന്‍ ചില നേതാക്കള്‍ക്ക് താല്‍പര്യമില്ല. എന്നാല്‍ അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കുവാന്‍ താന്‍ തീരുമാനിച്ചെന്നും പറഞ്ഞായിരുന്നു ബി ജെ പിയിലേക്കും സലീമിന്റെ മടക്കം. ബി ജെ പി യിലേക്ക് തിരിച്ച് വന്ന സലീമിന് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ പാർട്ടി സ്വീകരണം നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications