നെഹ്റു ട്രോഫി വള്ളംകളി: കന്നിക്കാരായ ഗബ്രിയേൽ ചുണ്ടൻ ജേതാക്കൾ, പായിപ്പാട് മൂന്നാമത് മാത്രം!!!

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: അറുപത്തിയഞ്ചാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ഗബ്രിയേൽ ചുണ്ടൻ ജേതാക്കൾ. പുന്നമടക്കായലിലെ ആവേശപ്പരപ്പിൽ പായിപ്പാട് ചുണ്ടനെയും മഹാദേവികാട് ചുണ്ടനെയുമാണ് ഗബ്രിയേൽ ചുണ്ടൻ പിന്നിലാക്കിയത്. നെഹ്റു ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗബ്രിയേൽ ചുണ്ടൻ ഇത്തവണ മത്സരത്തിനിറങ്ങിയത്.

boat-race

മത്സരിച്ച ആദ്യവർഷം തന്നെ ജേതാക്കളാകുക എന്ന അപൂർവ്വനേട്ടത്തിനും ഗബ്രിയേൽ ചുണ്ടൻ അർഹത നേടി. നെഹ്റു ട്രോഫിയുടെ ചരിത്രത്തിലെ തന്നെ വമ്പന്മാരായ പായിപ്പാട് ചുണ്ടൻ കന്നിക്കാരായ ഗബ്രിയേല്‍ ചുണ്ടന് മുന്നിൽ അടിയറവ് പറയുന്ന കാഴ്ചയ്ക്കും പുന്നമടക്കായൽ സാക്ഷിയായി.

എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബാണ് ഗബ്രിയേൽ ചുണ്ടന്റെ പിന്നണിയിൽ. ഗബ്രിയേൽ ആദ്യവട്ടം തന്നെ ചരിത്രം കുറിച്ചപ്പോൾ പായിപ്പാട് ചുണ്ടൻ മൂന്നാമതായിപ്പോയി. വള്ളംകളിയിലെ മറ്റൊരു പ്രശസ്തനായ കാരിച്ചാല്‍ ചുണ്ടന് നാലാതെത്താനെ കഴി‍ഞ്ഞുള്ളൂ.

English summary
65th Nehru Trophy boat race: Gabriel Chundan winners
Please Wait while comments are loading...