Get Updates
Get notified of breaking news, exclusive insights, and must-see stories!

'പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ട് അറ്റാക്കിനും നല്ലതെന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ'; ഹരീഷ് പേരടി

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. ദിവസവും നിരവധി ആളുകളാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നത്. ഇതോടെ അക്രമകാരികളായ നായകളെ കൊല്ലാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങികയാണ്. എന്നാൽ നായകളെ കൊല്ലുകയല്ല മറിച്ച് അവയുടെ പുനഃരധിവാസമാണ് നടപ്പാക്കേണ്ടതെന്നാണ് മൃഗസ്നേഹികളുടെ വാദം.

വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശനമേയുള്ളു കേരളത്തിൽ ഉള്ളൂവെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് പരിഹാസം. പോസ്റ്റ് വായിക്കാം

1


'പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശനമേയുള്ളു കേരളത്തിൽ ...പിന്നെ പട്ടി ഫാമിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു...'

'ശ്ശെടാ, ഇതെന്തൊക്കെ ഭാവങ്ങളാണ്, കണ്ണാണ് മെയിൻ'; അഹാനയുടെ സൂപ്പർ കൂൾ ഫോട്ടോസ് വൈറൽ

2

'കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനൽ കുറ്റം തന്നെയാണ്...പിന്നെ വന്ധ്യകരണത്തോടൊപ്പം ഇപ്പോൾ അടിയന്തരമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യം പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ് (നിയമം അനുവദിക്കുമെങ്കിൽ)അതിനെ ജ്യൂസും കഞ്ഞിയും (പ്രോട്ടിൻ അടങ്ങിയ പാനിയങ്ങൾ)കൊടുത്ത് വളർത്തുകയെന്നതാണ്..അല്ലെങ്കിൽ എല്ലാവർക്കും ലൈഫ് പദ്ധതിയിൽ പെടുത്തി കാറ് വാങ്ങികൊടുക്കുക...'

അമിതമായി മുടി കൊഴിയുന്നുണ്ടോ? പരിഹാരത്തിന് ഇത് പരീക്ഷിച്ച് നോക്കൂ

3


'കൃഷിയും വ്യവസായവും അങ്ങിനെ മറ്റൊന്നും ഉൽപാദിപ്പിക്കാൻ അറിയാത്ത..മനുഷ്യരെ മാത്രം ഉൽപാദിപ്പിക്കാൻ അറിയുന്ന,മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാൻ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേപറ്റു...', പോസ്റ്റിൽ ഹരീഷ് പറഞ്ഞു.

4


തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും നാലംഗ സമിതി രൂപീകരിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങിയ നാലംഗ കമ്മിറ്റി രൂപീകരിച്ചതായും കമ്മിറ്റി ആഴ്ചയിലൊരിക്കൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

5


തെരുവ് നായ ശല്യത്തെക്കുറിച്ചും സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ദിവസവും റിപ്പോർട്ട് നൽകണം. വാക്‌സിനേഷൻ പുരോഗതി, എ.ബി.സി കേന്ദ്രം സജ്ജമാക്കൽ എന്നിവയുൾപ്പെടുന്ന റിപ്പോർട്ടാണ് നൽകേണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ജില്ലാ കളക്ടർമാരുടേയും യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.നായകളെ ആകർഷിക്കും വിധം മാലിന്യം തെരുവിൽ വലിച്ചെറിയുന്നത് കർശനമായി തടയാൻ ഹോട്ടൽ വ്യാപാരികൾ, അറവുശാലാ വ്യാപാരികൾ, ജനപ്രതിനിധികൾ എന്നിവരുടെ അടിയന്തിര യോഗം വിളിക്കും. യോഗ തീരുമാനങ്ങൾ കർശനമായി നടപ്പാകുന്നുവെന്ന് ഉറപ്പാക്കും. തെരുവ് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന നിർമാർജ്ജനം ചെയ്യാനും യോഗത്തിൽ തീരുമാനമായതായി മന്ത്രി രാജേഷ് പറഞ്ഞു.

6


തെരുവ് നായ പ്രശ്‌നത്തിൽ എം.എൽ.എ മാരുടെ കൂടി പങ്കാളിത്തത്തിൽ ഒരാഴ്ച്ചക്കുള്ളിൽ നിയോജകമണ്ഡലം തലത്തിൽ യോഗം കൂടി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. ഇത് സംബന്ധിച്ച് എല്ലാ എം.എൽ.എമാർക്കും കത്തയച്ചിട്ടുണ്ട്.
മനുഷ്യർക്ക് തെരുവ് നായകളുടെ കടിയേറ്റത് കണക്കാക്കി സംസ്ഥാനത്തെ ആക്രമകാരികളായ തെരുവ് നായകളുള്ള സ്ഥലങ്ങളുടെ ഹോട്ട്‌സ്‌പോട്ട് ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകൾക്ക് പ്രാധാന്യം നൽകിയായിരിക്കും വാക്‌സിനേഷൻ നടപടികൾ നടപ്പാക്കുക. കോവിഡും പ്രളയവും നേരിട്ടതു പോലെ സർക്കാർ നേതൃത്വം നൽകുന്ന ജനകീയ കൂട്ടായ്മയിലൂടെ തെരുവ് നായ ശല്യത്തിനും അറുതി വരുത്തുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+