കയ്യില്‍ ഒരു രൂപയില്ലാതെയും പണം നേടാം; ലൈവിടുന്നയാൾ 4.5 ലക്ഷം രൂപയുടെ തട്ടിപ്പില്‍ പിടിയില്‍
പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിലൂടെ കയ്യിൽ ഒരു രൂപയില്ലാതെ മറ്റുള്ളവരിൽ നിന്ന് എങ്ങനെ പണം നേടാം എന്ന പ്രോഗ്രാം നടത്തുന്നയാള്‍ തട്ടിപ്പ് കേസില്‍ പിടിയില്‍. തൃശൂർ കൊടകര കാവുംതറ കളപ്പുരയ്ക്കൽ കെ.കെ.ശിവദാസൻ (46) ആണെയാണ് പൊലീസ് പിടികൂടിയത്. വൈദികന്റെയും ബാങ്ക് മാനേജരുടെയും വീടുകളിൽ മുറ്റത്ത് കടപ്പാക്കല്ലുകൾ പാകി നൽകാമെന്ന് പറഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. കുളമടയിൽ ചെറിയാനിക്കുഴിയിൽ ഫാ. രാജൻ ഏബ്രഹാമിന്റെ പരാതിയിൽ റാന്നി പൊലീസാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ ഇയാള്‍ 4.5 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ഭാര്യയെ കൊന്ന കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് വീട്ടുമുറ്റത്ത് കല്ലുകള്‍ പതിച്ചുകൊടുക്കുന്ന അഭിനവ് സ്റ്റോൺസ് എന്ന സ്ഥാപനം ആരംഭിച്ചത്. സ്ഥാപനത്തിന്റെ വന്‍തോതില്‍ പരസ്യം നല്‍കിയ ഇദ്ദേഹം ഫീൽഡ് സ്റ്റാഫുകളെ നിയോഗിച്ചും പലരിൽ നിന്നും പണം വാങ്ങി. എന്നാല്‍ പ്രവർത്തി ചെയ്തുകൊടുക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇതോടെയാണ് തട്ടിപ്പാണെന്ന് ആളുകള്‍ക്ക് മനസ്സിലായത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതികളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ് ശിവദാസന്‍. കയ്യിൽ ഒരു രൂപയില്ലാതെ മറ്റുള്ളവരിൽ നിന്ന് എങ്ങനെ പണം നേടാം എന്ന പ്രോഗ്രാമായിരുന്നു ഇയാള്‍ നടത്താറുണ്ടായിരുന്നത്. ഡി വൈ എസ് പി ജി. സന്തോഷ്കുമാറിന്റെ നിർദേശ പ്രകാരം ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്‌സിപിഒമാരായ എൽ ടി ലിജു, ബിജു മാത്യു, സി പി ഒ അജാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications