• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംസ്ഥനത്ത് ഇന്ന് 700 ഉം കടന്ന് കൊവിഡ് രോഗികൾ ; രണ്ട് മരണം! 481 പേർക്ക് സമ്പർക്കത്തിലൂടെ!

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതേവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10275 ആയി. ഇന്ന് രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്ത് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയത് 62 പേർ. സമ്പർക്കം വഴി 481 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്തത് 34 കേസുകളും റിപ്പോർട്ട് ചെയ്തു. 12 ആരോഗ്യപ്രവര്‍ത്തകര്‍ , 5 ബിഎസ്എഫ് ജവാന്മാര്‍ , 3 ഐടിബിപി ജീവനക്കാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 228 പേര്‍ രോഗമുക്തി നേടി, രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42,പത്തനം തിട്ട 39, കോഴിക്കോട് 33, തൃശ്ശൂര്‍ 32,ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍ഗോഡ് 18, വയനാട്13, കോട്ടയം 13 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. 722-കേസുകളില്‍ 339 എണ്ണം തിരുവനന്തപുരത്ത് നിന്നാണ്. നെഗറ്റീവ് ആയവര്‍ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ- തിരുവനന്തപുരം - 1,കൊല്ലം- 17,പത്തനംതിട്ട 18,ആലപ്പുഴ 13,കൊട്ടയം 7,ഇടുക്കി 6,എറണാകുളം 7,തൃശ്ശൂര്‍ 8,പാലക്കാട് 72,മലപ്പുറം 37,കോഴിക്കോട് 10

cmsvideo
  കോവിഡ് വ്യാപനം അതിരൂക്ഷമായ കര്‍ണാടകയില്‍ കാര്യങ്ങള്‍ കൈവിടുന്നു | Oneindia Malayalam

  ,വയനാട്1,കണ്ണൂര്‍ 8,കാസര്‍ഗോഡ് 23.

  കഴിഞ്ഞ 24 മണിക്കൂറിനകം 16052 സാമ്പിളുകള്‍ പരിശോധിച്ചു. 173900 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. 5432 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 804 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ ഉള്ളത് 5732 പേരാണ്. 7797 സാമ്പിളുകളഉടെ പരിശോധന ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെഭാഗമായി 85767 സാമ്പിളുകള് ശേഖരിച്ചിട്ടുണ്ട്. അതില്‍ 81543 സാമ്പിളുകള്‍ നെഗറ്റീവാണ്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ട് എണ്ണം 271 ആയി. ഇപ്പോള്‍ സംസ്ഥാനത്ത് 10 ലാര്‍ജ് കമ്മ്യൂണിറ്റി ട്രസറ്റുകളാണ് ഉള്ളത്. ശ്രദ്ധയില്‍ പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് എല്ലാ പ്രദേശത്തെയും ആളുകള്‍ അതത് പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തണം.

  ശാരീരിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം. രോഗികളാകുന്നവരേയും അവരുടെ കുടംബത്തേയും സാമൂഹ്യമായി അകറ്റി നിര്‍ത്താതിരിക്കുന്നതിനും ശ്രദ്ധിക്കണം. അവര്‍ക്കാവശ്യമായ സഹായം നല്‍കണം. കമ്പോളങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നു എന്നാണ് തിരുവനന്തപുരം അനുഭവം പഠിപ്പിക്കുന്നത്. പൊതുജനങ്ങള്‍ കുട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം. ആളുകള്‍ എത്തുന്ന സ്ഥലങ്ങളില്‍ സാനിറ്റൈസറുകള്‍ ലഭ്യമാക്കണം. സമൂഹത്തില്‍ രോഗം പടര്‍ന്ന് പിടിക്കാതിരിക്കുന്നതിനും അവശവരായവരെ സംരക്ഷിക്കുന്നിനും മുന്‍ഗണന കൊടുക്കണം.

  ടെസ്റ്റുകളുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിക്കുക. അതോടൊപ്പം അതിവേഗം റിസള്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും ഉണ്ടാവും. സ്വകാര്യ ലാബുകള്‍ പരമാവധി ഉപയോഗപ്പെടുത്തും. നൂറ് കണക്കിനുള്ള സെന്ററുകള്‍ ഒരോ പഞ്ചായത്തിലും ആരംഭിക്കും. ഇതിന്റെ നടത്തിപ്പിന് ആരോഗ്യപ്രവര്‍ത്തകരെ കണ്ടെത്തും. പ്രതിരോധ പ്രവര്‍ത്തനം വിപുലപ്പെടുത്തും. ഏത് നിമിഷവും സേവനം ലഭ്യമാവുന്ന രീതിയില്‍ ഒരു സേനയെ പോലെ പ്രവര്‍ത്തിക്കുന്ന സംവിധാനം ഉണ്ടാക്കും. സര്‍ക്കാര്‍ ആശുപത്രികളുമായി ബന്ധപ്പെട്ടവര്‍ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഉള്ളവര്‍ ഉള്‍ക്കൊള്ളുന്ന സംവിധാനം കൊണ്ട് വരും.

  സ്വകാര്യ ആശുപത്രികളേയും ക്ലിനിക്കുകളേയും നല്ല തോതില്‍ ഇതുമായി സഹകരിപ്പിക്കും. അതിന് തദ്ദേശ സ്വയം ഭരണ സ്ഥാനപങ്ങള്‍ മുന്‍കൈയ്യെടുക്കും, മുഖ്യമന്ത്രി പറഞ്ഞു.

  English summary
  722 covid cases confirmed in kerala today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X