പോലീസ് സ്റ്റേഷനിൽ വമ്പൻ ഗാനമേളയും ഡാൻസും; അടിവസ്ത്രം മാത്രം.... പോലീസുകാരുടെ ഒരു കാര്യം

  • Posted By:
Subscribe to Oneindia Malayalam
മലപ്പുറത്ത് പൂവാലന്മാരെക്കൊണ്ട് പാട്ടുപാടിച്ച് എസ്ഐ | Oneindia Malayalam

താനൂർ: പോലീസ് സ്റ്റേഷനിൽ അടിവസ്ത്രം ധരിച്ച് ഗാനമേള. തെറ്റിദ്ധരിക്കേണ്ട എന്തായാലും പോലീസല്ല, പ്രതികളുടെ കലാപരിപാടികളാണ് അരങ്ങേറിയത്. താനൂർ പോലീസാണ് വേറിട്ട ശിക്ഷ നൽകിയത്. പിടിയിലായവരെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പാടിച്ചത് ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. പൊതു നിരത്തില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഈ അച്ഛൻ എന്ത് ക്രൂരൻ; സ്വന്തം മകളെ ചെയ്തത്... മരണം വരെ കഠിന തടവ്, സംഭവം ആലപ്പുഴയിൽ

ടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച ഇവരെ അടിവസ്ത്രം മാത്രം ധരിച്ച് നിര്‍ത്തുകയും പാട്ട് പാടിക്കുകയുമായിരുന്നു. സിഐ അലവിയുടെ നേതൃത്വത്തിലാണ് ഈ പരിപാടി. പ്രതികളെ അടിവസ്ത്രം മാത്രം ധരിച്ച് പാട്ട് പാടുന്നതും വട്ടത്തിൽ നിന്ന് കൈകൊട്ടി കളിക്കുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ എന്താണ് സംഭവം എന്ന് വെളിപ്പെടുത്താൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

മുമ്പ് പരപ്പനങ്ങാടിയിലും സമാന സംഭവം

മുമ്പ് പരപ്പനങ്ങാടിയിലും സമാന സംഭവം

മുമ്പ് പരപ്പനങ്ങാടി സ്റ്റേഷനിലെ പ്രതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വീണ്ടും അതുപോലൊരു സംഭവമാണ് തൊട്ടടുത്ത സ്റ്റേഷനായ താനൂരും സംഭവിച്ചത്.

പ്രാകൃത ശിക്ഷാ രീതി

പ്രാകൃത ശിക്ഷാ രീതി

കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികളോട് പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച് പോലീസിന് കൃത്യമായ മാര്‍ഗ നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രാകൃത ശിക്ഷാ രീതി തുടരുന്നത്.

സ്റ്റേഷന് അകത്ത് നിന്നും പകർത്തിയത്

സ്റ്റേഷന് അകത്ത് നിന്നും പകർത്തിയത്

അടിവസ്ത്രത്തിൽ പ്രതികൾ നിൽക്കുന്ന വീഡിയോ പോലീസ് സ്‌റ്റേഷന്റെ അകത്തുനിന്ന് തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്.

പ്രചരിപ്പിച്ചത് പോലീസ്?

പ്രചരിപ്പിച്ചത് പോലീസ്?

പോലീസ് സ്റ്റേഷനുള്ളിൽ നിന്ന് തന്നെ ചിത്രീകരിച്ചതുകൊണ്ട് പോലീസുകാര്‍ പ്രചരിപ്പിച്ചതാവാമെന്ന സംശയവും ഉയരുന്നുണ്ട്.

പൊതു നിരത്തിൽ ശല്ല്യമുണ്ടാക്കി

പൊതു നിരത്തിൽ ശല്ല്യമുണ്ടാക്കി

പൊതു നിരത്തില്‍ ശല്യമുണ്ടാക്കിയതിനെ തുടർന്നാണ് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. തുടർന്നാണ് പ്രതികളോട് പോലീസ് അപമര്യാദയായി പെരുമാറിയത്.

English summary
Accused singing in police station at Tanur
Please Wait while comments are loading...