Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്ന് കാണിക്കുന്നതിന് എതിരായിരുന്നു.. ഇന്ന് കാണിക്കാനാണ് താല്‍പര്യം'; വസ്ത്രധാരണത്തെ കുറിച്ച് ടിനി ടോം

കൊച്ചി: വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള നടനും മിമിക്രി താരവുമായ ടിനി ടോമിന്റെ പ്രതികരണം വിവാദമാകുന്നു. വിനയന്‍- സിജു വില്‍സണ്‍ കൂട്ടുകെട്ടിലിറങ്ങിയ ചരിത്ര സിനിമ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് പരസ്പര വിരുദ്ധമായ പ്രതികരണം നടത്തിയത്.

ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിനിടെ ആയിരുന്നു വിവാദ പ്രതികരണം. ഓരോരുത്തര്‍ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ഇടുന്നതിന് എതിരെ പറയുന്നത് ഒരുതരം ഞരമ്പ് രോഗമാണെന്ന് പറഞ്ഞ ടിനി ടോം തന്നെ തൊട്ടടുത്ത നിമിഷം വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് പരിഹാസരൂപേണയാണ് പ്രതികരിക്കുന്നത്. ടിനി ടോമിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

1

അവതാരക: അന്ന് വസ്ത്രം ധരിക്കാനുള്ള ഫ്രീഡത്തിനുവേണ്ടി സമരം ചെയ്തു ഇന്ന് ആ ഫ്രീഡത്തിനെ ചോദ്യം ചെയ്യുന്നു, ഇത് വൈരുധ്യമല്ലേ? മാറ് മറക്കാനുള്ള സമരത്തില്‍ നിന്ന് ഇന്ന് ഇഷ്ടമുള്ള ഒരു ഡ്രെസിട്ട് സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ ഇടുമ്പോള്‍ അതിന് താഴെ വരുന്ന നെഗറ്റീവ്, വെര്‍ബല്‍ അബ്യൂസ് കമന്റുകളില്‍ എത്തിനില്‍ക്കുമ്പോള്‍ നമ്മുടെ സൊസൈറ്റി എത്ര മാറിയിട്ടുണ്ട്?

2

ടിനി ടോം: ഒരാളുടെ വസ്ത്രം തീരുമാനിക്കുന്നത് അയാള്‍ തന്നെയാണ്. ന്യൂഡ് ഫോട്ടോസ് ആണെങ്കില്‍ നമ്മള്‍ നോക്കേണ്ട. നമുക്ക് അതിനുള്ള ഓപ്ഷന്‍സ് ഉണ്ട്. നമുക്ക് ഇഷ്ടമില്ലെങ്കില്‍ മാറ്റിയാല്‍ പോരെ. എന്തിനാണ് ചൊറിഞ്ഞ് കയറി ഒരാളെ കുത്തിനോവിക്കുന്നത്. ഓരോരുത്തരുടെ ഇഷ്ടമാണല്ലോ ഓരോരുത്തരുടെ വസ്ത്രധാരണ രീതി എന്ന് പറയുന്നത്. പിന്നെ പബ്ലിക്കലി അങ്ങനെ പാടില്ല എന്ന് നിയമങ്ങളുണ്ട് ഇന്ത്യയില്‍. ന്യൂഡ് ആയിട്ട് നടക്കാന്‍ പാടില്ല, അത് കേസാണ് ശരിക്കും.

3

അതുവരെ പോകുമ്പോള്‍ അത് നിയന്ത്രിക്കാനുള്ള നിയമസംവിധാനങ്ങള്‍ ഒക്കെ ഉണ്ട്. പിന്നെ ഓരോരുത്തര്‍ ഡ്രെസ് ഇടുന്നു, ഇപ്പോള്‍ അതിലേക്ക് ഞാനൊരിക്കലും യോജിക്കുന്നില്ല. അതിന് എതിരെ പറയുന്നത്, അതൊരുതരം ഞരമ്പ് രോഗമാണ് എന്നെ എനിക്ക് പറയാന്‍ പറ്റൂ. അന്ന് കാണിക്കുന്നതിനായിരുന്നു എതിര്, ഇന്ന് കാണിക്കാനാണ് താല്‍പര്യം. ഇത് എല്ലാം ഈ കാലത്തിലും ഉണ്ട്.

ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം നേടിയ ഫുട്ബോള്‍ ടീം ഏതൊക്കെ

4

ഒന്ന് അല്ലെങ്കില്‍ വേറെ ഒരു രീതിയില്‍ ഇപ്പോള്‍ ഇതില്‍ പറയുന്ന എല്ലാ കാര്യങ്ങളും ഇപ്പോള്‍ പുതിയ രീതിയില്‍ ഉണ്ട്. കാസ്റ്റ് സിസ്റ്റം. ഞാന്‍ ക്രിസ്ത്യന്‍ ആയതും ഇവന്‍ ഹിന്ദുവായതും ഞങ്ങളുടെ ചോയ്‌സല്ല. നമ്മളൊരു സ്ഥലത്ത് ജനിച്ച് പോയി. സാധാരണ മനുഷ്യര്‍ തന്നെയാണ്. എന്തിനാണ് വ്യത്യാസങ്ങള്‍. ഞാന്‍ ക്രിസ്ത്യാനിയായത് കൊണ്ട് യോഗ്യനോ ഇവന്‍ ഹിന്ദുവായത് കൊണ്ട് കുറവോ അതൊന്നും സംഭവിക്കുന്നില്ല. ഇത് മനുഷ്യര്‍ തന്നെ ഉണ്ടാക്കിയിരിക്കുന്നതാണ്. ദൈവം വേറെ ഇത് വേറെ.

ഡ്രെസ് ഏതുമാകട്ടെ... ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ

5

താഴേക്ക് വരുമ്പോഴേക്കും ബിസിനസാണ് നടക്കുന്നത്. ഇതിന്റെയൊക്കെ മുകളില്‍ സ്പിരിച്വാലിറ്റി എന്ന് പറയുന്നത് ദൈവമൊക്കെ ഒന്നാണ്. ക്രിസ്തുവും നബിയും ബുദ്ധനുമൊക്കെ ഒന്ന് തന്നെയാണ് പഠിപ്പിക്കുന്നത്. നമ്മള്‍ മനുഷ്യരാണ് വേര്‍തിരിവ് ഉണ്ടാക്കിയിരിക്കുന്നത്. അത് ഇപ്പോഴും പലസ്ഥലത്തും തുടരുന്നു എന്നുള്ളതാണ്. കൂറെ കാലമായിട്ടൊന്നുമില്ല 19-ാം നൂറ്റാണ്ട് എന്ന് പറയുന്നത്. ഏകദേശം 100 വര്‍ഷം. നമ്മുടെ അപ്പന്റെ അപ്പന്റെ അപ്പന്‍.

6

അത്രെ പോയിട്ടുള്ളൂ. ആ കാലത്തിലുണ്ടായിരുന്ന കാര്യമാണ്. സ്ത്രീധനം പോലും ഇപ്പോഴും നിലനില്‍ക്കുന്നു എന്നുള്ളതാണ്. ഒന്നല്ലെങ്കില്‍ വേറെ രഹസ്യമായിട്ടുള്ള രീതിയില്‍. ഈ സിസ്റ്റംസ് എല്ലാം നിലനില്‍ക്കുന്നുണ്ട്. അമ്പലത്തില്‍ പ്രവേശിക്കാന്‍ പറ്റാത്ത ഒരു കാലഘട്ടം. അതിനെതിരെ ഫൈറ്റ് ചെയ്തിട്ടുള്ളയാളാണ് ആറാട്ടുപുഴ വേലായുധപണിക്കര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+