കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആപ്' കേരളത്തിലും പണി തുടങ്ങി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടി തലസ്ഥാന നഗരത്തിലും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ മേയര്‍ക്ക് പാര്‍ട്ടി ജില്ലാ ഘടകത്തിന്റെ വക കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ മേയര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു.

അഞ്ച് പ്രശ്‌നങ്ങളാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ മേയര്‍ക്ക് മുന്നില്‍ ഉന്നയിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം മാലിന്യ നിര്‍മാര്‍ജനം തന്നെയാണ്. ഏറെ നാളായി നഗരത്തിലെ മാലിന്യ നീക്കത്തില്‍ നിന്ന് കോര്‍പ്പറേഷന്‍ പിന്‍മാറിയിരിക്കുകയാണ്. വിളപ്പില്‍ശാലയില്‍ മാലിന്യ സംസ്‌കരണം പ്രശ്നമായതോടെയാണ് നഗരസഭ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. നഗരത്തില്‍ മാലിന്യ സംസ്‌കരണത്തിന് ഒരു സാഹചര്യവും ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.

AAP Kerala

പ്ലാസ്റ്റിക്, ഫ്‌ലക്‌സ് ബോര്‍ഡ് പ്രശ്‌നങ്ങളും ആം ആദ്മി പാര്‍ട്ടി മേയര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തെരുവ് നായ ശല്യമാണ് പിന്നെ ഉന്നയിക്കപ്പെട്ട പ്രധാന പ്രശ്‌നം. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയിലാണ് 20 ഓളം വരുന്ന എഎപി പ്രവര്‍ത്തകര്‍ ജനുവരി 8 ന് മേയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

മേയര്‍ ചന്ദ്രിക ഈ പദവിയിലിരിക്കാന്‍ യോഗ്യയല്ലെന്ന് ആം ആദ്മി പ്രവര്‍ത്തകന്‍ റിജു സ്റ്റീഫന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം എന്നാണ് മേയറോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം സമരപരിപാടികള്‍ തുടങ്ങുമെന്നും എഎപി നേതാക്കള്‍ അറിയിച്ചു.

English summary
Aam Aadmi Party serves 'show-cause' notice on mayor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X