Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി രക്ഷയില്ല, മണിയുടെ മരണ കാരണം അന്വേഷിക്കാന്‍ വിദഗ്ധ സംഘം

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണകാരണത്തെ കുറിച്ച് അറിയാന്‍ വിദഗ്ധ മെഡിക്കല്‍ സംഘം രൂപികരിക്കും. ഫൊറന്‍സിക്, രാസപരിശോധന വിദഗ്ദര്‍ക്കു പുറമെ മണിയെ ചികിത്സിച്ച ഡോക്ടര്‍മാരും അടങ്ങുന്നതായിരിക്കും സംഘം. മണിയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചത്.

വിദഗ്ദ സംഘം അന്വേഷണം നടത്തുന്നതിനായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ അന്വേഷണ സംഘത്തിന് കത്തെഴുതും. ഇതുവരെയും വിദഗ്ധ സംഘത്തിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ നിഗമനത്തിലെത്തുക.

 റിപ്പോര്‍ട്ടുകള്‍

റിപ്പോര്‍ട്ടുകള്‍

മണിയുടെ ശരീരത്തിലെ കീടനാശിനിയെ സംബന്ധിച്ച് രണ്ട് റിപ്പോര്‍ട്ടുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ക്‌ളോറോപൈറിഫോസ്, മെഥനോള്‍ എന്നിവയാണ്.

ഡോക്ടര്‍മാരുടെ മൊഴി

ഡോക്ടര്‍മാരുടെ മൊഴി

മണിയുടെ ശരീരത്തില്‍ മെഥനോളും ക്‌ളോറോപൈറിഫോസും ഉണ്ടെന്ന് കാക്കനാട് ലാബിലെ രാസപരിശോധനാഫലവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കീടനാശിനിയല്ല മെഥനോള്‍ മാത്രമേ ഉള്ളുവെന്ന് മണിയെ ചികിത്സിച്ച ആശുപത്രിയിലെ പരിശോധനാ ഫലവും ഡോക്ടര്‍മാർ മൊഴി നല്‍കിരിക്കുന്നത്.

വിദഗ്ദ സംഘം

വിദഗ്ദ സംഘം

റിപ്പോര്‍ട്ടുകളിലെ വൈരുധ്യം മൂലം മരണകാരണത്തിലുള്ള ആശയ കുഴപ്പം പരിഹരിക്കാനാണ് വിദഗ്ദ സംഘത്തെ രൂപീകരിച്ചത്. ഡിജിപി സെന്‍കുമാറാണ് ഇതിന് നിര്‍ദേശം നല്‍കിയത്.

വ്യക്തമായ റിപ്പോര്‍ട്ട്

വ്യക്തമായ റിപ്പോര്‍ട്ട്

സംഘത്തിന് പഠനം നടത്തണമെങ്കില്‍ ശരീരത്തിലുള്ള ഓരോ കീടനാശിനിയുടെയും അളവ് ലഭിക്കണം. അതിനായി അളവ് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്‍കാന്‍ കാക്കനാട് കെമിക്കല്‍ ലാബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സാമ്പിളുകള്‍

സാമ്പിളുകള്‍

സാമ്പിളുകള്‍ ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കും.

പ്രധാനമായും പരിശോധിക്കുന്നത്

പ്രധാനമായും പരിശോധിക്കുന്നത്

അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് വിഷപദാര്‍ത്ഥം മരണത്തിന് എത്രത്തോളം കാരണമായിയെന്നും, കീടനാശിനി ഭക്ഷണത്തിലൂടെ അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ടോയെന്നുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+