കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ്, താങ്കള്‍ ഒരു ഇന്ത്യക്കാരനല്ലേ'; പേജില്‍ ഒന്നും ഇല്ലല്ലോ, മറുപടി

Google Oneindia Malayalam News

മലയാള സിനിമയില്‍ ഒരു കാലത്ത് ഹീറോ പരിവേഷമുള്ള താരങ്ങളില്‍ ഒരാളായിരുന്നു ബാബു ആന്റണി. ക്രൂരനായ വില്ലനില്‍ തുടങ്ങി നായകനായ സിനിമകള്‍ വരെ ബാബു ആന്റണിക്കുണ്ടായിരുന്നു. നിരവധി സിനിമകള്‍ തുടരെ വിജയിച്ച ബാബു ആന്റണി പെട്ടെന്നാണ് മലയാള സിനിമാ ലോകത്ത് അപ്രത്യക്ഷമായത്. പിന്നീട് വര്‍ഷങ്ങളെടുത്താണ് അദ്ദേഹം സിനിമയിലേക്ക് തിരിച്ചുവന്നത്. ഇപ്പോള്‍ അദ്ദേഹത്തെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന തിരക്കിലാണ്.

ആ പടം പൊട്ടിയെന്ന് പ്രചരിപ്പിച്ചു, എന്റെ കരിയര്‍ തകര്‍ത്തു, വെളിപ്പെടുത്തി ബാബു ആന്റണിആ പടം പൊട്ടിയെന്ന് പ്രചരിപ്പിച്ചു, എന്റെ കരിയര്‍ തകര്‍ത്തു, വെളിപ്പെടുത്തി ബാബു ആന്റണി

ഗ്ലാമറസ് ഓവര്‍ലോഡഡ്; എസ്തറിന്റെ പൊളി ഫോട്ടോഷൂട്ട്, അടിപൊളി ലുക്കെന്ന് ആരാധകര്‍

1

അടുത്തിടെ ബാബു ആന്റണി നല്‍കിയ അഭിമുഖങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സമൂഹം നേരിടുന്ന പല പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. കൂടാതെ സിനിമയില്‍ തനിക്കെതിരെ ബോധപൂര്‍വമായ ചില പ്രചാരണങ്ങള്‍ നടന്നുവെന്ന് ബാബു ആന്റണി വെളിപ്പെടുത്തിയിരുന്നു.

2

താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബാബു ആന്റണി പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ പോസ്റ്റുകളുടെ താഴെ വരുന്ന പല കമന്റുകള്‍ക്കും ബാബു ആന്റണി മറുപടി നല്‍കാറുണ്ട്. ഇപ്പോഴിതാ ഒരു കമന്റിന് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

3

മോഹന്‍ലാലിലും എം ജി സോമനുമൊത്തുള്ള ഒരു ചിത്രം ബാബു ആന്റണ്ി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് താഴെയാണ് ഒരാള്‍ കമന്റുമായി എത്തിയത്. താങ്കള്‍ ഒരു ഇന്ത്യക്കാരനല്ലേ, രാജ്യം 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ്, അതിനെ സംബന്ധിച്ച് താങ്കളുടെ പേജില്‍ ഒന്നും കാണാന്‍ ഇല്ലല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്.

4

ഈ കമന്റിനാണ് ബാബു ആന്റണി മറുപടി നല്‍കിയത്. 'താങ്കള്‍ ഇന്ത്യയിലല്ലേ, നാളെയാണ് സുഹൃത്തേ 75ാം സ്വാതന്ത്ര്യ ദിന'മെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. ബാബു ആന്റണി നല്‍കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിരവധി പേര്‍ മറുപടിക്ക് ലൈക്ക് ചെയ്തിട്ടുണ്ട്.

5

അതേസമയം, ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറാണ് ബാബു ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം. ഇതിനിടെ തന്റെ സിനിമകള്‍ക്കെതിരെ നടന്ന പ്രചാരണ്‌തെ കുറിച്ച് ബാബു ആന്റണി ശക്തമായാണ് പ്രതികരിച്ചത്. അറേബ്യ എന്ന എന്റെ ചിത്രത്തെ കുറിച്ച് അക്കാലത്ത് വലിയ പ്രചാരണം നടന്നു. മോശമായിട്ടുള്ള പ്രചാരണമാണ് നടന്നത്. എന്റെ ആ ചിത്രം പൊളിഞ്ഞെന്ന് വരെ പ്രചാരണം നടത്തി. പക്ഷേ അറേബ്യ എന്ന ആ ചിത്രം ഒരിക്കലും പരാജയപ്പെട്ട ചിത്രമല്ല.

6

ആ പടത്തിന്റെ ചെലവ് വെറും 30 ലക്ഷം രൂപയായിരുന്നു. ആ സിനിമ 80 ലക്ഷത്തില്‍ അധികം കളക്ട് ചെയ്തിരുന്നു. പക്ഷേ അവര്‍ക്കത് ഫ്ളോപ്പാണെന്ന് പ്രചരിപ്പിക്കണമായിരുന്നു. എന്നെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്, ആ സിനിമ തകര്‍ന്നു എന്ന പ്രചാരണം അഴിച്ചുവിട്ടത്. അറേബ്യ കഴിഞ്ഞാല്‍ ബാബു ആന്റണിയെ പിടിച്ചാല്‍ കിട്ടില്ല എന്ന് അക്കാലത്ത് നാനയില്‍ വരെ വന്നിരുന്നു.

7

അങ്ങനെ ഞാന്‍ നല്ല രീതിയില്‍ നില്‍ക്കുന്ന സമയത്താണ് എന്റെ കരിയറിന് മുകളില്‍ ഒരു ആക്രമണം നടക്കുന്നത്. അന്ന് പത്തോളം സിനിമകള്‍ ഹിറ്റായി സ്റ്റാര്‍ഡത്തിന്റെ മുകളിലായിരുന്നു ഞാന്‍. പക്ഷേ അവരെ എന്നെ മനപ്പൂര്‍വം തകര്‍ത്തതായിരുന്നു. വലിയ ആക്രമണം നടന്നതോടെ ഞാന്‍ തകര്‍ന്നുപോയി.

8

ആരൊക്കെയാണ് അതിന് പിന്നില്‍ എന്ന് എനിക്ക് അറിയില്ല. പത്ത് ഇരുപത് സിനിമകള്‍ തന്നെ ക്യാന്‍സലായി പോയി. എന്ത് കാരണം കൊണ്ടാണെന്ന് അറിയില്ല. അങ്ങനെയാണ് ഞാന്‍ അമേരിക്കയില്‍ പോയത്. അവിടെ കല്യാണം കഴിച്ച് അവിടെ തന്നെ ജീവിതവും തുടങ്ങി. ഇടയ്ക്ക് വന്ന്് തമിഴ്-തെലുങ്ക് സിനിമകള്‍ ചെയ്യുമെന്നും ബാബു ആന്റണി പറഞ്ഞിരുന്നു.

English summary
Actor Babu Antony responded to netizen who came with a comment under his social media post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X