'കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണം'; ന്ത്രിക്ക് തുറന്ന കത്തുമായി ഹൈബി ഈഡൻ
കളമശേരി മെഡിക്കൽ കോളജിൽ ജനിക്കാത്ത കുട്ടിയുടെ പേരിൽ വ്യാജമായി ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ച സംഭവമാണ് വിവാദമായത്.

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ മന്ത്രി പി രാജീവിന് തുറന്ന കത്തുമായി ഹൈബി ഈഡൻ എംപി. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താങ്കൾ ദ്രുതഗതിയിൽ ഇടപെടണമെന്നും കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഹൈബി കുറിച്ചു.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മെഡിക്കൽ കോളേജുകളിൽ ഒന്നാകേണ്ട നമ്മുടെ മെഡിക്കൽ കോളേജിന്റെ വളർച്ച പടവലങ്ങ പോലെ താഴോട്ട് പോകുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് താങ്കൾക്ക് ഒഴിഞ്ഞു മാറാനാവില്ല. നിരന്തരമായി ഇത്തരം വിഷയങ്ങൾ താങ്കൾ കാണാതെ പോയാൽ, താങ്കളുടെ കൂടി അറിവോടെയാണ് ഇതെല്ലം നടക്കുന്നത് എന്ന് ജനങ്ങൾ ചിന്തിച്ചാൽ അവരെ തെറ്റു പറയാനാകില്ലെന്നും ഹൈബി കത്തിൽ പറയുന്നു.
കത്തിന്റെ പൂർണരൂപം വായിക്കാം- എറണാകുളം പാർലമെന്റ് മണ്ഡലത്തിന് കീഴിൽ വരുന്ന കളമശ്ശേരി നിയോജക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന സംഭവ വികാസങ്ങൾ താങ്കൾ അറിഞ്ഞു കാണുമല്ലോ. വർഷങ്ങളായി ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടവും കെടുകാര്യസ്ഥതയും മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങളെ സാരമായി പരിക്കേൽപ്പിച്ച് വരികയാണ്.
എറണാകുളം എം പി യായി ചുമതലയേറ്റ കാലം മുതൽ കളമശ്ശേരി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞാൻ പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. കോവിഡ് കാലത്ത് വെന്റിലേറ്ററുകൾ വാങ്ങുന്നതിനും, ജില്ലയിൽ തന്നെ ആർടി പി സി ആർ ടെസ്റ്റുകൾ ആരംഭിക്കുന്നതിനാവശ്യമായ ടെസ്റ്റ് കിറ്റുകൾ എത്തിക്കുന്നതിനുമെല്ലാം എം പി ഫണ്ടിൽ നിന്ന് തുക അനുവദിച്ച ഒരു ജനപ്രതിനിധിയാണ് ഞാൻ. കൂടാതെ ക്രിട്ടിക്കൽ കെയർ യൂണീറ്റിന്റെ നിർമ്മാണത്തിന് കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ നിന്നും 23.5 കോടി രൂപയാണ് അനുവദിച്ചത്.ഏറ്റവും ഒടുവിൽ മെഡിക്കൽ കോളേജിന് ഒരു ബസ് വാങ്ങുന്നതിനും എം പി ഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ടുണ്ട്.
ഈ കാലയളവിലെല്ലാം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന വിവാദങ്ങൾ ചൂണ്ടിക്കാണിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്കിയിട്ടുണ്ട്. വിവിധ വിഷയങ്ങൾ ബഹു. മുഖ്യമന്ത്രിയുടെയും ബഹു.ആരോഗ്യ വകുപ്പ് മന്ത്രിയുടെയും താങ്കളുടേയുമെല്ലാം ശ്രദ്ധയിൽ കൊണ്ട് വന്നിട്ടുള്ളതാണ്. എന്നിട്ടും ദിനം പ്രതി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്ന് വന്നു കൊണ്ടിരിക്കുകയാണ്. ഒരു പ്രതിപക്ഷ ജനപ്രതിനിധി എന്ന നിലയിൽ എനിക്കുള്ള പരിമിതികളെക്കുറിച്ച് താങ്കൾക്കും അറിവുള്ളതാണല്ലോ.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മെഡിക്കൽ കോളേജുകളിൽ ഒന്നാകേണ്ട നമ്മുടെ മെഡിക്കൽ കോളേജിന്റെ വളർച്ച പടവലങ്ങ പോലെ താഴോട്ട് പോകുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് താങ്കൾക്ക് ഒഴിഞ്ഞു മാറാനാവില്ല. താങ്കൾ കളമശ്ശേരിയുടെ എം എൽ എയും സർവ്വോപരി കേരള മന്ത്രിസഭയിലെ അംഗവുമാണ്. നിരന്തരമായി ഇത്തരം വിഷയങ്ങൾ താങ്കൾ കാണാതെ പോയാൽ, താങ്കളുടെ കൂടി അറിവോടെയാണ് ഇതെല്ലം നടക്കുന്നത് എന്ന് ജനങ്ങൾ ചിന്തിച്ചാൽ അവരെ തെറ്റു പറയാനാകില്ല.
ആയതിനാൽ കളമശ്ശേരി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താങ്കൾ ദ്രുതഗതിയിൽ ഇടപെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണം. മെഡിക്കൽ കോളേജിന്റെ വികസനത്തിന് പ്രദേശത്തെ മെമ്പർ ഓഫ് പാർലമെന്റ് എന്ന നിലയിൽ രാഷ്ട്രീയത്തിന് അതീതമായ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications