ഗൂഢാലോചന നടക്കുമ്പോള്‍ സുനി മുകേഷിനൊപ്പം..! പക്ഷേ സുനിയെ ദിലീപിന് കൊടുത്തത്..??

  • By: Anamika
Subscribe to Oneindia Malayalam

കൊല്ലം: വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പ്രമുഖ നടിയെ ക്രൂരമായി ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്ത ദിലീപ് ഒടുവില്‍ ഇരുമ്പഴിക്കകത്തായി. എന്നാല്‍ കേസുമായി ബന്ധമുള്ള പ്രമുഖര്‍ പലരും പുറത്ത് വിലസുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചിലരെ കൂടി ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. പള്‍സര്‍ സുനി നേരത്തെ ഡ്രൈവറായി ജോലി ചെയ്തിരുന്നത് മുകേഷിന്റെ വീട്ടിലായിരുന്നു. മുകേഷിനെ ചോദ്യം ചെയ്യുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മുകേഷ് പറയുന്നത് ഇതാണ്.

മാഡത്തെ പൂട്ടും..മണിച്ചിത്രപ്പൂട്ടിട്ട്..!! ദിലീപിനൊപ്പം യുവനടിയും ഗോതമ്പുണ്ട തിന്നും...??

നിഷേധിച്ച് മുകേഷ്

നിഷേധിച്ച് മുകേഷ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എംഎല്‍എ കൂടിയായ നടന്‍ മുകേഷിനേയും ദിലീപിന്റെ സഹോദരന്‍ അനൂപിനേയും പോലീസ് ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ മുകേഷിത് നിഷേധിക്കുന്നു.

സുനിയെ പരിചയപ്പെടുത്തിയത്

സുനിയെ പരിചയപ്പെടുത്തിയത്

ചോദ്യം ചെയ്യലിന് ഹാജരാകുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് മുകേഷ് വ്യക്തമാക്കുന്നത്. മാത്രമല്ല ദിലീപിന് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിക്കൊടുത്തത് താനല്ലെന്നും മുകേഷ് പറഞ്ഞു.

ദിലീപിന് വേണ്ടി

ദിലീപിന് വേണ്ടി

തന്റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിക്കൊടുത്തത് മുകേഷാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ദിലീപിന് വേണ്ടി എംഎല്‍എ കാണിച്ച അമിതാവേശവും സംശയത്തിന് ഇടയാക്കി.

മുകേഷിന്റെ ഡ്രൈവർ

മുകേഷിന്റെ ഡ്രൈവർ

ദിലീപ് നായകനായ സൗണ്ട് തോമ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. മാത്രമല്ല 2013ല്‍ അമ്മയുടെ സ്‌റ്റേജ് ഷോ നടക്കുന്ന സമയത്ത് സുനി ആയിരുന്നു ഡ്രൈവര്‍.

ആദ്യത്തെ ഗൂഢാലോചന

ആദ്യത്തെ ഗൂഢാലോചന

അമ്മയുടെ ഷോ നടക്കുന്നതിനിടെയാണ് സുനിയും ദിലീപും ചേര്‍ന്ന് നടിയെ ആക്രമിക്കാനുള്ള ആദ്യഘട്ട ഗൂഢാലോചന നടത്തിയത്. ദിലീപിന്റെ കുടുംബകാര്യത്തില്‍ നടി ഇടപെട്ടതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ അന്ന് വാക്കേറ്റം നടന്നതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു അത്.

മൊഴിയെടുക്കുമെന്ന് സൂചന

മൊഴിയെടുക്കുമെന്ന് സൂചന

ഈ കാലയളവില്‍ പള്‍സര്‍ സുനി മുകേഷിന്റെ ജോലിക്കാരന്‍ ആയിരുന്നു എന്ന കാരണം കൊണ്ട് അദ്ദേഹത്തില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ പോലീസ് ഇതേക്കുറിച്ച് വിവരം പുറത്ത് വിട്ടിട്ടില്ല.

ഒന്നരവർഷം കൂടെ

ഒന്നരവർഷം കൂടെ

ഒന്നരവര്‍ഷത്തോളം പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഇക്കാര്യം മുകേഷ് തന്നെയാണ് വെളിപ്പെടുത്തിയത്. പിന്നീട് സുനിയെ പുറത്താക്കുകയായിരുന്നു.

സുനിയെ ഒഴിവാക്കി

സുനിയെ ഒഴിവാക്കി

സുനിക്ക് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായി തനിക്ക് അറിയില്ലായിരുന്നുവെന്നും എംഎല്‍എ വിശദീകരിച്ചു. അമിതവേഗതയില്‍ വാഹനം ഓടിക്കുന്നതിനാലാണ് പറഞ്ഞുവിട്ടതെന്നും മുകേഷ് വ്യക്തമാക്കുകയുണ്ടായി.

മുകേഷിനെതിരെ പ്രതിഷേധം

മുകേഷിനെതിരെ പ്രതിഷേധം

കേസുമായി ഇടത്പക്ഷ എംഎല്‍എ കൂടിയായ മുകേഷിന് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുകേഷിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചടക്കം നടന്ന സാഹചര്യത്തില്‍ എംഎല്‍എയ്ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Mukesh denies allegations against him in Actress attack case
Please Wait while comments are loading...