കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്മേളനത്തിനെത്തിയ ആദിവാസികള്‍ക്ക് പീഡനം; കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • By Gokul
Google Oneindia Malayalam News

കൊല്ലം: സമ്മേളനത്തിനെത്തിയ ആദിവാസി സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടു കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരായ ജലാല്‍, ആഷിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോട്ടൂര്‍ അഗസ്ത്യവനത്തിലെ ആദിവാസി സ്ത്രീകളാണ് പരാതി നല്‍കിയത്.

അഗസ്ത്യ വനത്തിലെ ഊരുകളില്‍ നിന്നും കേരള കോണ്‍ഗ്രസ് (ബി) സുവര്‍ണ ജൂബിലി സമ്മേളനത്തിന് കൊണ്ടുപോയ ആദിവാസി സ്ത്രീകളെ തിരിച്ചു കൊണ്ടുവരുമ്പോള്‍ പീഡിപ്പിച്ചെന്നാണ് പരാതി. കേരളാ കോണ്‍ഗ്രസ് ബി കോട്ടൂര്‍ മണ്ഡലം പ്രസിഡന്റ് സത്താര്‍ അടക്കമുള്ളവര്‍ക്കെതിരെയായിരുന്നു ആദിവാസി സ്ത്രീകള്‍ പരാതി നല്‍കിയത്.

kollam-map

ഒക്ടോബര്‍ ഒമ്പതിന് കോട്ടയത്തായിരുന്നു സുവര്‍ണ ജൂബിലി സമ്മേളനം സംഘടിപ്പിച്ചത്. ഇതിലേക്കായിരുന്നു സത്താറിന്റെ നേതൃത്വത്തില്‍ ആദിവാസി സ്ത്രീകളെ സംഘടിപ്പിച്ചത്. ഏകദേശം മുപ്പത്തിയഞ്ചോളം ആദിവാസി സ്ത്രീകളെ ഇത്തരത്തില്‍ കോട്ടയത്തെത്തിക്കുകയും സമ്മേളനത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.

തിരിച്ചുള്ള യാത്രയിലായിരുന്നു സ്ത്രീകള്‍ക്ക് പീഡനം. ആദിവാസി സ്ത്രീകള്‍ക്ക് വഴിയില്‍വെച്ച് മദ്യം വാങ്ങിക്കൊടുത്തിരുന്നു. സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും നിര്‍ബന്ധിച്ചാണ് മദ്യം നല്‍കിയതെന്ന് പറയുന്നു. ഇതു സംബന്ധിച്ച് ആദിവാസി സ്ത്രീകള്‍ നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. മാധ്യമങ്ങളില്‍ വര്‍ത്തവന്നതോടെയാണ് അന്വേഷണം പുരോഗമിച്ചത്.

English summary
Tribal women Sexual Abuse Case; two kerala congress b workers arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X