കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണി പ്രിയപ്പെട്ടവന്‍; ഉമ്മ തന്ന് പിരിഞ്ഞു... അന്ന് രാത്രി സംഭവിച്ചതെന്ത്... ജാഫര്‍ ഇടുക്കി പറയുന്നു!

  • By Muralidharan
Google Oneindia Malayalam News

തൊടുപുഴ: കലാഭവന്‍ മണിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് നടന്‍ ജാഫര്‍ ഇടുക്കി. താനും മിമിക്രി താരം സാബുവും മാര്‍ച്ച് നാലിന് രാത്രി 11.15 വരെ മണിയുടെ ചാലക്കുടിയിലെ വിശ്രമകേന്ദ്രമായ പാടിയില്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്. കൂടാതെ പരിചയമുളളവരും ഇല്ലാത്തവരുമായി വേറെയും ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സാബുവും താനും മണിയും അവിടെ വെച്ച് മദ്യപിച്ചിട്ടില്ല. - ജാഫര്‍ ഉള്ള് തുറന്ന് പറയുന്നു.

മണി നഷ്ടപ്പെട്ടതിന്റെ വേദന കൊണ്ടായിരിക്കാം സഹോദരന്‍ രാമകൃഷ്ണന്‍ താനടക്കമുളളവരെ സംശയിക്കുന്നത്. പ്രിയപ്പെട്ടവരുടെ അത്തരം സംശയങ്ങള്‍ സ്വാഭാവികമാണ്. സത്യം പുറത്തുവരാന്‍ വേണ്ടി എന്തും നേരിടാന്‍ ഒരുക്കമാണെന്നും ജാഫര്‍ തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അപവാദപ്രചാരണങ്ങള്‍ മൂലം തനിക്ക് താങ്ങും തണലുമായിരുന്ന മണിയുടെ വേര്‍പാടില്‍ ഒറ്റക്കിരുന്നു ദുഖിക്കാന്‍ പോലും കഴിയുന്നില്ല. അന്ന് എന്താണ് സംഭവിച്ചത് - നിറകണ്ണുകളോടെ ജാഫര്‍ ഇടുക്കിക്ക് പറയാനുള്ളത് ഇതാണ്...

എത്തിയത് കഥ പറയാന്‍

എത്തിയത് കഥ പറയാന്‍

ഒരു സിനിമ ഷൂട്ടിംഗിന്റെ ഭാഗമായി ചാലക്കുടിയിലെ ഹോട്ടലില്‍ താന്‍ താമസിക്കുകയായിരുന്നു. അതിനിടെയാണ് മണിയെ കണ്ട് ഒരു സിനിമയുടെ കഥ പറയാന്‍ വേണ്ടി സെക്രട്ടറി ജോബിയെ വിളിച്ചത്. വൈകിട്ട് വരാന്‍ പറഞ്ഞപ്പോള്‍ കൂടെ അഭിനയിച്ചിരുന്ന സാബുവിനെ താനാണ് ഒപ്പം കൂട്ടിയത്.

ബിജു മേനോന് വെച്ച വേഷം

ബിജു മേനോന് വെച്ച വേഷം

ഇതിനിടെ ഒരു പ്രൊഡക്ഷന്‍ എകസിക്യൂട്ടീവും നിര്‍മ്മാതാവും എത്തി. ബിജു മേനോന് നിശ്ചയിച്ച പോത്തു സുര എന്ന കഥാപാത്രം മണി അഭിനയിക്കുമോ എന്ന് അറിയാനാണ് അവര്‍ എത്തിയത്.

ബിയര്‍ ബോട്ടിലുണ്ടായിരുന്നു, പക്ഷേ...

ബിയര്‍ ബോട്ടിലുണ്ടായിരുന്നു, പക്ഷേ...

തങ്ങള്‍ അവിടെ എത്തുമ്പോള്‍ മണിയുടെ മുന്നില്‍ രണ്ട് ടിന്‍ ബിയര്‍ ബോട്ടിലുകളുണ്ടായിരുന്നു. അതിലൊന്ന് പൊട്ടിച്ച് അല്‍പ്പം കുടിച്ച നിലയിലായിരുന്നു. മണി മദ്യപിക്കുന്നത് താന്‍ കണ്ടിട്ടില്ല. മണിയോട് താനും സാബുവും കുറേ നേരം സംസാരിച്ചു.

ഡ്രൈവറെ തങ്ങള്‍ക്കൊപ്പം അയച്ചു

ഡ്രൈവറെ തങ്ങള്‍ക്കൊപ്പം അയച്ചു

ക്ഷീണം മൂലം സ്വയം ഡ്രൈവ് ചെയ്യാന്‍ കഴിയാത്തതിനാലാകാം ഒരു ഡ്രൈവറെ വേണമെന്ന് മണിയോട് സാബു പറഞ്ഞു. മണി തന്നെയാണ് തന്റെ ഡ്രൈവര്‍ പീറ്ററെ സാബുവിന് ഒപ്പം അയച്ചത്. മണിയും സാബുവും തമ്മില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ - ജാഫര്‍ ചോദിക്കുന്നു.

ഉമ്മ വെച്ചാണ് പിരിഞ്ഞത്

ഉമ്മ വെച്ചാണ് പിരിഞ്ഞത്

സാബു പോയി കുറച്ചു കഴിഞ്ഞപ്പോള്‍ താനും ഇറങ്ങി. അപ്പോഴും പരിചാരകരടക്കം കുറച്ചാളുകള്‍ അവിടെയുണ്ടായിരുന്നു. നടന്നു നീങ്ങിക്കഴിഞ്ഞപ്പോഴാണ് മണിയോട് യാത്ര പറഞ്ഞില്ല എന്ന് ഓര്‍ത്തത്. തിരിച്ചെത്തി മണിയുടെ കവിളില്‍ ഒരുമ്മ വെച്ചാണ് ഞാന്‍ യാത്ര പറഞ്ഞത്. മണി എന്റെ ഇടതുകവിളില്‍ ചുംബിക്കുകയും ചെറുതായി സ്നേഹപൂര്‍വം കടിക്കുകയും ചെയ്തു.

ആത്മഹത്യ ചെയ്യില്ല

ആത്മഹത്യ ചെയ്യില്ല

അതു വരെ കണ്ടിട്ടില്ലാത്ത ഒരു തേജസുണ്ടായിരുന്നു അന്ന് മണിയുടെ മുഖത്ത്. കുറി തൊട്ട് സുന്ദരനായ മണി. മണിക്ക് ഒരിക്കലും ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. ഞാനടക്കമുളള ആളുകള്‍ക്ക് മണിയെ ഇല്ലാതാക്കുന്നത് ആലോചിക്കാന്‍ പോലുമാകില്ല. മണി പോയതോടെ അനേകം പാവങ്ങളുടെ അത്താണിയാണ് ഇല്ലാതായത്- ജാഫര്‍ കണ്ണീര്‍ തുടച്ചുകൊണ്ട് പറഞ്ഞു.

അന്വേഷിച്ച് കണ്ടെത്തണം

അന്വേഷിച്ച് കണ്ടെത്തണം

താന്‍ പോയതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് കണ്ടെത്തണം. ഒരു പണിയുമില്ലാത്ത ആളുകളാണ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്. മണിയുടെ കുടുംബത്തെക്കുറിച്ചൊക്കെ അപവാദങ്ങള്‍ പ്രചരിക്കുന്നത് വളരെ മോശമാണ്.

മാധ്യമങ്ങളെ കാണാതിരുന്നത്

മാധ്യമങ്ങളെ കാണാതിരുന്നത്

ഉമ്മയ്ക്ക് അസുഖമായി ആശുപത്രിയിലായതിനാലാണ് കഴിഞ്ഞ ദിവസങ്ങളിലൊന്നും മാധ്യമങ്ങളെ കാണാതിരുന്നത്. ഒരു ആത്മാവിനെയും കൊന്നിട്ട് ആരും ഞെളിഞ്ഞ് നടക്കില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ എല്ലാം പുറത്തുകൊണ്ടുവരുമെന്ന് ഉറച്ച വിശ്വാസമുണ്ട്.

മണിയുടെ അസുഖം അറിയില്ലായിരുന്നു

മണിയുടെ അസുഖം അറിയില്ലായിരുന്നു

മണിക്ക് കരളിന് അസുഖമുള്ള വിവരം അറിയില്ലായിരുന്നു. ഷൂട്ടിംഗ് സെറ്റില്‍ വച്ച് കീഴാര്‍ നെല്ലിയുടെ നീര പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് കണ്ടിട്ടുണ്ട്. മഞ്ഞപ്പിത്തം വന്നതിന് ശേഷം ബില്‍റൂബിന്റെ അളവ് കൂടിയത് കാരണമാണ് ഇത് കഴിക്കുന്നതെന്ന് മണി പറഞ്ഞിട്ടുണ്ട്.

കീടനാശിനി എങ്ങനെയെത്തി

കീടനാശിനി എങ്ങനെയെത്തി

മണിയുടെ പാടി കൊക്കോത്തോട്ടത്തിന് നടുവിലാണ്. അതു കൊണ്ടു കീടനാശിനിയുടെ അംശം മണിയുടെ ഉളളിലുണ്ടായിരുന്നു എന്നത് കൂടുതല്‍ അന്വേഷണ വിധേയമാക്കണം. താന്‍ കണ്ടതിന് പിറ്റേന്ന് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അക്കാര്യം അറിഞ്ഞിരുന്നില്ല.

അറിയിച്ചത് സുഹൃത്ത്

അറിയിച്ചത് സുഹൃത്ത്

മണി മരിച്ച ഞായറാഴ്ച വൈകുന്നേരം മണ്ണാര്‍ക്കാട് നിന്നും കുഞ്ഞാലിക്കാ എന്ന സുഹൃത്ത വിളിച്ചപ്പോഴാണ് മണി വെന്റിലേറ്ററിലാണെന്ന വിവരം അറിഞ്ഞതെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.

English summary
Jaffer Idukki speaks about Kalabhavan Mani's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X