ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 80:20 അനുപാതം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കുറിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഇടതുമുന്നണിയും സര്‍ക്കാരും ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

ഇടതു മുന്നണിയില്‍ രണ്ട് ഘടകകക്ഷികള്‍ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് ഒരു ഘടകകക്ഷി പറയുമ്പോള്‍ വിധിക്കെതിരെ അപ്പില്‍ പോകുമെന്നാണ് മറ്റൊരു ഘടകകക്ഷി പറയുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം.
മതന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കാക്കി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നവര്‍ക്ക് ഇത്തരം വിധി തലവേദനയാണ്. കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ നേതാവിന്റെയും അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. കോടതിവിധിക്കെതിരെ മുസ്ലിം ലീഗ് നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞത് യു ഡി എഫ് അംഗീകരിക്കുന്നുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
അതേസമയം, പാലൊളി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള അനുപാതം പിന്നാക്കക്കാരായ മുസ്ലിങ്ങള്‍ക്ക് 80%വും ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരായ ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിതര്‍ക്കും 20% വും എന്ന തോതില്‍ നിശ്ചയിച്ച് വിഎസ് സര്‍ക്കാരിന്റെ അവസാന കാലത്ത് 22.2.2011 ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് മുന്‍ മന്ത്രി കെടി ജലീല്‍ പറഞ്ഞു.
ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദ് ചെയ്തതായി മനസ്സിലാകുന്നത്. മേല്‍ ഉത്തരവ് പ്രകാരം തന്നെയാണ് തുടര്‍ന്ന് വന്ന യു ഡി എഫ് സര്‍ക്കാരും മുസ്ലിം ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അനുകൂല്യങ്ങള്‍ നല്‍കിയതും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇളം റോസിൽ അതീവ സുന്ദരിയായി നടി മൗനി റോയി ചിത്രങ്ങൾ കാണാം












Click it and Unblock the Notifications