Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഭിരാമിയെ കൊന്നത് ഇടതു തമ്പ്രാക്കൻമാരുടെ ഭരണംകൂടം'; രൂക്ഷവിമർശനവുമായി ഹരീഷ് പേരടി

തിരുവനന്തപുരം:പത്തനംതിട്ട റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റു പന്ത്രണ്ടു വയസുകാരി അഭിരാമി മരിച്ച സംഭവത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. അമേരിക്കയിൽ ചികിൽസിക്കാൻ പോവാൻ പറ്റാത്ത പട്ടി കടിയേറ്റ സാധാരണ മനുഷ്യരുടെ മരണങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടും നോക്കുകുത്തിയായി മാറിയ,ഫലപ്രദമായ വാക്സിൻ വിതരണം ചെയ്യാൻ കഴിവില്ലാത്ത ഇടതു തബ്രാക്കൻമാരുടെ ഭരണംകൂടം തന്നെയാണ് ഇന്ന് അഭിരാമി എന്ന ഈ കുട്ടിയേയും കൊന്നതെന്ന് ഹരീഷ് പേരടി വിമർശിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ആരോഗ്യമന്ത്രി രാജിവെയ്ക്കണമെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

 ha-1662458925.jpg -Prope

'കാറിൽ സഞ്ചരിക്കുന്ന ആരെയും നായ കടിക്കില്ല...നടന്നുപോകുന്നവരെയും ഇരു ചക്ര വാഹനങ്ങളിൽ പോകുന്നവരെയും വിശന്ന് വലഞ്ഞ നായിക്കൾ കടിച്ചിരിക്കും...അതാണ് കേരളത്തിന്റെ അവസ്ഥ..അമേരിക്കയിൽ ചികിൽസിക്കാൻ പോവാൻ പറ്റാത്ത പട്ടി കടിയേറ്റ സാധാരണ മനുഷ്യരുടെ മരണങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടും നോക്കുകുത്തിയായി മാറിയ,ഫലപ്രദമായ വാക്സിൻ വിതരണം ചെയ്യാൻ കഴിവില്ലാത്ത ഇടതു തബ്രാക്കൻമാരുടെ ഭരണംകൂടം തന്നെയാണ് ഇന്ന് അഭിരാമി എന്ന ഈ കുട്ടിയേയും കൊന്നത്...ആരോഗ്യമന്ത്രി ഈ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കുക...അവർക്ക് വീണ്ടും വാർത്ത വായിക്കാൻ പോവാനുള്ള യോഗ്യതപോലും ഇല്ലാതാവുന്നു...ഇടതുപക്ഷമേ നാണക്കേട്', ഹരീഷ് പേരടി കുറിച്ചു.
ഇന്നലെ വൈകീട്ടായിരുന്നു അഭിരാമി മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയവെയായിരുന്നു മരണം.

ഡയാന രാജകുമാരി, പോൾ വാൾക്കർ, സൈറസ് മിസ്ത്രി.. ലോകത്തെ ഞെട്ടിച്ച അപകടമരണങ്ങൾ ഇതാ

കഴിഞ്ഞ ആഗസ്റ്റ് 14 നായിരുന്നു വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ പോകുന്നതിനിടെ കുട്ടിയെ നായ കടിച്ചത്. കുട്ടിയുടെ മുഖത്തും കാലിനുമായി ഒമ്പതിടത്ത് കടിയേറ്റിരുന്നു. ആദ്യ ഡോസ് വാക്‌സിനും മാരകമായ മുറിവുള്ളപ്പോള്‍ എടുക്കേണ്ട ഇമ്യുണോ ഗ്ലോബുലിനും കുട്ടിക്ക് നൽകിയിരുന്നു. പിന്നാലെ വീട്ടിലേക്ക് വിട്ടു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച കുട്ടിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടർന്ന് കോട്ടയം മെജിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സ തുടരുന്നതിനിടെയായിരുന്നു ഇന്നലെ കുട്ടി മരിച്ചത്.

ഗായത്രിയുടെ കണ്ണിന് സ്പെഷ്യൽ പവർ ഉണ്ടോയെന്ന് ആരാധകർ,എന്തൊരു സുന്ദരിയെന്ന്; വൈറലായി സാരി ചിത്രങ്ങൾ

അതേസമയം അഭിരാമിയെ കടിച്ചത് വളർത്തുനായ ആണെന്നാണ് അമ്മ പറയുന്നത്. ജർമ്മൻ ഷെപ്പേഡ് ഇനത്തിൽ പെട്ട കഴുത്തിൽ ബെൽറ്റുണ്ടായിരുന്ന നായ ആയിരുന്നു ഇതെന്നും അമ്മ രജനി പറഞ്ഞു.ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. പരിക്കിന്റെ ഗൗരവം ഡോക്ടർ തിരിച്ചറിഞ്ഞില്ലെന്ന് കുടുംബം കുറ്റപ്പെടുത്തി. കടിയേറ്റ ആദ്യ മണിക്കൂറിൽ നൽകേണ്ട ചികിത്സ നൽകിയെന്നാണ് ഡോക്ടർമാർ അറിയിച്ചത്. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് ഡോക്ടർ അക്കാര്യം തങ്ങളെ അറിയിക്കാതിരുന്നതെന്നും കുടുംബം ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+