കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ആരോഗ്യപ്രവര്‍ത്തകക്കും കൊറോണ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് മൂന്ന് പേര്‍, കൊല്ലം മൂന്ന് പേര്‍ കണ്ണൂര്‍ ഒരാള്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗബാധയുണ്ടായ ആള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. മുഖ്യമന്ത്രി പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന ഏഴ് പേര്‍ക്ക് കൊറോണ ഭേദമായത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്കും വയനാട് ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. കേരളത്തില്‍ ഇതുവരേയും രോഗം സ്ഥിരീകരിച്ചത് 457 പേര്‍ക്കാണ്. 116 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

നിരീക്ഷണത്തില്‍

നിരീക്ഷണത്തില്‍

21044 പേരാണ് കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 20580 വീടുകളിലും 466 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 132 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇതുവരെ 22360 സാമ്പളികളുകള്‍ പരിശോധനക്കയച്ചു. 21475 സാമ്പിളുകള്‍ രോഗ ബാധയില്ലായെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ 55, കാസര്‍ഗോഡ് 15, കോഴിക്കോട് 11 എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം.

രോഗമുക്തി

രോഗമുക്തി

വയനാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ആരും തന്നെ ചികിത്സയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ ബാധിച്ച് അതീവ ദുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന 84 കാരനായ കൂത്ത്പറമ്പ് സ്വദേശി രോഗമുക്തി നേടിയിട്ടുണ്ട്. ഈ പ്രായത്തിലുള്ള ഒരാള്‍ കൊറോണ രോഗ മുക്തി നേടിയത് സംസ്ഥാനത്തിന് വലിയ നേട്ടം തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഭിനന്ദനം

അഭിനന്ദനം

60 വയസിന് മകളിലുള്ളവരെല്ലാം ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവരാണ്. ആ സാഹചര്യത്തിലാണ് മറ്റ് ഗുരുതര രോഗം കൂടി ഉണ്ടായിരുന്ന രോഗി രോഗമുക്തി നേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ ലക്ഷണങ്ങള്‍ക്ക് പുറമേ വൃക്ക രോഗവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അവരെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ട് വന്ന ഡോക്ടര്‍മാര്‍ക്കും നഴ്സ്മാര്‍ക്കും ജീവനക്കാര്‍ക്കും മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു.

പ്രവാസി

പ്രവാസി

സംസ്ഥാനത്തിന്റെ ഇടപെടലുകളെ കേന്ദ്രം സംതൃപ്തിയോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് ഉണ്ടായിരുന്നു. അതിലാണ് അഭിനന്ദനം രേഖപ്പെടുത്തിയത്.
പ്രവാസികളെ തിരിച്ചു കൊണ്ട് വരുന്നത് സംബന്ധിച്ച് കേരളം സ്വീകരിച്ച നടപടികളെയാണ് കേന്ദ്രം അഭിനന്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു

 ലോക്ക്ഡൗണ്‍ ഇളവ്

ലോക്ക്ഡൗണ്‍ ഇളവ്

ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ലോക്ക്്ഡൗണില്‍ ചില ഇളവുകള്‍ പ്രഖ്യപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് അനുസരിച്ച് മുനിസിപ്പാലിറ്റികളുടേയും കോര്‍പ്പറേഷനുകളുടേയും പരിധിക്ക് പുറത്ത് ഷോപ്പ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ കടമകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ മള്‍ട്ടി ബ്രാന്‍ഡ് സിംഗില്‍ ബ്രാന്‍ഡ് മാളുകള്‍ക്ക് ഈ ഉളവുകള്‍ ബാധകമല്ല. എല്ലാ മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളും അടക്കമുള്ള എല്ലാ പ്രദേശങ്ങളിലും റെസിഡന്‍ഷ്യന്‍ കോപ്ലസുകളുടേയും മാര്‍ക്കറ്റ് കോപ്ലക്സുകളുടേയും കടകള്‍ തുറക്കാന്‍ അനുമതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 തൊഴിലാളികള്‍

തൊഴിലാളികള്‍

ഒപ്പം മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ പരിധിയിലാണെങ്കിലും ഒറ്റപ്പെട്ട കടകള്‍ക്കും തുറക്കാം. ഇത്തരത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനങ്ങളിലും അമ്പത് ശതമാനത്തിലധികം തൊഴിലാളികള്‍ പാടില്ലയെന്ന നിബന്ധനയുണ്ട്. എല്ലാവരും മാസ്‌ക് ധരിക്കണം, ശാരീരിക അകലം പാലിക്കണമെന്നും മറ്റ് സാമൂഹിക അകലം പാലിക്കാനും നിര്‍ദേശമുണ്ട്. ഏപ്രില്‍ 15 ന് പുറപ്പെടുവിച്ച് ഉത്തരവില്‍ ചില ഭേദഗതികള്‍ വരുത്തികൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അണുവിമുക്തമാക്കണം

അണുവിമുക്തമാക്കണം

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ അവസ്ഥ കേരളത്തില്‍ ഉണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. കാരണം കേരളം നഗര ഗ്രാമ വ്യത്യാസമില്ലാതെയാണ് കിടക്കുന്നത്. അതുകൊണ്ട് തന്നെ ഹോട്ട്സ്പോര്‍ട്ട് ഒഴികെയുള്ളയിടങ്ങളിലെല്ലാം കടകള്‍ തുറക്കുന്ന നില കേരളത്തില്‍ സ്വീകരിക്കേണ്ടതായിട്ട് വരും. ഒപ്പം കടകള്‍ തുറക്കാമെന്ന് പറഞ്ഞയുടനെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയല്ല വേണ്ടതെന്നും കട പൂര്‍ണ്ണമായും ശുചീകരിച്ച് പരിസരം അണുവിമുക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് ഒന്നോ രണ്ടോ ദിവസം എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. അതിന് പ്രക്യേതം ശ്രദ്ധകൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ സ്വകാര്യ ആശുപത്രികളിലുള്‍പ്പെട്ട് സാധാരണ ഗതിയിലുള്ള ചികിത്സ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
7 New Coronavirus Case positive in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X