കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവിപാറ്റും ഇവിഎമ്മും തമ്മില്‍ വ്യത്യാസം ഉണ്ടായാല്‍ ലോക്സഭ തിരഞ്ഞെടുപ്പ് റദ്ദാക്കണം: എഎപി

  • By
Google Oneindia Malayalam News

ദില്ലി: മെയ് 23 നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. എന്നാല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്ന പിന്നാലെ ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇവിഎമ്മും വിവിപാറ്റും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടായാല്‍ ലോക്സഭ തിരഞ്ഞെടുപ്പ് റദ്ദാക്കണം ​ എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. അത്തരമൊരു സാഹചര്യമാണ് വരുന്നതെങ്കില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്ന് എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ്ങ് പറഞ്ഞു.

 evm3-1

പുറത്തുവന്ന സര്‍വ്വേകളില്‍ ദില്ലിയില്‍ ഒരു സീറ്റ് പോലും ആംആദ്മിക്ക് പ്രവചിക്കുന്നില്ല.ബിജെപി തന്നെ ഇത്തവണയും ദില്ലി തൂത്തുവാരുമെന്നാണ് പ്രവചനം. പണം കൊടുത്ത് പടച്ച് വിട്ട കള്ളക്കണക്കുകളാണ് എക്സിറ്റ് പോളുകള്‍ എന്നും സഞ്ജയ് സിങ്ങ് പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഗുജറാത്ത് തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും ബിജെപി തന്നെ അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.ഇതെങ്ങനെ സാധിക്കും. ഇവിഎം തിരിമറി നടന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തണമെന്നും സഞ്ജയ് പറഞ്ഞു.

<strong>2 ല്‍ നിന്ന് 25 ലേക്ക്!! ചാണക്യ തന്ത്രത്തില്‍ തരിച്ച് പരിപ്പിളകി മമത! ഇനിയാണ് കളി!!</strong>2 ല്‍ നിന്ന് 25 ലേക്ക്!! ചാണക്യ തന്ത്രത്തില്‍ തരിച്ച് പരിപ്പിളകി മമത! ഇനിയാണ് കളി!!

പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വ്വേകള്‍ പ്രവചിച്ചിരിക്കുന്നത്. പുറത്ത് വന്ന എട്ട് സര്‍വ്വേകളിലും എന്‍ഡിഎ മുന്നേറുമെന്നാണ് പ്രവചനം. ലോക്സഭയിലെ 543 സീറ്റില്‍ ബിജെപി മുന്നണിയായ എന്‍ഡിഎ 280 മുതല്‍ 365 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നു. മാത്രമല്ല കഴിഞ്ഞ തവണ നിലംതൊടാത്ത സംസ്ഥാനങ്ങളില്‍ പോലും ഇത്തവണ ബിജെപി കുതിച്ച് കയറുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

English summary
aap against bjp and exit poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X