Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച സംഭവം; സിദ്ദിഖിന് എല്ലാം അറിയാം? പോലീസിനു മുന്നിൽ വിയർത്ത് സിദ്ദിഖ്!!

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു. നടിയെ അക്രമിക്കുന്നത് സംബന്ധിച്ച് മുന്‍കൂര്‍ അറിയാമായിരുന്നോ എന്നും അന്വേഷണസംഘം തിരക്കി. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ദിലീപിനെ ആദ്യം ചോദ്യം ചെയ്ത ജൂണ്‍ 28 ന് സിദ്ധിഖ് ആലുവ പൊലീസ് ക്ലബ്ബിലെത്തിയിരുന്നു.

ഇത് സിദ്ധിഖിനെ ആരെങ്കിലും പറഞ്ഞുവിട്ടതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ആരും പറഞ്ഞുവിട്ടതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് പോലീസ് ക്ലബ്ബില്‍ വന്നതെന്നും സിദ്ധിഖ് മൊഴി നല്‍കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പാണ് അന്വേഷണ സംഘം സിദ്ധിഖിനെ ചോദ്യം ചെയ്തത് എന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു.

കാക്കനാട്ടെ സ്ഥാനപനത്തിൽ എത്തിയില്ല

കാക്കനാട്ടെ സ്ഥാനപനത്തിൽ എത്തിയില്ല

ദിലീപിന്റെ കാക്കനാട്ടെ സ്ഥാപനത്തില്‍ ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ച് എത്തിയിരുന്നോ എന്നും അന്വേഷണസംഘം തിരക്കി. എന്നാല്‍ അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് സിദ്ധിഖ് മറുപടി പറഞ്ഞത്.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

ആവശ്യമെങ്കിൽ സിദ്ദിഖിനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. വീണ്ടും വിളിപ്പിക്കുമെന്ന കാര്യം സിദ്ദിഖിനെ അറിയിച്ചിട്ടുമുണ്ട്.

കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യും

കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യും

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനി താരങ്ങളെ ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

വലപൊട്ടിച്ച് പുറത്ത് വരും

വലപൊട്ടിച്ച് പുറത്ത് വരും

അതേസമയം നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് എല്ലാവരും വലപൊട്ടിച്ച് പുറത്ത് വരുമെന്ന് പൾസർ സുനി പറഞ്ഞു.

സുനിയെ വീണ്ടും ചോദ്യെ ചെയ്യും

സുനിയെ വീണ്ടും ചോദ്യെ ചെയ്യും

പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യും. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്.

അപ്പുണ്ണിക്ക് സുനിയെ അറിയാം

അപ്പുണ്ണിക്ക് സുനിയെ അറിയാം

അതേസമയം പൾസർ സുനിയെ അറിയാമെന്നും ദിലീപിനുവേണ്ടി ഫോണിൽ സംസാരിച്ചുവെന്നും ദിലീപിന്റെ മാനേജർ അപ്പുണ്ണി പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്.

എല്ലാം ദിലീപിന്റെ നിർദേശപ്രകാരം

എല്ലാം ദിലീപിന്റെ നിർദേശപ്രകാരം

സുനി ദിലീപിനെ ഫോണില്‍ വിളിച്ചപ്പോള്‍ താനായിരുന്നു ഫോണ്‍ എടുത്തത്. പള്‍സര്‍ സുനിയുമായി താന്‍ ഫോണില്‍ സംസാരിച്ചത് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അപ്പുണ്ണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+