മദനിക്ക് സംഭവിച്ചത് നാളെ ആര്‍ക്കും വരാം; കേരളം അദ്ദേഹത്തോടൊപ്പം നിന്നില്ലെന്ന് സലീം കുമാര്‍
കോഴിക്കോട്: ബെംഗളൂരൂ സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനി നേരിടുന്നത് കടുത്ത മാനുഷിക ധ്വംസനമാണെന്ന് നടന്‍ സലീം കുമാര്‍. മദനി അനീതിക്കിരയായി. ആ മനുഷ്യനൊപ്പം കേരളം നിന്നില്ലെന്നും സലീം കുമാര്‍ പറഞ്ഞു. മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്. തന്റെ നിലപാടുകള്‍ തുറന്നുപറയുന്ന സലിം കുമാര്‍, മദനി നേരിട്ടത് കേരളത്തില്‍ നാളെ ആര്‍ക്കും സംഭവിച്ചേക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടു.

മദനിയെ വെറുതെവിടണം എന്ന് ഞാന്‍ പറയുന്നില്ല. കുറ്റം ചെയ്താല്‍ ശിക്ഷിക്കണം. അക്കാര്യം തെളിയിക്കേണ്ട ബാധ്യത നിയമത്തിനില്ലേ. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ മദനിക്കും കിട്ടണം. മദനിയോട് ചെയ്യുന്ന ക്രൂരതക്കെതിരെ പ്രതികരിച്ചിട്ട് സിനിമ നഷ്ടപ്പെടുന്നെങ്കില്‍ നഷ്ടപ്പെടട്ടേ എന്നും സലീം കുമാര്‍ പറഞ്ഞു.
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പൂർണം- ചിത്രങ്ങൾ
1998 മുതല്‍ ഇടക്കാലത്തൊഴിച്ച് അബ്ദുനാസര്‍ മദനി ജയിലിലാണ്. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. 10 വര്‍ഷത്തിന് ശേഷം മദ്രാസ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ശേഷം കുറച്ച് വര്‍ഷങ്ങള്‍ അദ്ദേഹം സ്വതന്ത്രനായിരുന്നു. പിന്നീടാണ് ബെംഗളൂരു സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ പത്ത് വര്‍ഷത്തോളം അദ്ദേഹം തടവില്‍ കഴിഞ്ഞു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി അദ്ദേഹത്തിന് ചികില്‍സാവശ്യാര്‍ഥം ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications