ദിലീപിനെ ആര് വെറുതേ വിട്ടാലും ഫെമ വിടില്ല..! വിദേശത്തെ ആ അടുത്ത ബന്ധുവും കുരുക്കിൽ? കെണി മുറുകുന്നു!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ കൂടി ദിലീപിന് നേരിടേണ്ടി വരിക അന്വേഷണങ്ങളുടെ പെരുമഴയാണ്. സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ നടന് മേല്‍ വല മുറുക്കിക്കഴിഞ്ഞു. നടന്റെ പല റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ഭൂമി ഇടപാടുകളും അടക്കം അന്വേഷണത്തിന്റെ പരിധിയിലാണ്. അതിനിടെ നടന്റെ വിദേശത്തുള്ള അടുത്ത ബന്ധുവിലേക്കും അന്വേഷണം നീളുകയാണ്. ദിലീപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുകഴിഞ്ഞുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിലീപിന്റെ അറസ്റ്റ്..തനിക്ക് പലതും പറയാനുണ്ട്..! വിനായകന്റെ പ്രതികരണം ഇങ്ങനെ..!

കോടികളുടെ സമ്പാദ്യം

കോടികളുടെ സമ്പാദ്യം

സൂപ്പര്‍താരങ്ങളെ കവച്ചുവെയ്ക്കുന്നതാണ് വളരെ ചെറിയ കാലം കൊണ്ട് ദിലീപ് ഉണ്ടാക്കിയ സമ്പാദ്യം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ പലതും ബിനാമി പേരുകളിലും മറ്റുമാണ് എന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഇടപാടുകൾ അന്വേഷിക്കുന്നു

ഇടപാടുകൾ അന്വേഷിക്കുന്നു

ചാലക്കുടിയിലെ ഡി സിനിമാസ്, കുമരകത്തെ ഭൂമി ഇടപാട് തുടങ്ങി ദിലീപിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ഇവയിലെല്ലാം അന്വേഷണം നടന്നുവരികയുമാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നിവയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നത്.

വിദേശ ഇടപാടുകൾ

വിദേശ ഇടപാടുകൾ

ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും മറ്റുമായി വിദേശത്ത് നിന്നും വരെ പണമെത്തുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വിദേശത്ത് നിന്നുള്ള താരത്തിന്റെ പണമിടപാടുകളെക്കുറിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

വിദേശത്തെ ബന്ധു

വിദേശത്തെ ബന്ധു

ദിലീപിന്റെ വിദേശത്തുള്ള അടുത്ത ബന്ധുവിന് ഈ സാമ്പത്തിക ഇടപാടുകളില്‍ പങ്കുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വ്യക്തിയുടെ നീക്കങ്ങള്‍ കുറ്റാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

ഓവർസീസ് അവകാശം

ഓവർസീസ് അവകാശം

മലയാള സിനിമ നിലവില്‍ വിദേശ രാജ്യത്ത് പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഓവര്‍സീസ് റൈറ്റിന് ലഭിക്കുന്ന തുക സിനിമയിലെ നായകനാണ് സാധാരണ ലഭിക്കാറുള്ളത്. ഇങ്ങനെ ലഭിക്കുന്ന പണം ദിലീപ് വിദേശ നിക്ഷേപമാക്കി മാറ്റിയതായുള്ള ആരോപണവും നിലനില്‍ക്കുന്നുണ്ട്.

നാട്ടിലേക്ക് കുഴൽപണം

നാട്ടിലേക്ക് കുഴൽപണം

ഈ ആരോപണവും അന്വേഷണ സംഘം വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. ഇതും അന്വേണത്തിന്റെ പരിധിയിലാണ്. മാത്രമല്ല ഈ പണത്തിന്റെ വലിയൊരു ഭാഗം കുഴല്‍പണമായി നാട്ടിലെത്തുന്നുണ്ടെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.

ഫെമയിൽ കുരുങ്ങും

ഫെമയിൽ കുരുങ്ങും

വിദേശപണം ഉപയോഗിച്ചുള്ള ഈ കുറ്റകൃത്യം അന്വേഷണ ഏജന്‍സിക്ക് ബോധ്യപ്പെടുകയാണെങ്കില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആക്റ്റ് അഥവാ ഫെമ പ്രകാരം ദിലീപിനെതിരെ കേസെടുത്തേക്കും. തെളിവെടുപ്പ് അവസാനഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Dileep's foriegn money deals under scanner.
Please Wait while comments are loading...