ആദ്യമായി കണ്ണൂരിലെത്തിയപ്പോള്‍ വെട്ട് കൊള്ളുമോ, ബോംബേറ് ഉണ്ടാവുമോ എന്ന പേടിയുണ്ടായിരുന്നു: ആസിഫ് അലി

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയ നിരവധി ആളുകള്‍ കേരളത്തിലുണ്ടെങ്കിലും രാഷ്ട്രീയ കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയവരുടെ എണ്ണം വളരെ കുറവാണ്. ഇത്തരം ആളുകളുടെ എണ്ണം പരിശോധിക്കുകയാണെങ്കില്‍ അതില്‍ ആദ്യം വരിക കെബി ഗണേഷ് കുമാറിന്റെ പേരായിരിക്കും. പിന്നീട എംഎല്‍എയും മന്ത്രിയുമൊക്കെ ആയെങ്കിലും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പേ അദ്ദേഹം ആദ്യം ചുവട് വെച്ചത് സിനിമയിലേക്കായിരുന്നു.

ശ്യാമപ്രസദ്, ബിനീഷ് കോടിയേരി, ആസിഫലി തുടങ്ങിയവരും രാഷ്ട്രീയക്കാരായ അച്ഛന്മാരുടെ സിനിമ പ്രവർത്തകരായ മക്കളാണ്. ഇക്കൂട്ടത്തിലെ പ്രമുഖനായ ആസിഫലിയിതാ ഇപ്പോള്‍ തന്റെ കുടുംബത്തിലെ രാഷ്ട്രീയ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ കൊത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്.

തൊടുപുഴയിലെ പ്രമുഖ സി പി എം നേതാവും മുന്‍ നഗരസഭ ചെയർമാനുമായ

തൊടുപുഴയിലെ പ്രമുഖ സി പി എം നേതാവും മുന്‍ നഗരസഭ ചെയർമാനുമായ എംപി ഷൌക്കത്തലിയുടെ മകനാണ് ആസിഫ് അലി. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് വരാതിരിക്കാന്‍ വേണ്ടിയാണ് തന്നെ ബോർഡിങ്ങിലാക്കിയതെന്നാണ് ആസിഫ് അലി പറയുന്നത്. 'രാഷ്ടീയം നിരോധിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ചെറുപ്പത്തിൽ ആഗ്രഹിച്ചിരുന്നു. എന്റെ ബാപ്പ തുടരെ മുൻസിപ്പൽ ചെയർമാനും വർഷങ്ങളോളം കൗൺസിലറും ആയിരുന്നു. അതുകൊണ്ട് തന്നെ ബാപ്പയ്ക്ക് എപ്പോഴും തിരക്കായിരുന്നു'- എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഞാൻ രാവിലെ ഉണരുമ്പോഴേയ്ക്കും ബാപ്പ വീടിൽ നിന്നും

ഞാൻ രാവിലെ ഉണരുമ്പോഴേയ്ക്കും ബാപ്പ വീടിൽ നിന്നും പോയിട്ടുണ്ടാകും. അല്ലെകിൽ എപ്പോഴും ചുറ്റും ആളുകൾ ഉണ്ടാകും. ആ സമയത്താണ് എനിക്ക് രാഷ്ട്രീയത്തോട് ഭയങ്കര ദേഷ്യം തോന്നിയത്. രാഷ്ടീയത്തിൽ അംഗമായത് കൊണ്ടല്ലേ ബാപ്പയ്ക്ക് ഇത്ര തിരക്ക് ഉണ്ടായത്, അത് കൊണ്ടല്ലേ അദ്ദേഹത്തെ കാണാൻ കിട്ടാതായത് എന്നൊക്കെയായിരുന്നു എന്റെ ചിന്ത. അല്ലാതെ രാഷ്ട്രീയത്തോട് ദേഷ്യമോ, രാഷ്ട്രീയം നിരോധിക്കണമെന്നൊന്നും തോന്നിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഏത് പാർട്ടി ഭരിച്ചാലും നമുക്ക് ഇഷ്ടമില്ലാത്ത കാര്യവും

ഏത് പാർട്ടി ഭരിച്ചാലും നമുക്ക് ഇഷ്ടമില്ലാത്ത കാര്യവും ഇഷ്ടമുള്ള കാര്യവും സംഭവിക്കും. അതിനോട് പ്രതികരിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ പറ്റുക. പാർട്ടിയില്‍ പുറത്താക്കപ്പെട്ട രണ്ടുപേർ വീടിന് നേരെ കല്ലെറിഞ്ഞിട്ടുണ്ട്. അതിന് മുൻപും നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇതായിരുന്നു ഞാൻ സിനിമയിൽ എത്തിയതിന് ശേഷം സംഭവിച്ചത്. അത് അന്ന് വലിയ വാർത്തയായി. എറിഞ്ഞത് ഷൗക്കത്തലിയുടെ വീട്ടിലും കൊണ്ടത് ആസിഫലിയുടെ വീട്ടിലുമാണല്ലോ എന്നായിരുന്നു ബാപ്പയുടെ അന്നത്തെ പ്രതികരണമെന്നും ആസിഫ് അലി ഓർത്തെടുക്കുന്നു.

തൊടുപുഴക്കാരനായ ഞാന്‍ ആദ്യമായി കണ്ണൂർ ചെന്നപ്പോള്‍

തൊടുപുഴക്കാരനായ ഞാന്‍ ആദ്യമായി കണ്ണൂർ ചെന്നപ്പോള്‍ എവിടുന്നെങ്കിലും വെട്ട് കൊള്ളുമോ, ബോംബേറ് ഉണ്ടാവുമോ എന്നുള്ളൊരു പേടി എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷെ അവിടെ ചെന്ന് ഇറങ്ങുമ്പോള്‍ മുതലുള്ള കാര്യങ്ങള്‍ വ്യത്യസ്തമാണ്. പലരുടേയും പ്രതികരണം കാണുമ്പോള്‍ ഇവർക്ക് നമ്മളെ അറിയാം എന്ന് തോന്നും. കാണുമ്പോള്‍ ചിരിക്കുന്നു, ഭക്ഷണം തരുന്ന രീതി, സംസാരിക്കുന്ന രീതി എന്നിവയിലെല്ലാം എപ്പോഴും ഒരു കെയറിങ് ഉണ്ട്. ഇവരെ പറ്റിയാണോ നമ്മള്‍ മോശമായി പുറത്ത് കേള്‍ക്കുന്നതെന്ന് എപ്പോഴും നമുക്ക് നോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

2016 ജനുവരിയിലായിരുന്നു ആസിഫ് അലിയുടെ വീടിന്

2016 ജനുവരിയിലായിരുന്നു ആസിഫ് അലിയുടെ വീടിന് നേരെ കല്ലേറുണ്ടായിരുന്നത്. രാത്രി രണ്ട് മണിയോടെയാണ് തൊടുപുഴ ഉണ്ടന്‍പ്ലാവിലെ വസതിക്ക് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അക്രമം നടക്കുമ്പോള്‍ ആസിഫ് അലിയുടെ സഹാദരന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

പ്രദേശത്തെ വാര്‍ഡ് സഭ ചേരുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു

പ്രദേശത്തെ വാര്‍ഡ് സഭ ചേരുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതിന് ശേഷം ലീഗ് പ്രവര്‍ത്തകര്‍ ആസിഫിന്റെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ആക്രമണത്തിന് പിന്നില്‍ ലീഗ് പ്രവർത്തകരായിരിക്കാമെന്നായിരുന്നു ഷൌക്കത്തലിയുടെ പ്രതികരണം. ഇടക്കാലത്ത് സി പി എമ്മില്‍ നിന്നും ഷൌക്കത്തലിയെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് മുസ്ലീം ലീഗില്‍ പോയ ഇദ്ദേഹം 2014ല്‍ സി പി എമ്മില്‍ തിരിച്ചെത്തിയിരുന്നു.

1995 ല്‍ വിഭാഗീയത മൂലമായിരുന്നു ഷൗക്കത്തലിയെ

1995 ല്‍ വിഭാഗീയത മൂലമായിരുന്നു ഷൗക്കത്തലിയെ പാർട്ടിയില്‍ നിന്നും പുറത്താക്കിയത്. 1995 ല്‍ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി പ്രൊഫസര്‍ കൊച്ചു ത്രേസ്യ തോമസിനെ നിര്‍ദ്ദേശിച്ചതായിരുന്നു ഭിന്നതയുടെ കാരണം. യുഡിഎഫിന്റെ വിമത വിഭാഗത്തിന്റെയും പിന്തുണയോടെ മത്സരിച്ച് വിജയിച്ച ഷൗക്കത്തലി ആ കുറി തൊടുപുഴ നഗരസഭ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു

ഇതിന് പിന്നാലെയായിരുന്നു ഷൗക്കത്തലി, എന്‍ ചന്ദന്‍,

ഇതിന് പിന്നാലെയായിരുന്നു ഷൗക്കത്തലി, എന്‍ ചന്ദന്‍, ജി പങ്കജാക്ഷന്‍ നായര്‍ എന്നിവരെ സിപിഎം പുറത്താക്കുന്നത്. വൈകാതെ ഷൗക്കത്തലി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചു. സി പി എമ്മില്‍ നിന്നും പുറത്താക്കിയ ശേഷമായിരുന്നു മുസ്ലീം ലീഗിലെത്തിയത്. 2000 ല്‍ വീണ്ടും നഗരസഭ ചെയര്‍മാനായി. ലീഗ് നേതാക്കളുമായുള്ള ഭിന്നതയെ തുടര്‍ന്ന് പാർട്ടിവിട്ട അദ്ദേഹം വീണ്ടും സിപിഎമ്മില്‍ തിരിച്ചെത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+