മരിച്ചിട്ടും മാറാത്ത ക്രൂരത!! മുരുകനോട് കൊല്ലം ജില്ലാ ആശുപത്രി ചെയ്തത്....

  • By: Sooraj
Subscribe to Oneindia Malayalam

കൊല്ലം: ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്നു മരണത്തിനു കീഴടങ്ങിയ തമിഴ്‌നാട് സ്വദേശിയായ മുരുകനോട് വീണ്ടും ആശുപത്രി അധികൃതരുടെ ക്രൂരത. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടു പോവാന്‍ ആംബുലന്‍സ് വിട്ടുനല്‍കാതെ ആശുപത്രി അധികൃതര്‍ ഇത്തവണ ക്രൂരതയുടെ മറ്റൊരു മുഖം തുറന്നുകാട്ടിയത്. കൊല്ലം ജില്ലാ ആശുപത്രിയാണ് ആംബുലന്‍സ് വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്നത്. ആംബുലസന്‍സ് സ്ഥലത്ത് എത്തിയിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ആംബുലന്‍സ് ആശുപത്രി വളപ്പില്‍ മാറ്റി നിര്‍ത്തിയിട്ടതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടതോടെ ആശുപത്രി അധികൃതരുടെ കള്ളം വെളിച്ചത്താവുകയായിരുന്നു.

1

ഇതോടെ മുരുകന്റെ കുടുംബത്തിനു സഹായവുമായി ഡിവൈഎഫ്‌ഐ രംഗത്തു വരികയായിരുന്നു. മുരുകന്റെ മൃതദേഹം ജന്‍മനാടായ തിരുനെല്‍വേലിയില്‍ എത്തിക്കാന്‍ ആംബുലന്‍സും ചെലവിലേക്കായി 10,000 രൂപയും ഡിവൈഎഫ്‌ഐ നല്‍കുകയായിരുന്നു.

2

തിങ്കളാഴ്ച രാവിലെയാണ് ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്നു 33കാരനായ മുരുകന്‍ അന്ത്യശ്വാസം വലിച്ചത്. അര്‍ധരാത്രിയാണ് അപകടത്തില്‍ മുരുകനു ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും പല കാരണങ്ങളും ചൂണ്ടിക്കാടി ചികില്‍സ നിഷേധിക്കുകയായിരുന്നു. അനാസ്ഥ കാണിച്ച അഞ്ച് ആശുപത്രികള്‍ക്കെതിരേ പോലീസും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

English summary
Accident death: Kollam district hospital did not give ambulance
Please Wait while comments are loading...