കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയശേഷം കാണാതായ പ്രവാസി മരിച്ചു; ആശുപത്രിയിലെത്തിച്ച അജ്ഞാതനെ കാണാനില്ല

Google Oneindia Malayalam News

പെരിന്തല്‍മണ്ണ: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ മര്‍ദനമേറ്റ് അബോധാവസ്ഥയിലായിരുന്നു പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി വാക്ക്യത്തൊടി അബ്ദുള്‍ജലീല്‍ ആണ് മരിച്ചത്. പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ജലീലിന്റെ ദേഹമാസകലം മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളുണ്ടായിരുന്നു.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ജലീല്‍. വ്യാഴാഴ്ച രാത്രി പന്ത്രണ്ടേകാലോടെ ആണ് അദ്ദേഹം മരിച്ചത്.

മേലാറ്റൂര്‍ സ്റ്റേഷന്‍ പരിധിയിലെ ആക്കപ്പറമ്പില്‍ റോഡരികില്‍ പരിക്കേറ്റ് കിടക്കുകയായിരുന്നു എന്നുപറഞ്ഞാണ് ജലീലിനെ ഒരാള്‍ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് വിവരം അബ്ദുള്‍ജലീലിന്റെ ഭാര്യയെ ഫോണില്‍ വിളിച്ചറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍െത്തിച്ചയാളെ പിന്നീട് അവിടെ നിന്ന് കാണാതായി. ആശുപത്രിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ മേലാറ്റൂര്‍- പെരിന്തല്‍മണ്ണ പോലീസ് അന്വേഷണം നടത്തുകയാണ്. സ്വര്‍ണക്കടത്ത് സംഘമാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് സംശയം.

death

വിമാനം ഇറങ്ങിയശേഷം ഭാര്യയെയും സൗദിയിലുള്ള ബന്ധുവിനെയും വിളിച്ച് നാട്ടിലെത്തിയ വിവരം ജലീല്‍ അറിയിച്ചിരുന്നു. സ്വീകരിക്കാന്‍ പുറപ്പെട്ട ഭാര്യയോടും ഉമ്മയോടും പെരിന്തല്‍മണ്ണയില്‍ വന്നാല്‍ മതിയെന്നും കൂട്ടുകാരനൊപ്പം അവിടെ എത്തിക്കോളാമെന്നുമാണ് ജലീല്‍ പറഞ്ഞതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

'ദിലീപ് അല്ല പ്രതിയെങ്കില്‍ മറ്റൊരു പ്രതി ഉണ്ടാകുമല്ലോ: അയാളെ കണ്ടുപിടിക്കാന്‍ ഈ തെളിവ് സഹായിച്ചാലോ''ദിലീപ് അല്ല പ്രതിയെങ്കില്‍ മറ്റൊരു പ്രതി ഉണ്ടാകുമല്ലോ: അയാളെ കണ്ടുപിടിക്കാന്‍ ഈ തെളിവ് സഹായിച്ചാലോ'

സൗദിയിലെ ജിദ്ദയില്‍ പത്തുവര്‍ഷത്തോളമായി ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുള്‍ജലീല്‍ രണ്ട് കൊല്ലം മുമ്പാണ് നാട്ടില്‍ വന്നുതിരിച്ചുപോയത്. സ്‌പോണ്‍സര്‍ എടുത്തുകൊടുത്ത ടിക്കറ്റില്‍ രണ്ടുമാസം മുമ്പ് തന്നെ നാട്ടിലെത്താന്‍ തീരുമാനിച്ചിരുന്നു. 15ാം തിയതി രാവിലെയാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. വിമാനമിറങ്ങിയശേഷം ഭാര്യയെയും സൗദിയിലുള്ള ബന്ധുവിനെയും വിളിച്ച് നാട്ടിലെത്തിയ വിവരം അറിയിക്കുകയായിരുന്നു. സ്വീകരിക്കാന്‍ പോവുകയായിരുന്ന ഭാര്യയോടും ഉമ്മയോടും പെരിന്തല്‍മണ്ണയില്‍ വന്നാല്‍ മതിയെന്നും കൂട്ടുകാരനൊപ്പം അങ്ങോട്ട് എത്തിക്കോളാം എന്നു പറഞ്ഞു.

ശബരിമലയിലെ അവിവേകം സിപിഎം ആവർത്തിച്ചു: ഒടുവില്‍ ജനങ്ങളെ ഭയന്ന് യുടേണ്‍ അടിച്ചില്ലേ; കെ സുരേന്ദ്രന്‍ശബരിമലയിലെ അവിവേകം സിപിഎം ആവർത്തിച്ചു: ഒടുവില്‍ ജനങ്ങളെ ഭയന്ന് യുടേണ്‍ അടിച്ചില്ലേ; കെ സുരേന്ദ്രന്‍

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

വൈകീട്ട് പെരിന്തല്‍മണ്ണിയില്‍ എത്തിയെന്നു വിളിച്ചുപറഞ്ഞു. മണ്ണാര്‍ക്കാടെത്തിയ വീട്ടുകാരോട് തിരിച്ചുമടങ്ങാനും കുറച്ചു വൈകി വീട്ടിലെത്താം എന്നുമാണ് അറിയിച്ചിത്. എന്നാല്‍ ഏറെ വൈകിയിട്ടും ജലീല്‍ വീട്ടിലെത്തിയില്ല. ഇതോടെ ബന്ധുക്കള്‍ അടുത്തദുവസം അഗളി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. കേസ് കൊടുത്ത കാര്യം ജലിലിനോട് വീട്ടുകാര്‍ വിളിച്ചു പറഞ്ഞിരുന്നു. പരാതിനല്‍കിയ വിവരം പറഞ്ഞപ്പോള്‍ പരാതി പിന്‍വലിക്കാന്‍ പറഞ്ഞ ജലീല്‍ അടുത്തദിവസം വീട്ടലേക്ക് വരുമെന്ന് അറിയിച്ചു. എന്നാല്‍ ജലീല്‍ തിരിച്ചുപോയില്ല. പിന്നീട് ലഭിക്കുന്നത് അജ്ഞാതന്റെ കോളായിരുന്നു. നെറ്റ് കോള്‍ വിളിച്ചായിരുന്നു വീട്ടുകാരെ ഇയാള്‍ വിവരം അറിയിച്ചത്.

English summary
Nedumbassery: man who went missing after landing at airport died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X