ദിലീപിന്റെ നിര്‍ണായക നീക്കം, ഫോണ്‍ അഭിഭാഷകരുടെ കൈയ്യില്‍, അന്വേഷണ സംഘത്തിന് കിട്ടില്ല
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ദിലീപിനുള്ള കുരുക്ക് മുറുക്കി. ദിലീപും സംഘവും പുതിയ ഫോണുമായിട്ടാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. പഴയ ഫോണുകള്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പറ്റില്ലെന്ന് പറഞ്ഞിരിക്കുകയാണ് ദിലീപ്.
ഇനി അഭിഭാഷകരെ ഉപയോഗിച്ചുള്ള നീക്കങ്ങളാണ് ദിലീപ് നടത്തുന്നത്. ദിലീപിന്റെയും അനൂപിന്റെയും ഫോണുകളില്‍ നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്ന വിലയിരുത്തലാണ് അന്വേഷണ സംഘത്തിനുള്ളത്. കോടതി വിധി ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

നിര്‍ണായക നീക്കത്തിനായിരുന്നു അന്വേഷണ സംഘം ശ്രമിച്ചത്. എന്നാല്‍ ഫോണ്‍ കൈമാറില്ലെന്ന നിലപാടിലാണ് ദിലീപ്. ക്രൈംബ്രാഞ്ചിനെ ഇക്കാര്യം അറിയില്ല. ഫോണ്‍ ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കും. അഭിഭാഷകര്‍ക്ക് ഫോണ്‍ കൈമാറിയെന്ന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ വ്യക്തമാക്കി. ദിലീപ് അടക്കം നാല് പ്രതികളും ഫോണ്‍ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ദിലീപിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് പുതിയ ഫോണ്‍ ആണ്. പ്രതികള്‍ തെളിവ് നശിപ്പിക്കാനാണ് ശ്രമിച്ചത്. ഫോണ്‍ മാറ്റിയത് അതുകൊണ്ടാണ്. പഴയ ഫോണ്‍ കിട്ടിയാല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

അതേസമയം ദിലീപ് എന്തിനാണ് ഫോണ്‍ മാറ്റിയതെന്ന ചോദ്യം പ്രസക്തമാകുകയാണ്. എന്താണ് പഴയ ഫോണുകളില്‍ ഉള്ളതെന്നതും ഇതോടെ സംശയാസ്പദമായിരിക്കുകയാണ്. പ്രതികള്‍ ഫോണ്‍ ഒളിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഫോണിലെ രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ഫോണ്‍ അഭിഭാഷകര്‍ക്ക് കൈമാറിയ കാര്യം നാളെ അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെടും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുമ്പ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഫോണുകള്‍ ഹാജരാക്കാനായിരുന്നു ദിലീപ് അടക്കമുള്ളവരോട് ആവശ്യപ്പെട്ടത്.

ദിലീപ് അടക്കമുള്ളവര്‍ ഈ കേസില്‍ വളരെ വിദഗ്ധമായിട്ടാണ് നീക്കങ്ങള്‍ നടത്തുന്നത്. ദിലീപ്, സഹോദരന്‍ അനൂപ്, അപ്പു എന്നിവര്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ഡിസംബര്‍ ഒന്‍പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന അഞ്ച് ഫോണുകള്‍ പെട്ടെന്ന് മാറ്റുകയായിരുന്നു. എന്നാല്‍ പുതിയ ഫോണുകളില്‍ സിംകാര്‍ഡ് ഇടുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ഗൂഢാലോചനയുടെ നിര്‍ണായക തെളിവുകളെല്ലാം ഈ ഫോണിലൂടെ ലഭിക്കുമായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. ഇതറിഞ്ഞ് തന്നെയാണ് പ്രതികള്‍ തെളിവ് നശിപ്പിക്കാനായി ഫോണ്‍ ഒളിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

നേരത്തെ ദിലീപ് അടക്കമുള്ളവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ അന്ന് പിടിച്ചെടുത്തത് പുതിയ ഫോണാണ്. ചോദ്യം ചെയ്യലിനായി ഇവര്‍ വന്നതും പുതിയ ഫോണുമായിട്ടാണ്. ഡിജറ്റല്‍ തെളിവുകളുടെ ഫോറന്‍സിക് ഫലം ഇന്നല ഉച്ചയ്ക്കാണ് ലഭിച്ചത്. ഇത് ഉപയോഗിച്ച് ചോദ്യം ചെയ്യാനാണ് കോടതി അനുമതി വേണ്ടത്. അതേസമയം ഫോണ്‍ വിട്ടുകിട്ടാനും അന്വേഷണ സംഘം ആവശ്യപ്പെട്ടേക്കും. ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഇന്നലെയായിരുന്നു പൂര്‍ത്തിയായത്. മൂന്ന് ദിവസം 33 മണിക്കൂറാണ് ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കാമെന്നും, എവിടെ വേണമെങ്കിലും ഹാജരാവാം എന്നുമായിരുന്നു ദിലീപ് നിലപാട് എടുത്തത്.

ദിലീപിന്റെയും മറ്റുള്ളവരുടെയും മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ആദ്യ ദിനം തന്നെ ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.വ്യാസന്‍ എടവനക്കാടും സംവിധായകന്‍ റാഫിയും ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ പുതിയ സാക്ഷിയായ ദിലീപിന്റെ വീട്ടിലെ മുന്‍ ജോലിക്കാരന്‍ ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസന്റെ മൊഴിയും ദിലീപിന്റെ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്നാണ് സൂചന. അനൂപും ബാലചന്ദ്രനും ഗ്രാന്‍ഡ് പിക്‌ച്ചേഴ്‌സില്‍ വെച്ച് കണ്ടിരുന്നുവെന്നാണ് ദാസന്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. എന്നാല്‍ ബാലചന്ദ്രനുമായി അനൂപിന് ബന്ധമില്ലെന്നാണ് ദിലീപിന്റെ മൊഴി. ദിലീപ് നേരത്തെ ബാലചന്ദ്രകുമാറിനെ കുറിച്ച് പറഞ്ഞത് നുണയാണെന്ന് റാഫിയുടെ മൊഴിയിലൂടെ വ്യക്തമാണ്.

അതേസമയം കേസിലെ വിഐപി താനല്ലെന്ന് ശരത് ജി നായര്‍ പയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് പ്രതികരണം. കേസുമായും ഗൂഢാലോചനയുമായി തനിക്ക് ബന്ധമേയില്ല. താന്‍ ഒളിവില്‍ പോയിട്ടില്ല. ആലുവയിലെ വീട്ടില്‍ തന്നെയാണ് ഉള്ളതെന്നും ശരത് പറയുന്നു. താന്‍ ദിലീപിന്റെ അടുത്ത സുഹൃത്താണ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് കൊടുത്തിട്ടില്ല. ബിസിനസ് ബന്ധങ്ങളൊന്നും ദിലീപുമായിട്ടില്ല. അഞ്ച് വര്‍ഷം മുമ്പ് നടന്ന കാര്യങ്ങള്‍ വ്യക്തമായി ഓര്‍ക്കുന്നില്ല. കേസില്‍ അന്വേഷണം നടക്കട്ടെയെന്നും ശരത് പറയുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ തന്റെ ഫോണ്‍ ഓഫാക്കി വെച്ചത് ആളുകളുടെ ശല്യം കൊണ്ടാണെന്നും ശരത് പറഞ്ഞു.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കുറേ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതിനെ കുറിച്ച് അറിയില്ല. നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണ്. വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ ഇതിന് തയ്യാറാണോ എന്നും ശരത് ചോദിക്കുന്നു. വെളിപ്പെടുത്തലില്‍ ഇക്ക എന്ന വിശേഷിപ്പിക്കുന്നത് തന്നെയല്ല. താനൊരു മുസ്ലീമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. പിന്നെ താനെങ്ങനെയാണ് ഇക്കയാവുകയെന്നും ശരത് ചോദിക്കുന്നു. നേരത്തെ സംവിധായകന്‍ ബൈജു കൊട്ടാരക്കര കേസില്‍ ഇന്ന് നിര്‍ണായക നീക്കം പോലീസ് നടത്തുമെന്ന് പറഞ്ഞിരുന്നു. പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ വരെ സാധ്യതയുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നുവെന്നാണ് പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇയാള്‍ ആരാണെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയിട്ടില്ല. വിവരങ്ങള്‍ വെളിപ്പെടുത്തിയ പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നത് അന്വേഷണ സംഘത്തിന് ഗുണകരമാണ്. എന്നാല്‍ പ്രതിയുടെ വിവരം പുറത്തുവിട്ടാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഇതിന്റെ വിവരങ്ങളുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമാണ്. ദിലീപ് അടക്കമുള്ള പ്രതികള്‍ ഇയാളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് വിവരം.
ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് വ്യാസന്‍ ഇടവനക്കാട്, മൊഴിയില്‍ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങള്‍












Click it and Unblock the Notifications