'കത്തികള്‍ക്കും കാഠരകള്‍ക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം': ഹരീഷ് പേരടി
കോഴിക്കോട്: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്കില്‍ പരിഹാസ രൂപേണയുള്ള കുറിപ്പ് പങ്കുവച്ചാണ് ഹരീഷിന്റെ വിമര്‍ശനം. കോളേജില്‍ പഠിക്കുമ്പോള്‍ കത്തികള്‍ക്കും കാഠരകള്‍ക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹം പങ്കുവച്ച കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. . .

സംസ്ഥാനത്ത് ഇന്ന് 24000ഓളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ ടിപിആര്‍ നിരക്ക് അടക്കം പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം. എനിക്ക് അവാര്‍ഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ പക്ഷെ കുടുംബം പോറ്റണം അതിനുള്ള അവകാശമുണ്ടെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം കുറഞ്ഞ് സിനിമ തീയേറ്റുകള്‍ ഉടന്‍ തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചാണ് ഹരീഷിന്റെ വിമര്‍ശനം.

അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ രോഗ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ കൊവിഡ് പ്രതിരോധത്തില്‍ ലോക ശ്രദ്ധ നേടിയ കേരളത്തില്‍ ഇപ്പോഴും കേസുകള്‍ കുതിച്ചുയരുകയാണ്. നേരത്തെയും മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഹരീഷ് പേരടി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ഹരീഷ് പേരടി പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്.

കോളേജില്‍ പഠിക്കുമ്പോള്‍ കത്തികള്‍ക്കും കാഠരകള്‍ക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക...സ്വയം തിരുത്തുക...ചങ്ങലകളില്ലാതെ പൂട്ടിയിട്ട് രണ്ട് വര്‍ഷമായി ...ആത്മകഥകളിലെ ധീരന്‍മാരെ ഇനി നിങ്ങള്‍ കഥകള്‍ കണ്ണാടിയില്‍ നോക്കി പറയുക..

സ്വയം ആസ്വദിക്കുക...സന്തോഷിക്കുക ...എനിക്ക് അവാര്‍ഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ...പക്ഷെ കുടുംബം പോറ്റണം...അതിനുള്ള അവകാശമുണ്ട്...ഇങ്ങിനെ പറയാനുള്ള ഒരു രോമം കളിച്ച നാടകങ്ങളിലൂടെ എനിക്ക് പണ്ടേ മുളച്ചിട്ടുണ്ട്...ഇന്നത്തെ TPR-18.04%...ലാല്‍ സലാം...

അതേസമയം, ശക്തമായ ഇടതുപക്ഷ അനുഭാവികൂടിയാണ് ഹരീഷ് പേരടി. എന്നാല്‍ ചില കാര്യങ്ങളില്‍ അദ്ദേഹം തുറന്ന് വിമര്‍ശിക്കാറുണ്ട്. നേരത്തെ നാടക മേഖലയില്‍ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാണിച്ച് അദ്ദേഹം പങ്കുവച്ച കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു. തനിക്ക് രണ്ടാം തരം പൗരന്മാരായി ജീവിക്കാനാവില്ലെന്നും ഇടതുപക്ഷ സര്‍ക്കാരിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നു എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചത്.

സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചു...നാടകക്കാരന് മാത്രം വേദിയില്ല..ഐ എഫ് എഫ് കെ നടന്നു. ഐ ടി എഫ് ഒ കെ നടന്നില്ല...രണ്ടാം തരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ....ഇടതുപക്ഷ സര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുന്നു...നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്‍ന്തുണക്കണം..ലാല്‍ സലാം എന്നായിരുന്നു അന്ന് അദ്ദേഹം ഫേ്‌സ് ബുക്കില്‍ കുറിച്ചത്.












Click it and Unblock the Notifications