Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ല ഭക്ഷണം ലഭിക്കുന്നുണ്ടോ? പാര്‍പ്പിടമുണ്ടോ? എന്നിട്ട് പോരെ സില്‍വര്‍ ലൈന്‍: ശ്രീനിവാസന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ നടന്‍ ശ്രീനിവാസന്‍. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സില്‍വര്‍ ലൈന്‍ വന്നില്ലെന്ന് വെച്ച് കേരളത്തില്‍ ആരും ചത്തുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്. സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും ചത്തുപോകില്ല. ഭക്ഷണവും താമസവും ഉള്‍പ്പടെയുള്ളവ ശരിയാക്കിയിട്ടാണ് സില്‍വര്‍ ലൈന്‍ കൊണ്ടുവരേണ്ടത്,' ശ്രീനിവാസന്‍ പറഞ്ഞു.

ഇത്രയേറെ ബജറ്റുള്ള ഒരു പരിപാടി കേരളം പോലൊരു സംസ്ഥാനത്ത് ചെയ്യുമ്പോള്‍ അതിനേക്കാള്‍ അത്യാവശ്യമുള്ള ഒരുപാട് കാര്യങ്ങള്‍ ശരിയായി പോകുന്നുണ്ടോയെന്ന് നോക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. നല്ല ഭക്ഷണം ലഭിക്കുന്നുണ്ടോ? കേരളത്തില്‍ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

sreenivasan

പാര്‍പ്പിടമൊക്കെ ശരിയാക്കിയിട്ട് പോരെ അതിവേഗത്തില്‍ ഓടാന്‍ എന്നും ശ്രീനിവാസന്‍ ചോദിച്ചു.വേഗത്തിലോടുന്ന ട്രെയിനില്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ വലിയ പണം കൊടുത്ത് സഞ്ചരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈനിന്റെ പേരില്‍ സംസ്ഥാനത്തിന് ബാധ്യത ഉണ്ടാക്കിവയ്ക്കരുതെന്നും, അങ്ങനെ ബാധ്യത വരുത്തിയാല്‍ വികസനത്തിന് കടം കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധിക്കുന്ന പാര്‍ട്ടികള്‍ക്കും നേട്ടമുണ്ടായിരുന്നെങ്കില്‍ സില്‍വര്‍ ലൈനിനെതിരെ എതിര്‍പ്പുണ്ടാകില്ലായിരുന്നെന്നും ഭരണത്തില്‍ ഇല്ലാത്തതുകൊണ്ടാകാം പലരും പദ്ധതിയെ എതിര്‍ക്കുന്നതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ സില്‍വര്‍ ലൈനിനെതിരെ പ്രതിപക്ഷം സമരത്തിലാണ്. യു ഡി എഫും ബി ജെ പിയും സില്‍വര്‍ ലൈനിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിയ്‌ക്കെതിരെ യുദ്ധസമാനമായ പ്രതിഷേധത്തിനാണ് യു ഡി എഫ് ഒരുങ്ങുന്നതെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു.

സില്‍വര്‍ ലൈനിനായി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതെറിയുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. അതേസമയം സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന ജില്ലകളിലൂടെ പദയാത്ര സംഘടിപ്പിക്കാനാണ് ബി ജെ പി തീരുമാനം. ബി ജെ പിയുടെ ജില്ല അധ്യക്ഷന്‍മാരായിരിക്കും പദയാത്ര നയിക്കുക. ബി ജെ പി നേതാവും മെട്രോമാനുമായ ഇ ശ്രീധരന്‍ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന് ആരോപിച്ചിരുന്നു.

അതേസമയം പ്രതിപക്ഷ ആരോപണങ്ങളെ ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തി പ്രതിരോധിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പദ്ധതി നാടിനാവശ്യമാണെന്ന് ബോധ്യപ്പെടുത്തുകയും മികച്ച നഷ്ടപരിഹാര തുക വിതരണം ചെയ്യുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായി സി പി ഐ എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരും രംഗത്തിറങ്ങും.

കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സില്‍വര്‍ ലൈനിന് അനുകൂലമായ നിലപാടാണ് റെയില്‍വേ സ്വീകരിച്ചത് എന്നത് സര്‍ക്കാരിന് ആശ്വാസമായിട്ടുണ്ട്. സില്‍വര്‍ ലൈനിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടി റെയില്‍വേ ശരിവെക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+