Get Updates
Get notified of breaking news, exclusive insights, and must-see stories!

' അമ്മ സംഘടന മോഹന്‍ലാലിന്റേതല്ല', പുറത്തുപോയവരെ തിരികെ സ്വീകരിക്കാന്‍ സന്തോഷമെന്ന് താരം

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്തുപോയ താരങ്ങളെ തികരികെ സ്വീകരിക്കുന്നതില്‍ സന്തോഷമെന്ന് നടനും അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍. പ്രസിഡന്റ് എന്ന പദവി മാത്രമേ തനിക്കുള്ളു. തിരികയെത്താന്‍ താല്‍പര്യമുള്ളവര്‍ അതിന് വേണ്ടി അപേക്ഷ നല്‍കണം. അതാണ് സംഘടന ചട്ടമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

1

സംഘടനയില്‍ നിന്ന് പുറത്തുപോയ താരങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു, തീര്‍ച്ചയായും, തിരിച്ചുവരുന്നതിനുള്ള എല്ലാ പോസിബിളിറ്റിയും ഉണ്ട്. ഇക്കാര്യം എല്ലായിടത്തും പറഞ്ഞിട്ടുള്ളതാണ്.

2

ദേ..നോക്കിയേ..എന്നാ ക്യൂട്ടാ ഈ കൊച്ച്: അനുപമയുടെ വൈറൽ ചിത്രങ്ങൾ

സംഘടനയിലേക്ക് തിരിച്ചുവരുന്നവര്‍ പുതിയ ഒരു അപേക്ഷ നല്‍കണം. കാരണം, എന്റെയല്ലല്ലോ സംഘടന. തനിക്ക് പ്രസിഡന്റ് എന്ന പദവി മാത്രമല്ലേ ഉള്ളൂ. ആ സമയത്ത് ചില ചട്ടങ്ങളുണ്ട്. നമുക്ക് അതിലൂടെ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ. അവരുമായി വ്യക്തിപരമായ യാതൊരുവിധ പ്രശ്‌നങ്ങളുമില്ല.

3

പുറത്തായവര്‍ വീണ്ടും അകത്തേക്ക് വരുന്നതിന് ഒരു സിസ്റ്റം ഉണ്ട്. അതിലൂടെ അവര്‍ക്ക് വരാം, അതില്‍ ഒരു കുഴപ്പവുമില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആര്‍ക്കും അതില്‍ ഒരു എതിരഭിപ്രായമില്ല. പറ്റില്ല എന്ന് പറയാന്‍ എനിക്ക് എന്താ..അല്ലെങ്കില്‍ അങ്ങനെ ഒരു സംഘടനയ്ക്ക് പറ്റില്ലല്ലോ- മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.

4

ഉറക്കം വരാന്‍ പാല്‍ കുടിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമോ

അതേസമയം, അടുത്തിടെ നിരവധി താരങ്ങളാണ് അമ്മയില്‍ നിന്ന് സ്വമേധയാ രാജിവച്ച് പുറത്തേക്ക് പോയത്. സംഘടനയില്‍ നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് പലരും രാജിവച്ച് പുറത്തേക്ക് പോയത്. ദിലീപ് കേസില്‍ അമ്മ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ 2018ല്‍ അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു.

5

അതിജീവിതയ്ക്ക് പുറമെ മലയാള സിനിമയിലെ പ്രമുഖരായ റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ അടക്കമാണ് രാജിവച്ചത്. അന്ന് പുതുതായി രൂപീകരിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ഔദ്യോഗിക ഫേസ്ബുക്ക് സൈറ്റിലാണ് രാജി തീരുമാനം പോസ്റ്റ് ചെയ്തത്.

6

ആ സമയത്ത് ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ ഡബ്ല്യുസിസിയും നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സഹനടി നേരിട്ട പരീക്ഷണങ്ങളിലും പ്രതിസന്ധികളിലും ഏറ്റവും നിരുത്തരവാദപരമായ തീരുമാനമെടുത്തതിനാല്‍ അമ്മയില്‍ നിന്ന് രാജിവെക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് രമ്യ നമ്പീശന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

7

അമ്മയെ വിമര്‍ശിച്ചതിന് 2010ല്‍ സസ്പെന്‍ഷനിലായ തിലകന്റെയും ദിലീപിന്റെയും കാര്യത്തില്‍ അമ്മ വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് അന്തരിച്ച നടന്‍ തിലകന്റെ മകള്‍ സോണിയ തിലകനും വിമര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+