മഞ്ജുവാര്യരെ കെട്ടും മുമ്പ് ദിലീപിന് മറ്റൊരു കെട്ടോ? അബി വെളിപ്പെടുത്തുന്നു

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദിലീപിന്റെ വ്യക്തി ജീവിതത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചുമെല്ലാം കഥകള്‍ വരുന്നു. മഞ്ജുവാര്യരെ കല്യാണം കഴിക്കുന്നതിന് മുമ്പ് ദിലീപ് മറ്റൊരു വിവാഹം ചെയ്തുവെന്നാണ് പുതിയ വാര്‍ത്ത.

ഇതിനെല്ലാം സാക്ഷി മിമിക്രി താരവും നടനുമായ അബിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ദിലീപിനെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇപ്പോള്‍ സാധ്യമല്ല. കാരണം അയാള്‍ ജയിലിലാണ്. എന്നാല്‍ അബിക്ക് ചില കാര്യങ്ങള്‍ അറിയാം. അദ്ദേഹം തുറന്നുപറയുന്നു....

ആദ്യവിവാഹം സംബന്ധിച്ച് കേട്ടിട്ടുണ്ട്

ആദ്യവിവാഹം സംബന്ധിച്ച് കേട്ടിട്ടുണ്ട്

ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ച് കേട്ടിട്ടുണ്ട്. പക്ഷേ അത് എനിക്ക് കേട്ടുകേള്‍വി മാത്രമാണുള്ളത്. എന്താണ് സത്യമെന്ന് അറിയില്ലെന്നും അബി പറയുന്നു.

മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ല

മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ല

നടിയെ ആക്രമിച്ച കേസില്‍ തന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട തന്നെ പോലീസ് ചോദ്യം ചെയ്‌തെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എല്ലാം വ്യാജമാണെന്നും അബി പറയുന്നു.

തനിക്ക് ഒന്നുമറിയില്ല

തനിക്ക് ഒന്നുമറിയില്ല

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും തനിക്ക് അറിയില്ല. പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം സത്യമല്ലെന്നും അബി പറഞ്ഞു.

പ്രണയ വിവാഹം

പ്രണയ വിവാഹം

ആദ്യ വിവാഹം പ്രണയത്തിന് ശേഷമായിരുന്നു. വിവാഹ മോചനം നടത്തിയോ എന്ന് അറിയില്ല. തന്റെ ട്രൂപ്പില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് കൂട്ടുകാരില്‍ നിന്നാണ് വിവാഹ കാര്യം അറിഞ്ഞത്. അന്നത് എല്ലാവര്‍ക്കും അറിയുമായിരുന്നുവെന്നും അബി പറഞ്ഞു.

പോലീസ് കാര്യങ്ങള്‍ തിരക്കി

പോലീസ് കാര്യങ്ങള്‍ തിരക്കി

അതേസമയം, ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് അറിയുന്നതിന് അബിയോട് പോലീസ് കാര്യങ്ങള്‍ തിരക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിഷയത്തില്‍ കേട്ടുകേള്‍വി മാത്രമാണ് തനിക്കുള്ളതെന്ന് അബി പറഞ്ഞുവെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.

എല്ലാം പുറത്തെത്താന്‍ കാരണം

എല്ലാം പുറത്തെത്താന്‍ കാരണം

മഞ്ജുവാര്യരാണ് ദിലീപിന്റെ ആദ്യ ഭാര്യ എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യം ചെയ്ത പോലീസിന് മറ്റൊരു വിവാഹം നടന്നതായി വിവരം ലഭിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. പോലീസിന് വിവരം ലഭിച്ചത് കഴിഞ്ഞ മാസമായിരുന്നു.

ആദ്യകാല സുഹൃത്തുക്കളെ ചോദ്യം ചെയ്തു

ആദ്യകാല സുഹൃത്തുക്കളെ ചോദ്യം ചെയ്തു

ഇതിന്റെ നിജസ്ഥിതി അറിയുന്നതിന് ദിലീപിന്റെ ആദ്യകാല സുഹൃത്തുക്കളെ ചോദ്യം ചെയ്‌തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് വ്യാജ റിപ്പോര്‍ട്ടുകളാണെന്ന് അബി പറയുന്നു. ഇത്തരമൊരു വിവാഹത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും അബി പറഞ്ഞു.

 താന്‍ ഇടപെടാറില്ല

താന്‍ ഇടപെടാറില്ല

ദിലീപിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ല. അന്നും ഇന്നും താന്‍ ഇടപെട്ടിട്ടുമില്ല. എന്നെ ഇപ്പോഴത്തെ കേസുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും അബി വ്യക്തമാക്കി.

അകന്ന ബന്ധുവായ യുവതി

അകന്ന ബന്ധുവായ യുവതി

അകന്ന ബന്ധുവായ യുവതിയെ ആണ് ദിലീപ് ആദ്യം വിവാഹം ചെയ്തതത്രേ. ഇപ്പോള്‍ ഈ ഈ സ്ത്രീ വിദേശത്താണുള്ളതെന്നും പോലീസ് പറയുന്നു. ഇവരില്‍ നിന്നു വിവരം ശേഖരിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല.

ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസ്

ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസ്

ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം രേഖപ്പെടുത്തിയത്. ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അന്വേഷണം നടത്തിയതും ഈ വിവരങ്ങള്‍ പുറത്തുവന്നതും.

 മിമിക്രി താരമായിരുന്ന കാലം

മിമിക്രി താരമായിരുന്ന കാലം

മിമിക്രി താരമായിരുന്ന കാലത്താണ് ആദ്യ വിവാഹം കഴിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പിന്നീട് സിനിമയില്‍ എത്തുകയും മഞ്ജുവുമായി അടുക്കുകയും ചെയ്തു. തുടര്‍ന്നാണ് മഞ്ജുവാര്യരെ വിവാഹം ചെയ്തത്.

Dileep's First Wife Was Not Manju Warrier
യുവനടി ആക്രമിക്കപ്പെട്ടത് പുറത്തെത്തിച്ചത്

യുവനടി ആക്രമിക്കപ്പെട്ടത് പുറത്തെത്തിച്ചത്

ഒരു വ്യാഴവട്ടത്തിലധികം ഈ ബന്ധം നിലനിന്നെങ്കിലും ക്രമേണ അകലുകയും വിവാഹ മോചനത്തിലെത്തുകയും ചെയ്തു. പിന്നീടാണ് കാവ്യാമാധവനെ വിവാഹം ചെയ്തത്. ഈ വിവാഹങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.

English summary
Actress Attack case: Abi denies all reports about Dileep Wedding
Please Wait while comments are loading...