• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ആണും പെണ്ണും കെട്ടവരെന്ന് കളിയാക്കുന്നു';ഒടുവിൽ സജ്നയുടെ കണ്ണീര് കണ്ട് ജയസൂര്യ, സഹായം

കൊച്ചി; ആരുടേയും മനസുലയ്ക്കുന്നതായിരുന്നു ട്രാൻസ്ജൻഡറായ സജ്ന ഷാജി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തി പറഞ്ഞ വാക്കുകൾ. മാന്യമായി തൊഴിലെടുക്കാൻ ഇറങ്ങിയിട്ടും പരിഹസിച്ചും മാനസികമായി പീഡിപ്പിച്ചും ഒരു സംഘം ദ്രോഹിക്കുകയാണെന്നായിരുന്നു കരഞ്ഞ് കൊണ്ട് സജന ഷാജി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്. പരാതിപ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്നും സജന ആരോപിച്ചിരുന്നു. ഇപ്പോഴിതാ സജനയ്ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടൻ ജയസൂര്യ.

13 വർഷം മുൻപ്

13 വർഷം മുൻപ്

കോട്ടയം സ്വദേശിയായ സജ്ന ഷാജി 13 വർഷം മുൻപായിരുന്നു കൊച്ചിയിൽ എത്തിയത്. നിലനിൽപ്പിനായി ട്രെയിനിൽ ഭിക്ഷയെടുത്തായിരുന്നു ജീവിതം തുടങ്ങിയത്. ആർക്കും മുൻപിലും കൈനീട്ടാതെ ജീവിക്കണം എന്ന ചിന്തയോടെ കൊവിഡ് പ്രതിസന്ധിയ്ക്കിടെയായിരുന്നു വഴിയോര ബിരിയാണി കച്ചവടം സജന തുടങ്ങിയത്.

ബിരിയാണി കച്ചവടം

ബിരിയാണി കച്ചവടം

തൃപ്പുണിത്തുറ ഇരുമ്പനത്ത് 5 സുഹൃത്തുക്കൾക്കൊപ്പമായിരുന്നു സജ്ന ബിരിയാണി കച്ചവടം തുടങ്ങിയത്. നല്ല രീതിയിൽ കച്ചവടം തുടരുന്നതിനിടയിലാണ് പ്രദേശത്തെ ഒരു സംഘം സജ്നയുടെ കച്ചവടം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അവർക്കെതിരെ തിരിഞ്ഞത്.

എന്ത് ചെയ്യണമെന്ന് പറയൂ

എന്ത് ചെയ്യണമെന്ന് പറയൂ

രാത്രികാലങ്ങളിൽ തെരുവിലും, ട്രെയിനിൽ ഭിക്ഷ ചോദിക്കാനുമൊക്കെയല്ലേ പറ്റുള്ളു. നിങ്ങളൊക്കെ ചോദിച്ചല്ലോ ജോലിയെടുത്ത് ജീവിച്ചൂടെ എന്ന്. ജോലി എടുത്ത് ജീവിക്കാൻ നിങ്ങളൊന്നും സമ്മതിച്ചില്ലെങ്കിൽ പിന്നെ എന്ത് ചെയ്യണം? നിങ്ങൾ പറയ്" എന്നായിരുന്നു കരഞ്ഞ് കൊണ്ട് സജ്ന വീഡിയോയിൽ ചോദിച്ചത്.

ആണും പെണ്ണും കെട്ടവരെന്ന്

ആണും പെണ്ണും കെട്ടവരെന്ന്

''ആരോടും പോയി പറയാനില്ല. ആരുമില്ലേ ഞങ്ങൾക്ക് ? ഞങ്ങൾ ഇങ്ങനെയൊക്കെ ആയി പോയത് ഞങ്ങളുടെ കുറ്റംകൊണ്ടൊന്നുമല്ലല്ലോ. സമൂഹത്തിൽ അന്തസായി ജോലിയെടുത്ത് ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ ഞങ്ങളൊക്കെ എന്താ ചെയ്യേണ്ടത്. ആരും തങ്ങളെ തിരഞ്ഞ് നോക്കുന്നില്ലെന്ന് മാത്രമല്ല പരിഹസിക്കുകയാണ്.ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും സജ്ന വീഡിയോയിൽ പറഞ്ഞു.

പങ്കുവെച്ച് നസ്രിയയും ഫഹദും

പങ്കുവെച്ച് നസ്രിയയും ഫഹദും

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് സജനയ്ക്ക് വേണ്ടി രംഗത്തെത്തിയത്. പ്ലീസ് ലെറ്റ് ലിവ് എന്നു കുറിച്ചു കൊണ്ട് നടി നസ്രിയയും ഭർത്താവും നടനുമായ ഫഹദും വീഡിയോ പങ്കുവെച്ചിരുന്നു. നടിമാരായ കനി കുസൃതി, ശ്രിന്ദ തുടങ്ങിയവരുംവീഡിയോ പങ്കിട്ടിരുന്നു.

സഹായവുമായി ജയസൂര്യ

സഹായവുമായി ജയസൂര്യ

ഇതിന് പിന്നാലെയാണ് ഇപ്പോൾ സജ്നയ്ക്ക് പിന്തുണയുമായി നടൻ ജയസൂര്യ എത്തിയത്. സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ ജയസൂര്യ സാമ്പത്തികസഹായം നല്‍കുമെന്നാണ് റിപ്പോർട്ട്. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

'ഞങ്ങളുടെ കുറ്റം കൊണ്ടാണോ ഇങ്ങനെ ആയി പോയത്, നിങ്ങൾ പറയ്';സജനയുടെ വീഡിയോ, പ്രതികരിച്ച് വിടി ബൽറാം

'പുറപ്പെട്ടു പോകുന്ന വാക്ക് തിരിച്ചെടുക്കാനാവില്ല';ഇടവേള ബാബുവിനെതിരെ തുറന്നടിച്ച് വിധു

വളരെ ശക്തി തോന്നുന്നു.. എല്ലാവരേയും ഞാൻ ചുംബിക്കും.. ഫ്ളോറിഡയിലെ റാലിയിൽ ട്രംപ്

അപ്പോള്‍ ആ സിനിമയില്‍ ദിലീപും സിദ്ദിഖും ഉറപ്പായും ഉണ്ടാവരുത്, ഭാവനയ്ക്ക് അഭിനയിക്കുകയും ചെയ്യാം

English summary
Actor jayasurya offers support to transgender sajna shaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X