കൈ പിടിച്ച് വലിച്ചു, തോളില്‍ കൈയ്യിടാന്‍ ശ്രമം; അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ഥി
കൊച്ചി: സിനിമാ താരങ്ങള്‍ ആരാധകരുടെ മോശം പെരുമാറ്റത്തിന് വിധേയരാകുന്ന വാര്‍ത്തകള്‍ പലപ്പോഴും കേട്ടതാണ്. ഷൂട്ടിങ് ലൊക്കേഷനില്‍, ഉദ്ഘാടന വേദിയില്‍, പൊതു ചടങ്ങുകളില്‍ തുടങ്ങി താരങ്ങള്‍ മോശം അനുഭവം നേരിട്ട വാര്‍ത്തകളാണ് കേട്ടിട്ടുണ്ടാകുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാണ്.
നടി അപര്‍ണ ബാലമുരളിയോട് മോശമായി ലോ കോളജ് വിദ്യാര്‍ഥി പെരുമാറുന്നതാണ് വീഡിയോയില്‍. കോളജ് യൂണിയന്റെ ഉദ്ഘാടന വേദിയിലാണ് അപര്‍ണ ബാലമുരളിക്ക് നേരെ കൈയ്യേറ്റമുണ്ടായത്. പിന്നീട് സംഘാടകരില്‍ ഒരാള്‍ മാപ്പ് ചോദിച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

തങ്കം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോ കോളജില്‍ എത്തിയതായിരുന്നു അപര്‍ണ ബാലമുരളി. കോളജ് യൂണിയന് ഉദ്ഘാടന വേദിയിലാണ് സംഭവം. നടന് വിനീത് ശ്രീനിവാസന്, സംഗീത സംവിധായകന് ബിജിപാല്‍ തുടങ്ങി മറ്റുചില പ്രമുഖരും വേദിയിലുണ്ടായിരുന്നു. ഇതിനിടെയാണ് വേദിയിലേക്ക് ഒരു വിദ്യാര്‍ഥി കയറി വന്നതും മോശമായി പെരുമാറിയതും.

അപര്‍ണ ബാലമുരളിക്ക് പൂവ് നല്കാന് വേദിയിലേക്ക് വരികയായിരുന്നു വിദ്യാര്‍ഥി. പൂ നല്കിയ ശേഷം നടിയുടെ കൈയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. നടി മടി കാണിച്ചപ്പോള്‍ കൈ വലിച്ചു. നടി എഴുന്നേറ്റ് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിക്കവെ യുവാവ് നടിയുടെ തോളില്‍ കൈയ്യിടുകയായിരുന്നു. ഈ വേളയില്‍ നടി ഒഴിഞ്ഞു മാറുന്നതാണ് വീഡിയോയില്‍ കാണുന്നത്.

കൈയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വേളയില്‍ തന്നെ അപര്‍ണ ബാലമുരളിയുടെ മുഖത്ത് അനിഷ്ടം പ്രകടമായിരുന്നു. എങ്കിലും വിദ്യാര്‍ഥി വിട്ടില്ല. കൈയ്യില്‍ പിടിച്ചുവലിക്കുകയും തോളില്‍ കൈയ്യിടാന്‍ ശ്രമിക്കുകയും ചെയ്തത് അപമാനിക്കലാണ് എന്ന് വീഡിയോക്ക് താഴെ നിരവധി പേര് കമന്റ് ചെയ്യുന്നു. വിദ്യാര്‍ഥിക്കെതിരെ വലിയ രോഷമാണ് ഉയരുന്നത്.

വിദ്യാര്‍ഥിയുടെ പെരുമാറ്റം അപര്‍ണ ബാലമുരളിക്ക് ഇഷ്ടമായില്ലെന്ന് വ്യക്തമായ സംഘാടകരില്‍ ഒരാളായ മറ്റൊരു വിദ്യാര്‍ഥി നടിയോട് മാപ്പ് ചോദിച്ചു. എന്നാല്‍ ഇതിന് ശേഷവും നേരത്തൈ വേദിയില്‍ വന്ന വിദ്യാര്‍ഥി എത്തി. താന്‍ ആരാധകനാണെന്നും അതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നുമായിരുന്നു ഇയാളുടെ വാക്കുകള്‍.

രണ്ടാം തവണ വേദിയിലെത്തിയപ്പോഴും യുവാവ് അപര്‍ണ ബാലമുരളിയുടെ കൈ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൈ പിന്നോട്ട് വലിക്കുകയായിരുന്നു അപര്‍ണ. തൊട്ടടുത്തിരുന്ന വിനീത് ശ്രീനിവാസന് കൈ കൊടുക്കാന്‍ പിന്നീട് ഇയാള്‍ ശ്രമിച്ചു. വിനീതും പിന്മാറി. കൈ കൊടുക്കാതിരുന്ന വിനീത് കുഴപ്പമില്ല, പാക്കോളൂ എന്ന് പറയുകയായിരുന്നു.

കൈയ്യില്‍ പിടിച്ച യുവാവിന്റെ നടപടി അപര്‍ണ ബാലമുരളിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന് ശേഷം വിനീത് ശ്രീനിവാസന് അപര്‍ണയോട് സംസാരിക്കുന്നതും നടി അനിഷ്ടം പ്രകടിപ്പിച്ച് മറുപടി പറയുന്നതും വീഡിയോയില്‍ കാണാം. ഇത്രയും ആളുകളുടെ മുന്നില്‍ വച്ച് മോശമായി പെരുമാറിയ വിദ്യാര്‍ഥിക്കെതിരെ നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥി വേദിയിലേക്ക് കയറി വരുമ്പോള്‍ തന്നെ സദസ്സില്‍ നിന്് ആര്‍പ്പുവിളി ഉയര്‍ന്നിരുന്നു.

വിദ്യാര്‍ഥി ബോധപൂര്‍വം തന്നെ വേദിയിലേക്ക് കയറി വന്നതാണ്, മറ്റു വിദ്യാര്‍ഥികളോട് ബെറ്റുവച്ച് കയറി വന്നതാകും, സോറി പറയാന്‍ വന്നപ്പോഴെങ്കിലും ഒന്ന് പൊട്ടിക്കാമായിരുന്നു, സംസ്കാരമില്ലാത്ത വിദ്യാര്‍ഥികള്‍, അനുമതിയില്ലാതെ കൈയ്യില്‍ പിടിക്കുന്നത്തെറ്റാണ്, എറണാകുളം ലോ കോളജ് കേരളത്തിലെ നമ്പര്‍വണ്‍ ആണെന്നും അവിടെയുള്ളവര്‍ക്ക് മാനക്കേടുണ്ടാകുന്ന സംഭവമാണിതെന്നുമുള്ള കമന്റുകളെല്ലാം വീഡിയോക്ക് താഴെ നിറയുകയാണ്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications