കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചോരച്ചാലുകള്‍ നീന്തിക്കയറി...' ഇനി അങ്ങിനൊന്നും പറയല്ലേ സാറെ;സമരം ചെയ്താ അപ്പൊതന്നെ പുറത്താക്കും

പലതവണ നോട്ടീസ് നല്‍കിയിട്ടും തിരികെ പ്രവേശിക്കാത്ത 1600 ജീവനക്കാരെ പിരിച്ചു വിടാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: പല സമരങ്ങളിസലൂടെയും അടിച്ചമര്‍ത്തലുകളിലൂടെയും വളര്‍ന്നു വന്ന പ്രസ്ഥാനങ്ങളാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. എന്നാല്‍ അതെല്ലാം പഴങ്കഥകളാകുകയാണ്. സമരം നടത്തുന്നതിനെതിരെ പ്രസ്താവനകള്‍ നടത്തുകയാണ് എല്‍ഡിഎഫ് ഭരിക്കുന്ന കേരളത്തിലെ മന്ത്രിമാര്‍.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും ജീവനക്കാര്‍ എത്രയും പെട്ടെന്ന് പിന്മാറണം. പലതവണ നോട്ടീസ് നല്‍കിയിട്ടും തിരികെ പ്രവേശിക്കാത്ത 1600 ജീവനക്കാരെ പിരിച്ചു വിടാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

 സമരക്കാര്‍ക്ക്

സമരക്കാര്‍ക്ക്

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നേരത്തെ പറഞ്ഞിരുന്നു.

 സിപിഐ അനുകൂല സംഘടനയും

സിപിഐ അനുകൂല സംഘടനയും

കോണ്‍ഗ്രസ് അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും സിപിഐ അനുകൂല സംഘടനയായ കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് യൂണിയനും ബുധനാഴ്ച പണിമുടക്ക് അറിയിച്ചിരുന്നു.

 ഉടനടി നടപടി

ഉടനടി നടപടി

ജീവനക്കാരുടെ പിഴവ് കാരണം സര്‍വ്വീസ് മുടങ്ങിയാല്‍ കുറ്റക്കാരെ ഉടനടി സസ്‌പെന്‍ഡ് ചെയ്യാന്‍ യൂണിറ്റ് മേധാവികള്‍ക്ക് കെഎസ്ആര്‍ടിസി കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

 മന്ത്രിയുടെ പ്രസ്താവനയും

മന്ത്രിയുടെ പ്രസ്താവനയും

പണിമുടക്കുന്ന ജീവനക്കാരെ ഒഴിവാക്കി കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാനാണ് ആലോചന നടക്കുന്നത്. ഇതിനിടയിലാണ് മന്ത്രിയുടെ പിരിച്ചുവിടുമെന്ന പ്രസ്താവനയും വന്നിരിക്കുന്നത്.

English summary
AK Saseendran warns KSRTC workers to winthraw the strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X