ബേപ്പൂരില്‍നിന്നുപോയ 66 ബോട്ടുകള്‍ മഹാരാഷ്ട്ര തീരത്തണഞ്ഞു; യാത്രികര്‍ സുരക്ഷിതം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ബേപ്പൂരില്‍നിന്ന് യാത്രയായ 66 ബോട്ടുകള്‍ ഉള്‍പ്പെടെ 68 ബോട്ടുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ട്വീറ്റ്. 952 പേരാണ്‌ ബോട്ടിൽ ഉണ്ടായിരുന്നത്. 2 ബോട്ടുകൾ തമിഴ്നാട്ടിൽ നിന്നുള്ളതാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ അഭ്യർത്ഥനയെ തുടർന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് തെരച്ചിലിന് നിര്‍ദേശിക്കുകയായിരുന്നെന്ന് ബിജെപി കേന്ദ്രങ്ങള്‍ പറഞ്ഞു.

ഇതെങ്കിലും ജയിക്കുമോ? ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതും 'വീട്ടുമുറ്റത്ത്'... കാത്തിരുന്ന ഗോള്‍ ആര് നേടും?

ഇതേതുടർന്ന് 68 ബോട്ടുകളാണ് മഹാരാഷ്ട്ര സർക്കാരിന്റെ ദുരന്തനിവാരണ സേന നടത്തിയ തിരച്ചിലിൽ കണ്ടെത്താനായത്.

beypore

ദേവഗഡ് തുറമുഖത്ത് ഇവരെ സുരക്ഷിതരായി എത്തിച്ചിട്ടുണ്ട്. ബേപ്പൂരിൽ നിന്ന് മീൻ പിടിക്കാൻ പോയ 66 ബോട്ടുകളെപ്പറ്റി 3 ദിവസമായി ഒരു വിവരവും ഇല്ലായിരുന്നു. ബോട്ടിലുള്ളവരെല്ലാം സുരക്ഷിതരാണെന്നും നിർമല സീതാരാമൻ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
66boats from beypore reached maharashtra coast

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്