സുനിയുടെ കോടീശ്വരിയായ സുഹൃത്ത്! ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള നടിയുടെ ചികിത്സ; ആവശ്യങ്ങൾ ഇതെല്ലാം...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  സുനിയുടെ കോടീശ്വരിയായ സുഹൃത്ത് ദിലീപിന്റെ ആവശ്യങ്ങൾ ഇവയൊക്കെ ആയിരുന്നു | Oneindia Malayalam

  കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ സുഹൃത്തിന്റെ ഫോൺ രേഖകൾ വേണമെന്ന് പ്രതിഭാഗം. പൾസർ സുനിയുടെ മട്ടാഞ്ചേരിയിലുള്ള സ്ത്രീ സുഹൃത്തിന്റെ ഫോൺ രേഖകൾ വേണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. നടിയെ ആക്രമിച്ച കേസും, ദിലീപിന്റെ ഹർജിയും ബുധനാഴ്ച പരിഗണിച്ചപ്പോൾ ഇക്കാര്യവും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു.

  സോനു നിഗത്തിന്റെ ജീവൻ അപകടത്തിൽ! ഏതുനിമിഷവും അത് സംഭവിച്ചേക്കാം! ഇന്റലിജൻസ് മുന്നറിയിപ്പ്...

  ത്രിപുരയെന്ന ചെങ്കോട്ട തകർന്നടിയും! ചെങ്കൊടിക്ക് പകരം കാവിക്കൊടി ഉയരും... ബിജെപിക്ക് ഉജ്ജ്വലവിജയം...

  ഇതേ ഫോൺരേഖകൾ നേരത്തെയും ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിഭാഗത്തിന് നൽകാൻ പ്രോസിക്യൂഷൻ തയ്യാറായിരുന്നില്ല. ഇതിനെതുടർന്നാണ് ഇതേ ആവശ്യം വീണ്ടും ഉന്നയിക്കാൻ പ്രതിഭാഗം തീരുമാനിച്ചത്. അതേസമയം, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി കോടതി തള്ളി. ദൃശ്യങ്ങൾ നൽകാനാകില്ലെന്ന് വ്യക്തമാക്കിയാണ് അങ്കമാലി കോടതി ദിലീപിന്റെ ഹർജി തള്ളിയത്.

  സുഹൃത്ത്...

  സുഹൃത്ത്...

  നടിയെ ആക്രമിച്ചതിന് ശേഷം മുഖ്യപ്രതിയായ പൾസർ സുനി മട്ടാഞ്ചേരിയിലെ സ്ത്രീ സുഹൃത്തുമായി ഫോണിൽ ബന്ധപ്പെട്ടെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൾസർ സുനിയും ഈ സ്ത്രീ സുഹൃത്തും ചേർന്ന് നടത്തിയ ഫോൺ സംഭാഷണങ്ങളുടെ രേഖകൾ നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടത്.

  പ്രോസിക്യൂഷൻ...

  പ്രോസിക്യൂഷൻ...

  എന്നാൽ പൾസർ സുനിയും കോടീശ്വരിയായ സുഹൃത്തും തമ്മിലുള്ള ഫോൺ രേഖകൾ നൽകാനാകില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. നേരത്തെയും പ്രതിഭാഗം ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും രേഖകൾ നൽകാൻ പ്രോസിക്യൂഷൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് രേഖകൾ ആവശ്യപ്പെട്ട് പ്രതിഭാഗം വീണ്ടും കോടതിയെ സമീപിച്ചത്.

  മെഡിക്കൽ രേഖകൾ...

  മെഡിക്കൽ രേഖകൾ...

  പൾസർ സുനിയുടെ ഫോൺ രേഖകൾക്ക് പുറമേ ആക്രമിക്കപ്പെട്ട നടിയുടെ മെഡിക്കൽ രേഖകൾ വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ആക്രമിക്കപ്പെട്ട ശേഷം നടത്തിയ ചികിത്സയുടെ വിവരങ്ങൾ നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

  വിശദാംശങ്ങൾ...

  വിശദാംശങ്ങൾ...

  നടി ഏതുതരത്തിലുള്ള ചികിത്സയ്ക്ക് വിധേയമായെന്നറിയാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. എന്നാൽ നടിയുടെ ചികിത്സയുടെ വിശദാംശങ്ങളടങ്ങിയ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

  കോടതി തള്ളി...

  കോടതി തള്ളി...

  ആക്രമിക്കപ്പെട്ടതിന് ശേഷം നടത്തിയ ചികിത്സകളുടെ രേഖകൾ ആവശ്യപ്പെട്ടുള്ള പ്രതിഭാഗത്തിന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ഇതേ ആവശ്യത്തോടൊപ്പം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

  തള്ളി...

  തള്ളി...

  എന്നാൽ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. ദൃശ്യങ്ങളുടെ പകർപ്പ് ഒരു കാരണവശാലും ദിലീപിന് നൽകരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.

  സിസിടിവി

  സിസിടിവി

  നടി ആക്രമണത്തിനിരയായ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് നേരത്തെ പ്രതിഭാഗത്തിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടത്.

  കോടതി മാറ്റവും...

  കോടതി മാറ്റവും...

  ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളിയതോടെ കേസിൽ ദിലീപിന് കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്. ഇതിനുപുറമേ, കേസിന്റെ വിചാരണ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാനും ബുധനാഴ്ച തീരുമാനമായി.

  ഇപി ജയരാജന്റെ മകന്റെ പേരിലുള്ള ദുബായിലെ കേസ് ഇങ്ങനെ... അറ്റ്ലസ് രാമചന്ദ്രന്റെ മകളും മരുമകനും...

  English summary
  actress attack case; accused wants more details regarding the case.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്