• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'തനിക്ക് ഷൂട്ടിങ് തിരക്ക്, ഹാജരാകില്ല'; അമ്മ അച്ചടക്ക സമിതിക്ക് കത്ത് നല്‍കി നടന്‍ ഷമ്മി തിലകന്‍

Google Oneindia Malayalam News

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ അച്ചടക്ക സമിതിക്ക് മുമ്പിൽ ഹാജരാകില്ലെന്ന് വ്യക്തമാക്കി നടൻ ഷമ്മി തിലകൻ. തനിക്ക് ഷൂട്ടിങ് തിരക്കുകൾ ഉണ്ടെന്ന് കാണിച്ച്, ഹാജരാകാൻ കഴിയില്ലെന്ന് വ്യക്തമാക്കി സംഘടനയ്ക്ക് നടൻ കത്ത് സമർപ്പിച്ചു.

അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ നടന്ന ചർച്ചകൾ അനുവാദമില്ലാതെ മൊബൈൽ ഫോണിൽ പകർത്തിയെന്ന് ആരോപിച്ചാണ് അമ്മ നേതൃത്വം നടൻ ഷമ്മി തിലകനോട് അച്ചടക്ക നടപടിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.

എന്നാൽ, തനിക്ക് ഷൂട്ടിങ് തിരക്കുകൾ ഉള്ളതിനാൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്നാണ് നടൻ വ്യക്തമാക്കിയത്. സംഭവത്തിൽ നേരത്തെ ഹാജരാകാൻ അമ്മ നേതൃത്വം നടന് നിർദ്ദേശം നൽകിയിരുന്നു.

1

ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു നടൻ. ഇതിന് പിന്നാലെയാണ് ഇന്നത്തേക്ക് മാറ്റിയത്. പക്ഷെ, ഇന്നും ഹാജരാക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. അതേസമയം, അമ്മ എക്സിക്യൂട്ടീവ് യോഗത്തിലെ ദൃശ്യങ്ങൾ പകർത്തി എന്നാരോപിച്ച് നടന് എതിരെ അമ്മയിലെ അംഗങ്ങൾ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. നടനെതിരെ അമ്മ നേതൃത്വം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്!; ഇത് പെൺകരുത്ത്; 25 - ന്റെ നിറവിൽ കുടുംബശ്രീഅടുക്കളയിൽ നിന്നും അരങ്ങത്തേക്ക്!; ഇത് പെൺകരുത്ത്; 25 - ന്റെ നിറവിൽ കുടുംബശ്രീ

2

സംഭവത്തിൽ നിന്നും നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള ചില താരങ്ങൾ വിട്ടുനിന്നിരുന്നു. എന്നാൽ, മറ്റുചിലർ നടപടി വേണമെന്ന ആവശ്യം ഉന്നയിക്കുകയാണ് ചെയ്തത്. പിന്നാലെ, എക്സിക്യൂട്ടീവ് കമ്മറ്റി വിഷയം അച്ചടക്ക നടപടിക്ക് വിട്ടത്. അന്വേഷണത്തിന് വേണ്ടി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നു. എന്നാൽ, ഷമ്മി തിലകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതുകൊണ്ട് മെയ് 17 ന് ഹാജരാകുവാന്‍ ആവശ്യപ്പെട്ടു എന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി വാര്‍ത്താക്കുറിപ്പ് ഇറക്കുകയായിരുന്നു.

3

ഹേമ കമ്മിറ്റി റിപ്പോർട്ട് ; അമ്മയെ വിമർശിച്ച് ഷമ്മി തിലകന്റെ പോസ്റ്റ്

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രതിനിധികൾക്ക് എതിരെ പ്രതികരിച്ച് നടൻ ഷമ്മി തിലകൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുത്ത തീരുമാനത്തിന് എതിരെയാണ് വിമർശനം എത്തിയത് 'പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം?' എന്ന ആമുഖ ചോദ്യത്തിലൂടെ ആയിരുന്നു ഷമ്മിയുടെ പ്രതികരണം. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിശ്ചയിച്ച യോഗം മെയ് 4 - ന് നടന്നിരുന്നു.

മാസ് ലുക്കിൽ ദുൽഖർ സൽമാൻ; ആരും അടിക്കും ഇവിടെ ലൈക്ക്; കാണാം വൈറൽ ചിത്രങ്ങൾ

4

ഈ യോഗത്തിൽ അമ്മയുടെ പ്രതിനിധികളായ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരാണ് പങ്കെടുത്തത്. എന്നാൽ, സ്ത്രീകൾക്ക് നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്ന ചർച്ചയിൽ അമ്മയിലെ സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കുന്നില്ല എന്ന വിമർശനം നിലനിൽക്കുകയാണ്. ഇതിന് പിന്നാലെ ആയിരുന്നു വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഷമ്മി രംഗത്ത് വന്നത്. പ്രതിനിധികളെ കുറിച്ച് കുറിപ്പ് പുറത്തിറക്കിയായിരുന്നു ഷമ്മിയുടെ പ്രതികരണം.

cmsvideo
  ഇടവേള ബാബുവിനേയും സിദ്ദിഖിനേയും പരിഹസിച്ച് ഷമ്മി തിലകന്‍ | Oneindia Malayalam
  5

  സർക്കാർ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം പ്രവചിക്കാമോ എന്നും കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെടുന്നു.
  ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്:-

  'പൊന്നുരക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച്‌ തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 'അമ്മ' പ്രതിനിധികൾ..! സ്ത്രീകളെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ' എന്നൊക്കെ പറയുന്നവരോട്..! ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും...? പ്രവചിക്കാമോ..? (പ്രവചനം എന്തുതന്നെയായാലും ജനറൽ സെക്രട്ടറിയുടെ പത്രകുറിപ്പിനായി കാത്തിരിക്കുന്നു.)'

  English summary
  Actor Shammi Thilakan said, will not appear to Amma disciplinary committee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X