കേരളത്തിലുത്പാദിപ്പിച്ച പച്ചക്കറികളില്‍ 94 ശതമാനം സുരക്ഷിതം; കാര്‍ഷിക സര്‍വകലാശാല റിപ്പോര്‍ട്ട്

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: 2017 ല്‍ കേരളത്തിലെ കൃഷിയിടങ്ങളിലുത്പാദിപ്പിച്ച പച്ചക്കറികളില്‍ 93.6 ശതമാനവും സുരക്ഷിതമായിരുന്നുവെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജനുവരിമുതല്‍ ഡിസംബര്‍വരെ വിവിധ ജില്ലകളില്‍നിന്നു കൃഷി ഉദ്യോഗസ്ഥര്‍ ശേഖരിച്ച 543 സാമ്പിളുകള്‍ വെള്ളായണിയിലെ കീടനാശിനി അവശിഷ്ട പരിശോധനാശാലയില്‍ പരിശോധിച്ചതിന്റെ സംക്ഷിപ്ത റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പരിശോധനയില്‍ കോട്ടയം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ നിന്നുള്ള എല്ലാ സാമ്പിളുകളും പൂര്‍ണ സുരക്ഷിതമായി കാണപ്പെട്ടു. കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള പച്ച മുളകിലും, മലപ്പുറത്തെ വെള്ളരിയിലും,ആലപ്പുഴയിലെ ശേഖരിച്ച കറിവേപ്പിലയിലും ഇടുക്കിയിലെ ബീന്‍സ് സാമ്പിളിലും കീടനാശിനി അവശിഷ്ടം കണ്ടെത്തി.


തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള സാമ്പിളുകളില്‍ ചുവപ്പുചീര, പടവലം, കാബേജ്, ബീന്‍സ്, ചതുരപ്പയര്‍ എന്നിവയുടെ രണ്ടുവീതം സാമ്പിളുകളിലും മഞ്ഞ കാപ്‌സിക്കം, സാമ്പാര്‍ മുളക്, കറിവേപ്പില, പച്ചമുളക്, പയര്‍ എന്നിവയുടെ ഓരോ സാമ്പിളുകളിലും വിഷാംശം കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ജില്ലയില്‍നിന്നുള്ള കോവല്‍, പയര്‍, പച്ചമുളക് എന്നിവയിലും പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള പയര്‍, പച്ചമുളക് സാമ്പിളുകളിലും പരിധിയ്ക്കു മുകളില്‍ കീടനാശിനി അവശിഷ്ടം കണ്ടിട്ടുണ്ട്.

vilakayattam

പാലക്കാട് ജില്ലയില്‍ ശേഖരിച്ച പച്ചക്കറികളില്‍ അമര, പയര്‍, പച്ചമുളക് സാമ്പിളുകളിലാണു കീടനാശിനി അവശിഷ്ടം കണ്ടെത്തിയത്. വിവിധ ജില്ലകളില്‍നിന്നു ശേഖരിച്ച സാമ്പിളുകളില്‍ വളരെ ചെറിയൊരു ശതമാനത്തില്‍ മാത്രമേ കീടനാശിനി അവശിഷ്ടം കണ്ടെത്തിയിട്ടുള്ളൂ എന്നതു ആശ്വാസമാണ്. കേരളത്തിലെ കര്‍ഷകര്‍ പൊതുവില്‍ അമിത കീടനാശിനി പ്രയോഗം നടത്തുന്നില്ലെന്നാണ് ഈ പരിശോധനാ ഫലത്തില്‍ വ്യക്തമാവുന്നത്. ചിലയിടങ്ങളില്‍ നിന്നുള്ള ചിലയിനം പച്ചക്കറികളില്‍ കീടനാശിനി അവശിഷ്ടം കണ്ടതു കര്‍ഷകരുടെ ശ്രദ്ധക്കുറവോ അജ്ഞതയോ മൂലം സംഭവിച്ചതാവാമെന്നും കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ സൂചിപ്പിക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
94 percentage of vegetables cultivated from Kerala is safe

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്